Image

ഗൾഫ് മലയാളി ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തം-മരിച്ചതു 24 പേർ (കുര്യൻ പാമ്പാടി)

Published on 13 June, 2024
ഗൾഫ് മലയാളി ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തം-മരിച്ചതു  24  പേർ (കുര്യൻ  പാമ്പാടി)

കേരളത്തെ ഏറ്റവുംമധികം നടുക്കിയ കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച അമ്പതിലേറെ പേരിൽ ബഹുഭൂരിപക്ഷവും ഇൻഡ്യാക്കാർ. അവരിൽ തന്നെ ഏറ്റവും അധികംപേർ മലയാളികൾ.

മലയാളി യുടെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചവരിൽ ഏറെയും.എൻബിടിസി കമ്പനിയിലെജോലിക്കാർക്കുവേണ്ടി കമ്പനി സ്‌പോൻസറുടെ  പേരിൽ പണിത കെട്ടിടത്തിൽ 160 പേരെ താമസിപ്പിക്കാനുള്ള സൗകര്യമേ ഉള്ളുവെങ്കിലും ഇരുനൂറിലേറെ പേരെ കുത്തി നിറച്ചിരുന്നതായാണ്  ആരോപണം.

കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് തന്നെ ഇക്കാര്യം  സ്ഥിരീകരി ച്ചിട്ടുണ്ട്. കെട്ടിടത്തിന്റെയും കമ്പനിയുടെയും  ഉടമകളെ പിടികൂടി ശിക്ഷിക്കുമെന്നു വരെ അദ്ദേഹം പ്രഖ്യാപിച്ചു.  

വിദേശകാര്യ മന്ത്രി കീർത്തി വർധൻ സിംഗ്  കുവൈറ്റ് ആശുപത്രിയിൽ

 

ഏറ്റവും കൂടുതൽ പേർ മരിച്ച ഇന്ത്യയിൽ നിന്നു വിദേശകാര്യ സഹമന്ത്രി കീത്തി വർധൻ സിംഗ് കുവൈറ്റ് സിറ്റിയിലെ അഞ്ചു ആശുപത്രികളിൽ കഴിയുന്നവരെ  സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കേരളത്തിന്റെ പുതിയ ബിജെപി മന്ത്രിമാരിൽ കോട്ടയംകാരൻനായ ജോർജ് കുര്യൻ ചടുലമായി ചരടുകൾ വലിച്ചു. മരിച്ചവരിൽ ഏറ്റവും കൂടുതൽ മലയാളികൾ ആയതിനാൽ  കൂടുതൽ ഉത്തരവാദിത്തം  തന്റേതാണെന്നു അദ്ദേഹത്തിന് ബോദ്ധ്യമായി. പത്തനംതിട്ടയിൽ മന്ത്രിവീണാ  ജോര്ജും എംപി ആന്റോ ആന്റണിയും മരിച്ചവരുടെ വീടുകളിൽപാഞ്ഞെത്തി.

ആരോഗ്യമന്ത്രി വീണാ ജോർജ്  മരണവീട്ടിൽ  

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാജില്ലകളിൽ നിന്നുള്ളവരെ തീപിടുത്തം ഒന്നല്ലെകിൽ മറ്റൊരു വിധത്തിൽ ബാധിച്ചു, കോട്ടയം. പത്തനം തിട്ട, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലക്കാർക്കാണ് ഏറ്റവും വലിയ ദുരിതം നേരിട്ടത്.  മരിച്ചവരിൽ പലരും എൻജിനീയറിങ് ബിരുദം ഉള്ളവരാണ്. നാട്ടിൽ എഞ്ചിനീയഖ്‌റിങ് കോളജിൽ അധ്യാപകരായിരുന്നവർ വരെ  ഭാഗ്യം തേടി കുവൈറ്റിൽ എത്തി.

കോട്ടയം ഇത്തിത്താനത്ത്  മരിച്ച സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ കുടുംബം ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്. പുതിയ വീട് പൂർത്തിയായി  വരുന്നു. അതിന്റെ വെഞ്ചരിപ്പും വിവാഹവും  ഒന്നിച്ചു നടത്താൻ പ്ലാനിട്ടിരിക്കുമ്പോഴാണ് എല്ലാ  സ്വപ്നങ്ങൾക്കും മുകളിൽ ഇടിത്തീ വീഴുന്നത്.

മരിച്ച  കോട്ടയം ഇത്തിത്താനത്തെ ശ്രീഹരി,  മലപ്പുറം പുലാമന്തോളിലെ  ബാഹുലേയൻ

മരിച്ചവരുടെ കുടുംബങ്ങൾക്കു അഞ്ചുലക്ഷം രൂപ വീതം നഷ്ട്ട പരിഹാരം പ്രഖ്യാപിച്ച കേരളം ആരോഗ്യമന്ത്രി വീണ ജോർജിനെ അങ്ങോട്ടയക്കാനും നടപടി സ്വീകരിച്ചു. വ്യവസായ പ്രമുഖൻ  എംകെ യൂസഫലിയും അഞ്ചു ലക്ഷം  വീതം  സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവഹാനി സംഭവിച്ചവർക്കും പൊള്ളലേറ്റവർക്കും എല്ലാം മതിയയായ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി ഉടമ നിരണം നിരണം സ്വദേശി  കെജി എബ്രഹാമും അറിയിച്ചു.  38 വർഷം മുമ്പ് 22  വയസിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി  കുവൈറ്റിൽ എത്തിയ അദ്ദേഹത്തിന്റെ ആദ്യ ശമ്പളം ശമ്പളം 60 ദിനാർ ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ സ്വത്തു നാലായിരം കോടി രൂപ. കമ്പനികളിൽ  ആറായിരം പേർ ജോലിചെയ്യുന്നു.

കൺസ്ട്രക്ഷനാണ്  പ്രധാനം. ഓയിൽ വ്യവസായം, വിദ്യാഭ്യാസം, ഹോട്ടൽ തുടങ്ങിയ മേഖലകളിലും കൈവച്ചിട്ടുണ്ട്. എറണാകുളം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ, തിരുവല്ലയിലെ എലൈറ്റ് കോണ്ടിനെന്റൽ എന്നിവയുടെ ഉടമയാണ്‌.    

കെജി എബഹാം  ജനിച്ചു വളർന്ന നിരണം പഞ്ചായത്തിലെ കാട്ടുനിലം, തോട്ടടി വാർഡുകളിൽ  ഒരു വീട്ടിൽ ഒരാളെങ്കിലും എബ്രഹാമിന്റെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നുണ്ട്.

ഉചിതമായി ഇടപെട്ട കേന്ദ്ര മന്ത്രി ജോർജ്‌കുര്യൻ

ജോലിക്കാർക്കു താമസിക്കുവാൻ കെട്ടിയ ബഹുഃനില കെട്ടിട സമുച്ചയത്തിൽ ഒന്നിന്റെ സ്റ്റോർ മുറിയിൽ  സൂക്ഷിച്ചിരുന്ന  പാചക സിലിണ്ടറുകൾ  പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് നിഗമനം. അതാകട്ടെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് മൂലവും. നട്ടപ്പാതിരായ്ക്കുണ്ടായ തീപിടുത്തം അധികൃതരെ അറിയിക്കാൻ രണ്ടേകാൽ മണിക്കൂർ താമസിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വ്യാഴാഴ്ച തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾ മുമ്പാണ്  മലയാളികളുടെ പ്രവാസി ജീവിതം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഭീകരമായ അത്യാഹിതം നടക്കുന്നത്.

വിവരം തത്സമയം ടൈലിവിഷനിലൂടെ ജനം അറിഞ്ഞുവെങ്കിലും പത്രങ്ങളിൽ എങ്ങിനെ വന്നുവെന്നറിയാൻ എല്ലാവര്ക്കും താല്പര്യം ഉണ്ടാവുമല്ലോ. എന്നാൽ അവരെ നിരാശപ്പെടിത്തിക്കൊണ്ടു പ്രചാരത്തിൽ ഒന്നാം സ്ഥാനത്തുള്ള മനോരമ മരിച്ച ഒമ്പതു പേരിൽ രണ്ടേ രണ്ടുപേരുടെ ചിത്രങ്ങളുമായി  പുറത്തിറങ്ങി. കോട്ടയത്ത് തന്നെയുള്ള മാതൃഭൂമിയിൽ  എട്ടു ചിത്രങ്ങൾ, ദേശാഭിമാനിയിൽ ഒമ്പത്, കേരളകൗമുദിയിൽ ഒമ്പത്. മാധ്യമത്തിൽ ഒമ്പത്.

മരണമടഞ്ഞ കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം സാബു 

ദേശാഭിമാനി, കൗമുദി മാധ്യമം പത്രങ്ങൾ സ്വന്തം പ്രതിനിധികളുടെ  ബൈ ലൈനിൽ റിപ്പോർട്ടുകൾ നിരത്തി. കൗമുദികമ്പനി ഉടമ കെജി എബ്രഹാമിന്റെ വിജയകഥ വിവരിക്കുന്ന സചിത്രറിപ്പോർട്ട് മൂന്ന് കോളം ബോക്സിൽ നൽകിയപ്പോൾ  "പുതിയ കേരളം, പുതിയ വായന, പുതിയ ലോകം" വന്ന മുദ്രാവാക്യവുമായി ഇറങ്ങുന്ന മനോരമയുടെ റിപ്പോർട്ടിൽ  കമ്പനിഉടമയുടെ പേരു പോലും ഉണ്ടായിരുന്നില്ല.

എന്നാൽ മനോരമ ന്യൂസ് ചാനൽ അവരത്തിനൊത്ത് ഉയർന്നു റിപ്പോർട്ടിലും വിഷ്വൽസിലും മറ്റുള്ളവർക്കൊപ്പം നിന്നു.

Join WhatsApp News
Abdul 2024-06-14 04:03:52
Thank you, Kurian sir, bringing American Malayalees up to the date Kuwait fire tragedy news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക