Image

ഓരോ മധ്യവയസ്സ് ചിന്തകൾ : മിനി ബാബു

Published on 16 June, 2024
ഓരോ മധ്യവയസ്സ് ചിന്തകൾ : മിനി ബാബു

I love being middle age than being young & I think I will love being old than being middle age because life gets sweeter like old wine. Looking back it was a run in the thirties & early forties with no time for a back glance.

മധ്യവയസ്സിലൂടെ കടന്നു പോകുന്നത് മനോഹരമായിരിക്കുന്നു. വർഷങ്ങൾ കടന്നുപോകും തോറും മനോഹരമായി തോന്നുന്നു. വാർദ്ധക്യം മധ്യവയസ്സിനെക്കാൾ മനോഹരമാ. വർഷങ്ങൾ മധുരം കൂട്ടുന്നു.  പഴയ വീഞ്ഞ് പോലെ. ചെറുപ്രായവുമായി താരതമ്യം ചെയ്യുമ്പോൾ മധ്യവയസ്സ് തന്നെയാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ മധ്യവയസ്സിനെക്കാൾ വാർദ്ധക്യത്തിന് മധുരമേറും എന്ന് തോന്നുന്നു. മുപ്പതുകളും നാൽപതുകളും എങ്ങനെ കടന്നുപോയെന്ന് അറിയില്ല. അതൊരു ഓട്ടമായിരുന്നു.

ഒരിക്കൽ സംസാരമധ്യേ ഒരു അടുത്ത സുഹൃത്ത് ഇങ്ങനെ പറയുകയുണ്ടായി.

"ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് കുഞ്ഞുമക്കളും ഒക്കെ ആയിരിക്കുന്നവരെ കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമമാ 
, നമ്മളൊക്കെ നടന്ന തീർത്ത വഴികൾ അവര് ഇനി നടക്കേണ്ടതുണ്ട്, എന്ത് തരാം എന്ന് പറഞ്ഞാലും ആ വഴികളിലൂടെ ഒന്നും എനിക്കിനി നടക്കാൻ വയ്യ."

Immortality യും Calypso യെയും ഉപേക്ഷിച്ച Ulysses നെ പോലെ. നടന്നുവന്ന വഴിയില് ഏറ്റവും മനോഹരമായ മറ്റുള്ളവർക്ക് തോന്നിക്കുന്ന ഇടത്തുനിന്നും താൻ എത്തേണ്ടിടത്തേക്ക് പോകുന്ന Ulysses നെ പോലെ. Ithaca യും Penelope യും ആയിരുന്നു പ്രിയം. എല്ലാ നടത്തവും അവിടെക്കാണ് : കൂടണയാൻ വേണ്ടിയിട്ടാണ്.മനോഹരമെന്ന് മനുഷ്യന് തോന്നുന്ന ഒരിടത്തും stuck ആയി നിൽക്കാൻ പറ്റില്ല. മനോഹാരിത പോലും അധികമാകാൻ പറ്റില്ല. നടന്നു നീങ്ങിയെ പറ്റൂ. നടത്തമാണ് എല്ലാം.



 

Join WhatsApp News
Jayan varghese 2024-06-16 22:59:09
നമ്മളാം യാത്രികർ കാല ഘട്ടത്തിന്റെ നെഞ്ചിൽച്ചവിട്ടി കുതിക്കുന്നു പിന്നെയും ! എങ്ങോ മരണമാം നാഴികക്കല്ലിനെ - യൊന്നു പുണർന്നുറങ്ങാൻ മാത്രമീ ശ്രമം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക