Image

തോക്കുകളുടെ വില്പനയും വാങ്ങലും തുടരുന്നു (ഏബ്രഹാം തോമസ്)

Published on 26 June, 2024
തോക്കുകളുടെ വില്പനയും വാങ്ങലും തുടരുന്നു (ഏബ്രഹാം തോമസ്)

ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ ഗവെർന്മെന്റിന്റെ നിർദേശങ്ങൾ യു എസിൽ എല്ലായിടത്തും നടപ്പാക്കുന്നില്ല എന്ന് പരാതി ഉയർന്നിരിക്കുന്നു.

ലൈസെൻസ്ഡ് ഡീലർമാരിൽ നിന്ന് വാങ്ങുമ്പോഴാണ് ക്രിമിനൽ പശ്ചാത്തല പരിശോധന നിർബന്ധം ആകുന്നത് എന്നാണ് ആരോപണം. തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പല വഴികൾ തുറന്നു കിടപ്പുണ്ട് എന്ന് അന്വേഷണങ്ങൾ പറയുന്നു. 'സ്വകാര്യ' വില്പനക്കാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലും, ചെറിയ പരസ്യങ്ങളിലും ഗൺ ഷോകളിലും ലഭ്യമാണ്. ഇവർ മിക്കവാറും ലൈസെൻസ്ഡ് ഡീലർമാർ ആയിരിക്കില്ല. തോക്കു വാങ്ങുന്നവർ വിശദമായ വിവരങ്ങൾ നൽകേണ്ടതുമില്ല.

ലൈസെൻസ്ഡ് ഡീലറുമായിട്ടല്ലാതെ നടത്തുന്ന ഓരോ തോക്കു വില്പനയും ട്രാക്ക് ചെയ്യുക അസാധ്യമാണെന്ന് അധികാരികൾ പറയുന്നു. തോക്കു വാങ്ങുന്നവരുടെ ക്രിമിനൽ പശ്ചാത്തലം, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, അവർ ഏതെല്ലാം  മരുന്ന് കഴിക്കുന്നു തുടങ്ങിയ വിവരങ്ങൾ ഒന്നും അറിയാതെയാണ് വില്പന നടത്തുന്നവർ തോക്കുകൾ കൈമാറുന്നത്.

ഓൺലൈനിൽ നടത്തിയ ഒരു സർവ്വേ പ്രകാരം അഞ്ചിൽ ഒന്ന് തോക്കുകളുടെയും വില്പന നടക്കുന്നത് ഇങ്ങനെയാണ്. ഈ വില്പനകൾ തോക്കുകൾ മൂലം നടത്തുന്ന അക്രമങ്ങൾക്കു കാരണമാകുന്നു എന്ന് തോക്കുകൾ നിയന്ത്രിക്കണം എന്ന് വാദിക്കുന്നവർ പറയുന്നു. രാജ്യത്തു 20,000 ൽ അധികം ലൈസൻസില്ലാത്ത തോക്കു വില്പനക്കാരുണ്ടെന്നു കഴിഞ്ഞ ഏപ്രിലിൽ ജസ്റ്റിസ് ഡിപ്പാർട്മെന്റിനെ ഉദ്ധരിച്ചു വൈറ്റ്  ഹൌസ് വൃത്തങ്ങൾ പറഞ്ഞു.

ആക്രമണങ്ങൾക്കു ഉപയോഗിക്കാവുന്ന അസാൾട് തോക്കുകൾ കൊലപാതകികൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യ്യുന്നതു നിർബാധം തുടരുന്നത് നോക്കി നിൽക്കാനേ അധികൃതർക്ക്‌ കഴിയുന്നുള്ളു. ലൈസൻസ് ഇല്ലാത്ത വിൽപനക്കാർ വിൽക്കുന്ന തോക്കുകൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തു നിന്ന് അധികാരികൾ കണ്ടെടുക്കാറുണ്ട്. ഡെമോൺട്രേ ഹക്ക്വോർത്തു വിറ്റ 15  തോക്കുകൾ ടെക്സാസ്, മേരിലാൻഡ്, കാനഡ എന്നിവിടെങ്ങളിൽ കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തു. തോക്കുകൾ വിറ്റത് വാങ്ങാൻ വന്നവരുടെ പശ്ചാത്തല പരിശോധന നടത്താതെയാണ്. ലൈസൻസ് ഇല്ലാത്ത വിൽപനക്കാർ വിൽക്കുന്ന തോക്കുകൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തു നിന്ന് അധികാരികൾ കണ്ടെടുക്കാറുണ്ട്. 

ഡെമോൺട്രേ ഹക്ക്വോർത്തു വിറ്റ 15  തോക്കുകൾ ടെക്സാസ്, മേരിലാൻഡ്, കാനഡ എന്നിവിടെങ്ങളിൽ നരഹത്യകൾ നടത്തുവാൻ ഉപയോഗിച്ചതായി കണ്ടെത്തി. ബാക്ക്ഗ്രൗണ്ട് ചെക്കുകൾ നടത്താതെയാണ് ഈ തോക്കുകൾ വിറ്റത്. ഇതിൽ ഒരു തോക്കു മൂന്നിടത്തു് നരഹത്യ നടത്താൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ നവംബറിൽ കൊലപാതകിയെ 21 മാസത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു. നോർത്ത് ടെക്സാസ് ഗൺ ഷോകളിൽ വിൽക്കുന്ന ഭൂരിപക്ഷം തോക്കുകളും റാലി മറിയം ഷെൽബി, ജാക്ക് ഡോൺ സിംസ്, ജെയിംസ് കാരി നിന്നേറ്റ എന്നിവരാണ് വിൽക്കുന്നത്. ഇവർ ബാക്ക്ഗ്രൗണ്ട് ചെക്‌സ് നടത്താറില്ല എന്ന് ആരോപണം ഉണ്ട്. ഇവയിൽ ചില തോക്കുകൾ കുറ്റക്കാരാണെന്ന് കോടതി മുൻപേ കണ്ടെത്തിയവരും പ്രായപൂർത്തി ആകാത്ത കുട്ടിക്കെതിരെ ക്രൂരത കാട്ടിയവരും ആണെന്ന് ആരോപണം ഉണ്ട്.  ബെന്നറ്റിനെ 2022 ൽ 27 മാസത്തേക്കും സിംസിനെ 24 മാസത്തേക്കും 2022 ൽ തന്നെ ശിക്ഷിച്ചിരുന്നു.

കഴിഞ്ഞ വേനലിൽ ഫോടുർത്തു പോലീസ് ഓഫീസർമാർ നോക്കി നിൽക്കേ കുറ്റകൃത്യം നടത്തിയ ചരിത്രം ഉള്ള ഹുവാൻ ഹോസെ മോലിനാ അനവധി തോക്കുകൾ വാങ്ങിയതായി പോലീസ് രേഖപ്പെടുത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക