Image

ഫോമാ സെമിനാർ 'ഊർജ ചക്രങ്ങൾ സമന്വയിപ്പിക്കലും രോഗശാന്തിയും' വ്യാഴാഴ്ച

Published on 19 June, 2024
ഫോമാ സെമിനാർ 'ഊർജ ചക്രങ്ങൾ സമന്വയിപ്പിക്കലും  രോഗശാന്തിയും' വ്യാഴാഴ്ച

ഫോമാ വെസ്റ്റേൺ റീജിയൻ മറ്റു റീജിയനുകളുടെ സഹകരണത്തോടെ 'ശരീരത്തിലെ ഊർജ ചക്രങ്ങൾ സമന്വയിപ്പിക്കലും  രോഗശാന്തിയും' ('ബാലൻസിംഗ് യുവർ എനർജി ചക്രാസ് ആൻഡ് ഹീലിംഗ്') എന്ന വിഷയത്തെപ്പറ്റി സെമിനാർ സംഘടിപ്പിക്കുന്നു.  ഇക്കാര്യത്തിൽ പ്രത്യേക പഠനം നടത്തുകയും സോഷ്യൽ വർക്കറായും കമ്യുണിറ്റി ആക്ടിവിസ്റ്റായും പ്രവർത്തിക്കുകയും ചെയ്യുന്ന പി.ടി. തോമസ് ആണ്  സെമിനാർ നയിക്കുന്നത്. സാമ്പത്തിക  വിദഗ്ദൻ എന്നാണ് പി.ടി. തോമസ്  അറിയപ്പെടുനന്തെങ്കിലും ഈ വിഷയങ്ങളിലും ദൈവശാസ്ത്രത്തിലും  അദ്ദേഹം നിപുണനാണെന്നു വെസ്റ്റേൺ റീജിയൻ ആർ.വി.പി. പ്രിൻസ് നെച്ചിക്കാട്ട് ചൂണ്ടിക്കാട്ടി.

വിവിധ റീജിയനുകൾ ഒന്നിച്ച് പ്രോഗ്രാമുകൾ അവതരിപ്പിക്കുക എന്ന  നൂതന പരിപാടി അനുസരിച്ച് കാപിറ്റൽ റീജ്യൻ, സൗത്ത് വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ്‌, ന്യു ഇംഗ്ലണ്ട്, സൺ ഷൈൻ, മെട്രോ, എമ്പയർ, മിഡ്  അറ്റലാന്റിക്   റീജിയനുകൾ സംയുക്തമായാണ് ഈ പരിപാടി നടത്തുന്നത്.

നാളെ വ്യാഴം  രാത്രി 8:30 -നു സൂമിൽ. ഈസ്റ്റേൺ ടൈം

ഒരു മനുഷ്യ ശരീരത്തിൽ അനേകം ചക്രങ്ങൾ ഉണ്ട് . ചക്രം എന്ന വാക്കിന്റെ അർഥം വീൽ എന്നാണ്. അതായതു ഒരു മനുഷ്യ ശരീരം പല ചക്രങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.
നമ്മുടെ  ശരീരത്തിലുള്ള എല്ലാ ചക്രങ്ങളും ഊർജ്ജ കേന്ദ്രങ്ങളാണ്.   എന്നാൽ അതിൽ പ്രധാനപ്പെട്ടതായി 7  ചക്രങ്ങൾ ഉണ്ട്. നമ്മുടെ  ജീവിത രീതികൾ അനുസരിച്ചു് , ചക്രങ്ങൾ എപ്പോഴെങ്കിലും സമന്വയത്തിലല്ലെങ്കിൽ, അവ നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഓരോ ചക്രങ്ങളും ഓരോ പ്രത്യേക ശരീരഭാഗവും അതിന്റെ ശരിയായ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മൊത്തത്തിലുള്ള ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുതൽ വിശ്രമം അനുഭവപ്പെടുന്നതും വിവേകം ഉണ്ടാകുന്നതും വരെ, 7 പ്രധാന ചക്രങ്ങളിൽ ഓരോന്നിനും സവിശേഷമായ പ്രാധാന്യമുണ്ട്. അവ നമ്മുടെ   സുഷുമ്നാ നാഡിയുടെ (Spinal Cord) അവസാനത്തിൽ നിന്ന് ആരംഭിച്ച്  നമ്മുടെ    ശിരസ്സിന്റെ ഏറ്റവും അറ്റം വരെ പോകുന്നു.

ഈ 7 ചക്രങ്ങളും അവയുടെ പ്രവർത്തങ്ങളും അത് സമന്വയത്തിലല്ലെങ്കിൽ (if not in balance) ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പി റ്റി  തോമസ് സംസാരിക്കും. ഈ ചക്രങ്ങൾ ബാലൻസ് ചെയ്യുന്ന വിധങ്ങളെക്കുറിച്ചും ബാലൻസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണത്തെക്കുറിച്ചും സംസാരിക്കുന്നതാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക