Image

നദിയില്‍ ഇന്ത്യന്‍ വംശജര്‍ മരിച്ച സംഭവം: മനുഷ്യക്കടത്ത് സംഘത്തിന് ബന്ധമെന്ന് പോലീസ്

Published on 16 June, 2024
നദിയില്‍ ഇന്ത്യന്‍ വംശജര്‍ മരിച്ച സംഭവം: മനുഷ്യക്കടത്ത് സംഘത്തിന് ബന്ധമെന്ന് പോലീസ്

ടൊറന്റോ:കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ സെന്റ് ലോറന്‍സ് നദിയില്‍ എട്ട് കുടിയേറ്റക്കാര്‍ മുങ്ങിമരിച്ച സംഭവത്തില്‍ ജൂണ്‍ ആറിന് അറസ്റ്റിലായ മനുഷ്യക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് റോയല്‍ കനേഡിയന്‍ േേപാലീസ് അറിയിച്ചു.


അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്ന വന്‍ മനുഷ്യക്കടത്ത് സംഘത്തലവന്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്‍ട്രിയോള്‍ സ്വദേശികളായ തെസിംഗരസന്‍ റസിയ (51), ജോയല്‍ പോര്‍ട്ടിലോ (38), ആക്വെസസന്‍ നിവാസി മേരി ജൂണ്‍ ബെനഡിക്റ്റ് (48), കോണ്‍വാള്‍ നിവാസിയായ മൈക്കല്‍ മക്കോര്‍മിക് (47) എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ അന്വേഷണത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള നാല് പേരും റൊമാനിയന്‍ വംശജരായ നാല് പേരും അടങ്ങിയ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളുടെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. പ്രതികളില്‍ രണ്ട് പേര്‍ക്ക് കൊല്ലപ്പെട്ട ഇന്ത്യന്‍ കുടുംബത്തിന്റെ അനധികൃത കുടിയേറ്റവുമായി ബന്ധമുണ്ടെന്ന് ഒന്റാരിയോ കോണ്‍വാളിലെ ആര്‍സിഎംപി അറിയിച്ചു.

2023 മാര്‍ച്ചില്‍ കെബെക്ക്, ഒന്റാരിയോ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഫസ്റ്റ് നേഷന്‍സ് പ്രദേശമായ ആക്വെസസനെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ മുങ്ങിമരിച്ചത്. മാര്‍ച്ച് 30, 31 തീയതികളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ള ചൗധരി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാല് ഇന്ത്യക്കാര്‍. പ്രവീണ്‍ഭായ് ചൗധരി (50), 45 വയസ്സുള്ള ഭാര്യ ദക്ഷബെന്‍, 20 വയസ്സുള്ള മകന്‍ മീറ്റ്, മകള്‍ വിധി (23) എന്നിവരാണ് മുങ്ങിമരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക