Image

സ്വപ്നo...(കവിത:നൈന മണ്ണഞ്ചേരി)

Published on 30 June, 2024
സ്വപ്നo...(കവിത:നൈന മണ്ണഞ്ചേരി)

‘’എന്താണ് ജീവിതം അവ്യക്തമായൊരു

സുന്ദരമായ വളകിലുക്കം..’’

ചങ്ങമ്പുഴയുടെ വരികളിൽ ജീവിതം

എത്ര മനോഹരമായി പകർത്തുന്നു..


അവ്യക്ത സുന്ദരമായ മനോഹര

സ്വപ്നങ്ങൾ കൊണ്ട് നിറയുന്ന ജീവിതം..

കാലാന്തരങ്ങളിൽ വ്യത്യസ്ഥ വേഷങ്ങൾ

ആടിത്തിമർക്കുന്ന മാനവ ജന്മങ്ങൾ..


പൊയ്പ്പോയ കാലത്തെ നോക്കി വൃഥാ

വീണ്ടുമാ യൗവ്വനം കിട്ടാൻ കൊതിക്കുന്നു..

ഒടുവിലേതെങ്കിലും വൃദ്ധസദനങ്ങളിൽ

പൂർത്തീകരിക്കാത്ത സ്വപ്നമായ് മാറുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക