Image

10 വര്‍ഷത്തെ പ്രണയം; നടി രമ്യാ നമ്പീശന്റെ സഹോദരൻ വിവാഹിതനായി

Published on 16 June, 2024
 10 വര്‍ഷത്തെ പ്രണയം; നടി രമ്യാ നമ്പീശന്റെ സഹോദരൻ വിവാഹിതനായി

നടി രമ്യാ നമ്ബീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്‌മണ്യൻ വിവാഹിതനായി. ഡെബി സൂസണ്‍ ചെമ്ബകശേരിയാണ് വധു.

നീണ്ട 10 വർഷത്തെ പ്രണത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ജൂണ്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. വിവാഹത്തിന് ശേഷം അടുത്തിടെ കൊച്ചിയില്‍ നടന്ന സത്ക്കാരത്തില്‍ ജയസൂര്യ, ഇന്ദ്രൻസ്, ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത് തുടങ്ങി സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. രമ്യയും കൂട്ടരും അവതരിപ്പിച്ച നൃത്തവും സത്ക്കാരത്തിന്റെ മാറ്റ് കൂട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക