Image

ഫോമാ സൺഷൈൻ റീജിയനിൽ നിന്നും നാഷണൽ കമ്മറ്റി മെമ്പറായി സുനിതാ മേനോൻ മത്സരിക്കുന്നു

Published on 22 June, 2024
ഫോമാ സൺഷൈൻ റീജിയനിൽ നിന്നും  നാഷണൽ കമ്മറ്റി മെമ്പറായി സുനിതാ മേനോൻ മത്സരിക്കുന്നു

ജാക്ക്സൺവിൽ, ഫ്ലോറിഡാ: അനുകമ്പയോടെയുള്ള സാമൂഹിക സേവനം എന്ന മുദ്രാവാക്യവുമായി  ഫോമാ സൺഷൈൻ റീജിയനിൽ നിന്നും  നാഷണൽ കമ്മറ്റി മെമ്പറായി മിസ്  സുനിതാ മേനോൻ മത്സരിക്കുന്നു.  നേരത്തെ   മലയാളീ  അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡാ (MANOFA) എക്സിക്യൂട്ടീവ് കമ്മറ്റി  സുനിതാ മേനോനെ  ഐക്യകണ്‌ഠ്യേന  നോമിനേറ്റ് ചെയ്‌തിരുന്നു.

മനോഫയുടെ കലാസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും, ഏത് ചുമതലകൾ ഏറ്റെടുത്താലും ഏറെ ഉത്തരവാദിത്വത്തോടും, കർമ്മനിരതയോടും വിജയപ്രാപ്തിയിലെത്തിക്കുന്ന    സുനിതാ മേനോൻ എന്തുകൊണ്ടും ഫോമാ സൺഷൈൻ റീജിയന്റെ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കുമെന്നു പ്രസിഡന്റ്  ലിൻസ്   ജേക്കബ് പറയുകയുണ്ടായി .

2023 ലെ മനോഫയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു . ഇപ്പോൾ ഫോമാ സൺഷൈൻ റീജിയൻ വുമൺസ് ഫോറം സെക്രട്ടറി ആയി പ്രവർത്തിക്കുന്നു. അതോടൊപ്പം നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്റ്റീഷണേഴ്‌സ്  അസോസിയേഷൻ സെക്രട്ടറി ആയും,  പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ നേഴ്സ് പ്രാക്റ്റീഷണറായും  ജോലി ചെയ്തുവരുന്നു.

കോംപ്ലീറ്റ് കണക്റ്റഡ്കെയർ ടെലി ഹെൽത്ത് സ്ഥാപന  ഉടമയും സ്ഥാപകയുമാണ്
കെഎച്ച്എൻഎ  ദേശീയ കൺവെൻഷൻ ഫ്ലോറിഡ ചെയർ ആയും പ്രവർത്തിക്കുന്നു

'സമൂഹത്തെ സേവിക്കുക, അനുകമ്പയോടെ നയിക്കുക,' എന്ന ലക്ഷ്യത്തോടെയാണ് സുനിതാ മേനോന്റെ പ്രവർത്തനങ്ങൾ.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക