വയനാട്ടുകാരുടെ ഭാഗ്യം തെളിയുന്നത് കാണുമ്പോള്‍ അവരോട് അസൂയതോന്നത്തവര്‍ ചുരുക്കം. ശുദ്ധഗതിക്കാരായ കര്‍ഷകരും ചെറുകിട കച്ചവടക്കാരും പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന ആദിവാസികളും ഇവരുടെയെല്ലാം സ്വസ്തജീവതത്തിന് ഭീഷണിയായ കാട്ടനകളും പുള്ളിപുലികളും കടുവയും കാട്ടുപന്നിയും വസിക്കുന്ന ഇടത്തേക്കാണ് ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രികാംക്ഷിയായ രാജകുമാരന്‍ വോട്ടുതേടി വന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അസുലഭ സന്ദര്‍ഭം കൈവരിച്ചതില്‍ അഭിമാനംകൊണ്ട വയനാട്ടുകാര്‍ അവരുടെ വിലയില്ലാത്ത വോട്ടുകള്‍ നല്‍കി അദ്ദേഹത്തെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. (ജനങ്ങള്‍ക്ക് വിലയുണ്ടെങ്കിലല്ലേ അവരുടെ വോട്ടിന് വിലയുള്ളു) അദ്ദേഹം ആറുമാസത്തിലൊരിക്കല്‍ തന്നെവിജയിപ്പിച്ച നികൃഷ്ടരെ കാണാന്‍ വരികയും രാമകൃഷ്ണന്‍ ചേട്ടന്റെ ചായക്കടയില്‍നിന്ന് പഴംപൊരി തിന്നിട്ട് തിരികെ പോവുകയും ചെയ്തു. അദ്ദേഹം പഴംപൊരി തിന്നുന്ന ചിത്രവും വാര്‍ത്തയും മനോരമ പത്രവും മാതൃഭൂമിയും വലിയതലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത് ആവേശത്തോടെ വായിക്കുകയും ചിത്രം കത്രികകൊണ്ട് മുറിച്ചെടുത്ത് ഭിത്തിയിലൊട്ടിച്ച് വയനാട്ടുകാര്‍ സായൂജ്യം അടയുകയും ചെയ്തു.
അദ്ദേഹം വിദേശരാജ്യങ്ങളില്‍ ചിലവഴിച്ചതിന്റെ നൂറിലൊന്ന് ദിവസങ്ങള്‍പോലും തങ്ങളുടെകൂടെ കഴിയാത്തതില്‍ അവര്‍ക്ക് പരാതികളൊന്നും തന്നെ ഇല്ലായിരുന്നു. വലിയ ആളല്ലേ അപ്പോള്‍ അങ്ങനെയുള്ളവരും ആയിട്ടല്ലേ സമ്പര്‍ക്കംപുലര്‍ത്തേണ്ടത്, അല്ലാതെ കാട്ടുജാതിക്കാരുമായിട്ടല്ലന്ന് ചിന്തിക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ പ്രധാനമന്ത്രി ആയില്ലെങ്കിലും ഇനിയും അവസരം വരുമെന്നും 2024 ല്‍ തീര്‍ച്ചയായും പ്രധാനമന്ത്രി ആകുമെന്നും കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിച്ചത് വിശ്വസിക്കനേ അവര്‍ക്ക് ആകുമായിരുന്നുള്ളു. ഒന്നല്ല ഏഴുവട്ടം ശ്രമിച്ചെങ്കിലേ വിജയം കൈവരിക്കൂവെന്ന പാഠം ബ്രൂസെന്ന കഥാപത്രത്തില്‍നിന്ന് പഠിച്ച നേതാവ് വീണ്ടും വോട്ടുതേടി വയനാട്ടുകാരെ സമീപിച്ചപ്പോള്‍ അവര്‍ ആഹ്‌ളാദഭരിതരായി.
നരേന്ദ്ര മോദിയെന്ന നരാധമന്‍ ഗുജറാത്തില്‍ നിരപരാധികളായ മുസ്‌ളീങ്ങളെ കൊന്നൊടുക്കിയതുപോലെ മണിപ്പൂരില്‍ നൂറുകണക്കിന് ക്രിസ്ത്യാനികെളെ വധിക്കയും അവരുടെ പള്ളികള്‍ തകര്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍ മുസ്‌ളീങ്ങളെ കൊലചെയ്തത് എന്തിനാണ്. എന്താണ് അവര്‍ചെയ്ത കുറ്റം ? അയോധ്യയില്‍ പോയിട്ട് മടങ്ങുകയായിരുന്ന അന്‍പതോളം ഹിന്ദുക്കളെ ട്രെയിനിലിട്ട് ചുട്ടുകൊന്നു. അതൊരു വലിയ കുറ്റമാണോ ? തന്നെയുമല്ല അവരുടെ വിശ്വാസപ്രമാണം അനുസരിച്ച് കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗം കിട്ടുമെന്നാണ്. ഒരു കാഫിറിനെ കൊന്നിട്ട് സുവര്‍ക്കത്തില്‍ ചെന്നാല്‍ എഴുപത്തിരണ്ട് ഹൂറികളാണ് അവനെ വരവേല്‍കാന്‍ തയ്യാറായി നില്‍കുന്നത്. ഈയൊരു സല്‍കര്‍മ്മം ചെയ്തതിനാണ് ആയിരക്കണക്കിന് മുസ്‌ളീങ്ങളെ മോദിയും അയാളുടെ അനുയായികളുംകൂടി കൊന്നൊടുക്കിയത്. ഇയാള്‍ അധികാരത്തില്‍ വന്നാല്‍ മണിപ്പൂരില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കും. വയനാട്ടിലെ ക്രിസ്ത്യാനികളെ ഓടിച്ച് അറബിക്കടലില്‍ ചാടിക്കും. മുസ്‌ളീങ്ങളെ പാകിസ്ഥാനിലേക്ക് കയറ്റിവിടും. അതുകൊണ്ട് നമ്മുടെ കാണപ്പെട്ട ദൈവമായ രാഹുല്‍ ഗാന്ധിക്ക് വോട്ടുനല്‍കി വിജയപ്പിക്കുക. അവര്‍ രണ്ടാമതും വോട്ടുകള്‍ നല്‍കി അദ്ദേഹത്തെ പ്രധാനമന്ത്രിയാകാന്‍ ഡല്‍ഹിക്ക് പറഞ്ഞയച്ചു.
തങ്ങളെക്കൂടാതെ അദ്ദേഹം വടക്കെ ഇന്‍ഡ്യയില്‍ മറ്റൊരു സ്ഥലത്തുനിന്നുകൂടി മത്സരിക്കുന്നുണ്ടന്ന് വോട്ടുചെയ്തതിനു ശേഷമാണ് വയനാട്ടുകാര്‍ അറിഞ്ഞത്. അതെന്തൊരു ... ഇല്ലാഴികയാണ് കാണിച്ചത് രാഹുലേ. എന്നാപ്പിന്നെ നേരത്തെ പറയേണ്ടായിരുന്നോ. ഞങ്ങള്‍ ആനി രാജക്കോ സുരേന്ദ്രനോ വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചേനെ. ഞങ്ങളെ വിശ്വാസമില്ലാഞ്ഞിട്ടാണോ തരവഴി കാണിച്ചത്. എന്നിട്ടിപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് മറ്റവളുടെകൂടെ പോയിരിക്കുന്നു. ഞങ്ങളോട് ഇതുവേണ്ടായിരുന്നു.
അങ്ങനെയൊന്നുമല്ല മക്കളെ. നിങ്ങള്‍ തെറ്റിധരിച്ചിരിക്കയാണ്. നിങ്ങളെ ഉപേക്ഷിച്ചുപോയാലും ഞാന്‍ വീണ്ടുവരും പഴംപൊരി തിന്നാന്‍. വയനാട് എന്റെ കുടുംബമാണ്. നിങ്ങള്‍ എന്റെ പിറക്കാതെപോയ മക്കളും. നിങ്ങള്‍ക്കറിയാമോ വയനാട്ടില്‍നിന്ന് ജയിക്കുന്നതുപോലെയല്ല റായ്ബറേലിയില്‍നിന്ന് വിജയിക്കുന്നത്. മുന്‍ പ്രധാനമന്ത്രിമാരെല്ലാം അവിടെനിന്നാണ് ജയിച്ചിട്ടുള്ളത്. എന്റെ അപ്പനും അമ്മൂമ്മയും വല്യപ്പൂപ്പനുമെല്ലാം വിജയിച്ചിട്ടുള്ളത് ഉത്തര്‍ പ്രദേശിലെ മണ്ഢലങ്ങളില്‍നിന്നാണ്. വയനാട്ടില്‍നിന്ന് വിജയിച്ചവര്‍ ആരെങ്കിലും പ്രധാനമന്ത്രിപോയിട്ട് കേരളമന്ത്രിമാരെങ്കലും ആയിട്ടുണ്ടോ. നിങ്ങള്‍ വിഷമിക്കേണ്ട് നിങ്ങള്‍ക്ക് താലോലിക്കാന്‍ ഒരു പപ്പിക്കുട്ടിയെ തരാം. അവളെ വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയക്കുക. അങ്ങനെ പാര്‍ലമെന്റില്‍ ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മൂന്നുപേരാകും. ആറാം തമ്പുരാന്‍ സിനിമയില്‍ നരേന്ദ്രപ്രസാദ് പറയുന്നതുപോലെ ഞാനും അഫനും പിന്നെ എന്റെ സഹോദരി സുമിത്രയും.
പ്രിയങ്ക വരുന്നതിലെ ആവേശത്തിലാണ് വയനാട്ടുകാര്‍. ഗാന്ധി കുടുംബത്തെവിട്ട് മറ്റൊരു കളിയില്ല അവര്‍ക്ക്. പപ്പു ഇല്ലെങ്കില്‍ പപ്പിക്കുട്ടി. അതുമല്ലെങ്കില്‍ വാദ്ര അങ്കിള്‍. പിള്ളാര്‍ക്ക് പ്രായമായിട്ടില്ലല്ലൊ അല്ലായിരുന്നെങ്കില്‍ അവരെക്കൂടി രംഗത്തിറക്കാമായിരുന്നു.
ബി ജെ പി യുടെ കുത്സിതപ്രവര്‍ത്തികൊണ്ടാണ് ഇപ്രാവശ്യം അധികാരം നഷ്ടപ്പെട്ടത്. അവര്‍ 240 മണ്ഢലങ്ങളില്‍ വോട്ടിങ്ങ് മെഷീനില്‍ കൃത്രിമത്തം കാണിച്ചാണ് വിജയിച്ചത്. ഞങ്ങളുടെ ഇന്‍ഡി മുന്നണി വിജയിച്ച 230 മണ്ഢലങ്ങളില്‍ വേലയിറക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അങ്ങനെ 230 മണ്ഡലങ്ങളില്‍ ജനാധിപത്യം വിജയിച്ചു. 240 സ്ഥലത്ത് തോറ്റു. ഞങ്ങള്‍ ജനാധിപത്യം പുഃനസ്ഥാപിക്കും. ഭരണഘടനയെ സംരക്ഷിക്കും. മോദികൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം തകര്‍ക്കും. വന്ദേഭാരത് ട്രെയിനുകളെല്ലാം ഷെഡ്ഡില്‍കയറ്റി പഴയതെല്ലാം പുറത്തിറക്കും. അയാള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആറുവരിപാതകളെല്ലാം പഴയതുപോലെ ഒറ്റവരിയാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റെടുത്ത സ്ഥങ്ങളെല്ലാം ദളിതര്‍ക്കും ന്യൂനപക്ഷമായ മുസ്‌ളീങ്ങള്‍ക്കും പതിച്ചുനല്‍കും. അങ്ങനെ എന്റെ വല്ല്യപ്പൂപ്പന്റെ സോഷ്യലിസം നടപ്പിലാക്കും. അതിനുവേണ്ടി എന്റെ പ്രിയസഹോദരി പ്രിയങ്കയെ നിങ്ങളുടെ വോട്ടുനല്‍കി വിജയിപ്പിക്കുക. അവള്‍ക്ക് പഴംപൊരി ഇഷ്ടമില്ലാത്തതിനാല്‍ അടുത്ത അഞ്ചുവര്‍ത്തിനുശേഷമേ വീണ്ടും വയനാട്ടിലേക്ക് വരികയുള്ളു. വിജയിപ്പിച്ച് വിടുകയല്ലാതെ അവളെ ശല്യംചെയ്ത് വിഷമിപ്പിക്കരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
samnilampallil@gmail.com