ഒരു മഴയാണെനിക്കു നീ
നീല നിലാവിൻ ചുംബനമേറ്റ്
മധുവൂറും പ്രണയ പ്രവാഹിയായി
എന്നിലേക്കൊഴുകും കുളിർ മഴ
പാതി മയക്കത്തിൽ വിരുന്നെത്തും
പെയ്തു ... പെയ്തു ..തോർന്നാലും
തനുവിൽ തണുവായലിയും
പ്രണയാർദ്രമാമൊരു പനിനീർമഴ
നനയും മൗനത്തിൻ
തുടി കേട്ടുണരും തേൻ മഴ
രാത്രി മുല്ലകളിലൊരു സംഗീതമായ്
പെയ്തിറങ്ങും ... പ്രണയ മഴ ...