പത്തുവര്‍ക്ഷങ്ങള്‍ക്ക് ശേഷമാണ് ലേക്‌സഭയില്‍ ഒരുപ്രതിപക്ഷനേതാവ് ഉണ്ടാകുന്നത്. വേണ്ടത്ര അംഗബലം ഇല്ലാതിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ്സിനോ മറ്റുപ്രതിപക്ഷപാര്‍ട്ടികള്‍ക്കോ സ്ഥാനംകിട്ടാതെപോയത്. പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഒരു ക്യാബിനറ്റ് മന്ത്രിയുടേതിന് തുല്യമാണ്. അദ്ദേഹത്തിന് ഔദ്യോഗിക വസതിയും വാഹനങ്ങളും കിട്ടും., പേര്‍സണല്‍ സെക്രട്ടറിമാരെ സര്‍ക്കാര്‍ ചിലവില്‍ നിയമിക്കാനാകും. പ്രതിപക്ഷനേതാവിന്റെ ഉത്തരവാദിത്തങ്ങള്‍ മന്ത്രിയുടേതിനേക്കാള്‍ ഭാരിച്ചതാണ്. മന്ത്രിക്ക് തന്റെവകുപ്പിന്റെ കാര്യങ്ങള്‍മാത്രം നോക്കിയാല്‍ മതിയെങ്കില്‍ പ്രതിപക്ഷനേതാവിന് ഗവണ്മെന്റിന്റെ എല്ലാവകുപ്പുകളിലും നടക്കുന്ന ചെറുതുംവലുതുമായ കാര്യങ്ങളിലെല്ലാം ശ്രദ്ധപതിപ്പിക്കേണ്ടിവരും. സര്‍ക്കാരിനെ വെള്ളംകുടിപ്പിച്ച പ്രതിപക്ഷനേതാക്കള്‍ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും കാലത്തുണ്ടായിരുന്നു. സി. എം. സ്റ്റീഫന്‍, എ. കെ. ഗോപാലന്‍ തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കള്‍ മലയാളികളായിരുന്നു. അവരുടെയൊക്കെ സ്ഥാനത്തേക്കാണ് പാവം രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സുകാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു എം.പിയെന്ന നിലയില്‍പോലും തിളങ്ങിയിട്ടില്ലാത്ത രാഹുല്‍ എങ്ങനെ പ്രതിപക്ഷനേതാവിന്റെ സ്ഥാനം വിനിയോഗിക്കുമെന്ന് കാത്തിരുന്നുകാണാം.
യാതൊരു കാര്യങ്ങളിലും ഉത്തരവാദിത്തമില്ലതെ കാറാടുമാസം നാടാറുമാസമെന്ന് പറയുതുപോലെ വിദേശത്തും രാജ്യത്തും കറങ്ങിയടിച്ച് നടന്നതല്ലാതെ രാഹുല്‍ ഉത്തരവാദിത്തമുള്ള ഒരുപദവിയും ഇതുവരെ വഹിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടുസ്ഥാനം അദ്ദേഹത്തിന് ഒരുഭാരമായിരുന്നുു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ വിരട്ടാനായിരുന്നു പ്രസിഡണ്ടുപദം വിനിയോഗിച്ചിരുന്നത്. അദ്ദേഹം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പത്രപ്രതിനിധികളുടെ മുമ്പില്‍വച്ച് പരസ്യമായി വലിച്ചുകീറി ആളാകാന്‍ശ്രമിച്ച അല്‍പനായിരുന്നു രാഹുല്‍. അലസനും മന്ദബുദ്ധിയുമായ രാഹുല്‍ പ്രതിപക്ഷനേതാവായി എങ്ങനെ ശോഭിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പുതിയ പാര്‍ലമെന്റിന്റെ തുടക്കത്തില്‍തന്നെ രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും നീക്കങ്ങള്‍ പാളിപ്പോകു്ന്ന കാഴ്ച്ചയാണ് കണ്ടത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് കാണിക്കാനാണ് ഒരുചുവന്ന പുസ്തകം ഉയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞചെയ്തത്. ഭരണഘടന നീലനിറത്തിലുള്ള കവറോടുകൂടിയതാണ്. രാഹുല്‍ ഉയര്‍ത്തിയ പുസ്തകം ബൈബിളാണന്നും അതല്ല ചൈനയുടെ ഭരണഘടനയാണന്നും ചിലരെങ്കിലും പ്രചരിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സുകാര്‍ കാട്ടിക്കൂട്ടിയ അഭ്യാസത്തിന് ഭരണപക്ഷം ശക്തതമായ തിരിച്ചടിയാണ് കൊടുത്തത്. രാഹുലിന്റെ അമ്മൂമ്മ ഭരണഘടന വലിച്ചുകീറി നിലത്തിട്ട് ചവിട്ടിയത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സ്പീക്കര്‍ അടിയന്തിരാവസ്ഥകാലത്ത് ജീവന്‍നഷടപ്പെട്ടവരെ സ്മരിക്കാന്‍ ഒരുനിമിഷം എഴുേറ്റുനിന്ന് മൗനംആചരിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെ'ട്ടത്. കോണ്‍ഗ്രസ്സ് അക്ഷരാര്‍ഥത്തില്‍ വെട്ടിലായ സന്ദര്‍ഭമായിരുന്നു അത്. കോണ്‍ഗ്രസ്സ് ഒഴികെ ഇന്‍ഡിമുണിയിലെ എല്ലാവരും എഴുേറ്റുനിന്ന് മൗനം ആചരിച്ചപ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്ത രഹുലുംകൂട്ടരും മഴനനഞ്ഞ പടക്കംപോലെയായി. ഇങ്ങനെയൊരു നാടകം അവതരിപ്പിക്കേണ്ടതില്ലായിരുന്നു എന്ന് തോന്നിക്കാണും. കോണ്‍ഗ്രസ്സുകാരല്ലാവരും അവരുടെ നേതാവിനെപോലെ മന്ദബുദ്ധികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രോടേംസ്പീക്കറായി ദളിതനായ കൊടിക്കുന്നില്‍ സുരേഷിനെ നിയമിക്കാത്തതില്‍ വര്‍ഗീയതകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് കിണഞ്ഞുപിരിശ്രമിച്ചു. അത് നടക്കാതെപോയപ്പോളാണ് സുരേഷിനെ സ്പീക്കറാക്കാനുള്ള ചീട്ടിറക്കിയത്. തങ്ങളോട് ആലോചിക്കാതെ സ്പീക്കറെ നിര്‍ദ്ദേശിച്ചതിലുള്ള അമര്‍ഷം മമത ബാനര്‍ജി രേഖപ്പെടുത്തിയപ്പോള്‍ മറ്റുകക്ഷികളും അതിനോട് യോജിച്ചു. തെന്നയുമല്ല രാജസ്ഥാനില്‍നിുള്ള കോണ്‍ഗ്രസ്സ് എം പിമാരും ബി ജെ പി സ്ഥാനര്‍ഥിയെ പിന്‍തുണക്കുമെന്ന് പറഞ്ഞപ്പോള്‍ കൊടിക്കുന്നിലിനെ ബലിയാടാക്കാന്‍ രാഹുല്‍ തീരുമാനിക്കയായിരുന്നു. ദളിതനോട് അത്രക്കധികം സഹതാപമുണ്ടെങ്കില്‍ സീനിയറായ കൊടിക്കുന്നിലിനെ പ്രതിപക്ഷനേതാവാക്കാന്‍ തീരുമാനിക്കാമായിരുന്നില്ലേ.
കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കാന്‍പോയ പൊട്ടനെപ്പോലെയായി കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ട് മല്ലികാര്‍ജ്ജുനന്‍. ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഒരു ടെര്‍മിനലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണെന്ന് കേട്ടപ്പോള്‍ അത് നരേന്ദ്ര മോദി ഉത്ഘാടനംചെയ്ത കെട്ടിടമാണ് തെറ്റിധരിച്ച് പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന്പ്രഖ്യാപിച്ചാണ് ടിയാന്‍ കയറെടുത്തത്. കൂട്ടിന് പ്രിയങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് മനസിലായത് 2009 ല്‍ മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷത്ത് ഉത്ഘാടനംചെയ്ത കെട്ടിടമാണ് ഇടിഞ്ഞുവീണതെന്ന്. അതിന്റെപേരില്‍ മന്‍മോഹന്‍ സിങ്ങിനെയോ ഷീല ദീക്ഷിത്തിനെയോ ആക്ഷേപിക്കന്‍ വിവേകമുള്ളവരാരും തയ്യാറാകില്ല. ബി ജെ പിക്കാരും തയ്യാറായില്ല. അധികാരം കിട്ടാഞ്ഞതിന്റെ മനോവിഷമത്താല്‍ ദിശാബോധംനഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് നേതൃത്വം കാട്ടിക്കൂട്ടുന്നതെല്ലാം അവര്‍ക്കുതന്നെ ബൂമറാങ്ങായി തിരച്ചടിച്ചുകൊണ്ടിരിക്കയാണ്. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.