Image

ഫോമാ ടീം യൂണിറ്റി സ്ഥാനാർത്ഥികൾ ഇലക്ഷനു നാമനിർദേശ പത്രിക സമർപ്പിച്ചു

Published on 30 June, 2024
ഫോമാ ടീം യൂണിറ്റി  സ്ഥാനാർത്ഥികൾ ഇലക്ഷനു  നാമനിർദേശ പത്രിക സമർപ്പിച്ചു

നിരവധി ഫോമാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബേബി മണക്കുന്നേൽ നയിക്കുന്ന  ഫോമാ ടീം യൂണിറ്റി  സ്ഥാനാർത്ഥികൾ ഇലെക്ഷനു  നാമനിർദേശ പത്രിക സമർപ്പിച്ചു.
ഹ്യൂസ്റ്റനിൽ പ്രസിഡന്റ് സ്ഥാനാർഥി ബേബി മണക്കുന്നേൽ, ഇലെക്ഷൻ കമ്മീഷണർ അനു  സക്കറിയയ്ക്കു പത്രിക സമർപ്പിച്ചു .  വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോമാ പ്രവർത്തകർ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഷാലു  പുന്നൂസ് ഫിലാഡൽഫിയയിൽ മാതൃസംഘടന  മാപ്പിൽ നടന്ന ചടങ്ങിൽ പത്രിക അനു സക്കറിയക്ക് നൽകി.

ന്യു ജേഴ്‌സിയിൽ കേരള അസോസിയേഷൻ ഓഫ് ന്യു ജേഴ്‌സിയിൽ (കാഞ്ജ്) നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി  സ്ഥാനാർഥി ബൈജു വർഗീസ് പത്രിക  സിംബോളിക്ക് ആയി ദിലീപ് വർഗീസിനു നൽകി.  

ഫോമാ ടീം യൂണിറ്റി  സ്ഥാനാർത്ഥികൾ ഇലക്ഷനു  നാമനിർദേശ പത്രിക സമർപ്പിച്ചുഫോമാ ടീം യൂണിറ്റി  സ്ഥാനാർത്ഥികൾ ഇലക്ഷനു  നാമനിർദേശ പത്രിക സമർപ്പിച്ചുഫോമാ ടീം യൂണിറ്റി  സ്ഥാനാർത്ഥികൾ ഇലക്ഷനു  നാമനിർദേശ പത്രിക സമർപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക