Image

ഇന്ത്യൻ അമേരിക്കൻ സുബ്രമണ്യം വിർജിനിയയിൽ നിന്നു പ്രൈമറി വിജയിച്ചു

Published on 20 June, 2024
ഇന്ത്യൻ അമേരിക്കൻ സുബ്രമണ്യം വിർജിനിയയിൽ നിന്നു  പ്രൈമറി വിജയിച്ചു

വിർജിനിയയുടെ പത്താം കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഇന്ത്യൻ അമേരിക്കൻ സുഹാസ് സുബ്രമണ്യം ഡെമോക്രാറ്റിക് പ്രൈമറി ജയിച്ചു. ഇന്ത്യൻ അമേരിക്കൻ ക്രിസ്റ്റൽ കൗൾ ഉൾപ്പെടെ 11 പേരെ തോൽപിച്ചാണ് സുബ്രമണ്യം (37) യുഎസ് കോൺഗ്രസിലേക്കു മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നേടിയത്.

വിർജീനിയ ജനറൽ അസംബ്ലിയിൽ ആദ്യ ഇന്ത്യൻ അമേരിക്കനായി 2019ൽ എത്തിയ സുബ്രമണ്യം 2023ൽ സ്റ്റേറ്റ് സെനറ്റിലേക്കും ജയിച്ചു. രണ്ടിടത്തും ആദ്യത്തെ ദക്ഷിണേഷ്യനും ഹിന്ദുവും കൂടി ആയിരുന്നു. നവംബറിൽ റിപ്പബ്ലിക്കൻ മൈക്ക് ക്ലാൻസിയെ ആണ് അദ്ദേഹം നേരിടുക.

അനാരോഗ്യം മൂലം ഡെമോക്രാറ്റ് ജെന്നിഫർ വെക്സ്റ്റൺ ഒഴിഞ്ഞ സീറ്റാണിത്. അവർ സുബ്രമണ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബംഗളുരുവിൽ നിന്നു കുടിയേറിയ ഡോക്ടർമാരായ മാതാപിതാക്കളുടെ മകനായി ഹ്യുസ്റ്റണിലാണ് സുബ്രമണ്യം ജനിച്ചത്. 2015ൽ പ്രസിഡന്റ് ഒബാമ അദ്ദേഹത്തെ വൈറ്റ് ഹൗസിൽ ടെക്നോളജി പോളിസി അഡ്വൈസറായി നിയമിച്ചിരുന്നു.

Suhas Subramaniam wins Democratic primary for Congress 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക