Image

അമ്പിളി സജിമോന്‍ ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ബിനു കാസിം അറ്റ്‌ലാന്റാ Published on 01 July, 2024
അമ്പിളി സജിമോന്‍ ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

അറ്റ്‌ലാന്റാ: അമ്പിളി സജിമോന്‍ ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫോമയുടെ 2022 -24 കാലഘട്ടത്തിൽ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായി,  നിറസാന്നിധ്യമായി നിലകൊണ്ട വ്യക്തിത്വമാണ് അമ്പിളിയുടേത്. വെറുതെ ഒരു  പ്രതിനിധി  ആയി മത്സരിക്കാൻ വേണ്ടിയല്ല മറിച്ചു ഫോമയുടെ വരുംകാലത്തുള്ള പ്രവർത്തനം എങ്ങനെ ആയിരിക്കണം  എന്ന വളരെ വ്യക്തവും ശക്തവുമായ കാഴ്ചപ്പാടോടുകൂടിയാണ് ഈ മത്സര രംഗത്തേക്ക് അമ്പിളി കടന്നുവരുന്നത്.

ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്ന അമ്പിളിക്ക് അവകാശപ്പെടാനായി സ്വപ്നതുല്യമായ നേട്ടങ്ങൾ അനവധി. പോയ പ്രവർത്തിവർഷത്തിൽ അട്ടപ്പാടിയിലെ നിർധന വനിതകൾക്കായുള്ള തൊഴിലുറപ്പു പദ്ധതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുസമൂഹത്തെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മുന്നോട്ടുകൊണ്ടുവരാൻ സാധിച്ചതിലുള്ള കൃതഞ്ജത ഇതോടൊപ്പം അറിയിക്കുവാൻ ആഗ്രഹിക്കുന്നു. 

ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന പ്രവർത്തനത്തെ പൂർത്തീകരിക്കുന്നത്തിനും പുതുമകൾ കൊണ്ടുവരാനും  അത് നടപ്പാക്കാനും ഫോമയിലെ തന്റെ വിവിധ തലങ്ങളിലുള്ള  അനുഭവജ്ഞാനവും സംഘടനയെ നയിക്കാനുള്ള നേതൃപാടവും മുതൽക്കൂട്ടാകും എന്ന വിശ്വാസത്തോടെയാണ്   തിരഞ്ഞെടുപ്പിനെ അമ്പിളി നേരിടാനിറങ്ങുന്നത്.

ഫോമക്ക്  പ്രൊഫെഷണലിസത്തിന്റെ  രൂപഭാവം നല്കാനാകുമാറാകട്ടെ എന്ന ഉറച്ച വിശ്വാസത്തോടെ വരും വർഷത്തിൽ മാറ്റത്തിന്റെ മറ്റൊരു മുഖമാകട്ടെ ജോയിന്റ് ട്രീഷറർ സ്ഥാനാർഥിയായ അമ്പിളി. മാതൃകാപരമായ ഒരു പ്രവർത്തനം തീർച്ചയായും അമ്പിളിക്ക് കാഴ്ചവെക്കാൻ സാധിക്കട്ടെ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക