Image

ഫോമാ റീജിയനുകൾ സംഘടിപ്പിക്കുന്ന പാടും പാതിരിയുടെ 'മ്യുസിക്കൽ ഹീലിംഗ്' ഇന്ന്

Published on 13 June, 2024
ഫോമാ റീജിയനുകൾ സംഘടിപ്പിക്കുന്ന പാടും പാതിരിയുടെ 'മ്യുസിക്കൽ ഹീലിംഗ്' ഇന്ന്

ഫോമാ വെസ്റ്റേൺ റീജിയനുമായി സഹകരിച്ച് കാപ്പിറ്റൽ റീജിയൻ, സൺ ഷൈൻ  റീജിയൻ, ന്യു യോർക്ക് എമ്പയർ, മിഡ്  അറ്റലാന്റിക്,  ന്യു യോർക്ക് മെട്രോ, സൗത്ത് ഈസ്റ്റ്, ഗ്രേറ്റ് ലേക്‌സ്‌, ന്യു ഇംഗ്ലണ്ട് എന്നീ  റീജിയനുകൾ സംഘടിപ്പിക്കുന്ന പാടും പാതിരി ഫാ. ഡോ. പോൾ  പൂവത്തിങ്കലിന്റെ മ്യുസിക്കൽ ഹീലിംഗ് സംഗീത പരിപാടി ഇന്ന് രാത്രി 8 :30  നു (ഈസ്റ്റേൺ ടൈം) സൂമിൽ

ഗാനഗന്ധർവ്വൻ ഡോ.കെ.ജെ. യേശുദാസിന്റെ പ്രിയ ശിഷ്യനാണ്  ഫാ. പോൾ  പൂവത്തിങ്കൽ. ഇന്ത്യൻ രാഷ്ട്രപതിഭവനെ സപ്തസ്വരസംഗീതലഹരിയിൽ ആറാടിച്ച്, അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന  ഡോ.എ.പി.ജെ. അബ്ദുൾകലാമിന്റെ പ്രത്യേക ആദരവ് ഏറ്റ് വാങ്ങി ഈ നനുഗ്രഹീത ഗായകൻ.  'പാടും പാതിരി, ദൈവഗായകൻ' എന്നീ അപരനാമങ്ങളിൽ പ്രശസ്തനുമാണ്   റവ.ഡോ.പോൾ പൂവത്തിങ്കൽ CMI  

സൂം ഐഡി: 603 666 3630 
കോഡ്: 648886  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക