Image

ഫൊക്കാന സാഹിത്യ അവാര്‍ഡ്: വേണുഗോപാലന്‍ കൊക്കോടന്‍, ബിജോ ജോസ്, അനിലാല്‍, സിന്ധു നായര്‍, ജയന്‍ വര്‍ഗീസ്

ഡോ. കലാ ഷഹി Published on 03 July, 2024
ഫൊക്കാന സാഹിത്യ അവാര്‍ഡ്:  വേണുഗോപാലന്‍ കൊക്കോടന്‍, ബിജോ ജോസ്, അനിലാല്‍, സിന്ധു നായര്‍, ജയന്‍ വര്‍ഗീസ്

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 - 24 വര്‍ഷങ്ങളിലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

1. ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം: നോവല്‍
കൂത്താണ്ടവര്‍ - വേണുഗോപാലന്‍ കോക്കോഡന്‍

2. ഫൊക്കാന കാരൂര്‍ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ
ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ - ബിജോ ജോസ് ചെമ്മാന്ത്ര.
ഫിത്ര്‍ സകാത്ത് - എസ്. അനിലാല്‍.

3. ഫൊക്കാന എന്‍. കെ. ദേശം പുരസ്‌കാരം: കവിത
ഒക്ടോബര്‍ - സിന്ധു നായര്‍

4. ഫൊക്കാന സുകുമാര്‍ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം
അഗ്‌നിച്ചീളുകള്‍ - ജയന്‍ വര്‍ഗീസ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് - സോണി തോമസ് അമ്പൂക്കന്‍

5 . ഫൊക്കാന എം.എന്‍. സത്യാര്‍ത്ഥി പുരസ്‌കാരം: തര്‍ജ്ജമ
Draupadi the Avatar - Dr. Sukumar Canada

6 . ഫൊക്കാന കമലാ ദാസ് പുരസ്‌കാരം (ആംഗലേയ സാഹിത്യം)
CASA LOCA (The Mad House) - J Avaran
By Choice - Vinod Mathew

2024 ജൂലൈ 18 മുതല്‍ 20 വരെ നോര്‍ത്ത് ബെഥെസ്ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് സെന്ററില്‍ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കണ്‍വെന്‍ഷനിലായിരിക്കും അവാര്‍ഡുകള്‍ സമ്മാനിക്കുക എന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കല്‍ അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ് മലയാള രചനകളുടെ പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ആംഗലേയ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതികള്‍ തിരഞ്ഞെടുത്തത് സാഹിത്യകാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. സണ്ണി മാത്യൂസ് അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി.

പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.
ഗീതാ ജോര്‍ജ്ജ് കോഓര്‍ഡിനേറ്ററും, ബെന്നി കുര്യന്‍ ചെയര്‍മാനും, സണ്ണി മറ്റമന കോ-ചെയര്‍മാനും ആയിട്ടുള്ള അവാര്‍ഡ് കമ്മറ്റിയുടെയും ജഡ്ജിംഗ് കമ്മിറ്റിയുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തില്‍ അക്കാഡമി അവാര്‍ഡ് പോലെയുള്ള അവാര്‍ഡുകള്‍ക്ക് തുല്യമായാണ് ഫൊക്കാന സാഹിത്യ അവാര്‍ഡിനെ അമേരിക്കന്‍ മലയാളികള്‍ നോക്കികാണുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി കോഓര്‍ഡിനേറ്ററായ ഗീത ജോര്‍ജ്ജ് അറിയിച്ചു. ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിരുന്നതായി ഗീത കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നോവലിസ്റ്റ് തകഴി ശിവശങ്കരപിള്ളയുടെ വീട്ടിലെ ഷോകേസില്‍ അദ്ദേഹത്തിന് കിട്ടിയ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം പുരസ്‌കരത്തിനൊപ്പം ഫൊക്കാന സാഹിത്യ അവാര്‍ഡിന്റെ ഫലകവും സ്ഥാനം പിടിച്ചിട്ടുള്ളത് ഫൊക്കാന അവാര്‍ഡിന്റെ മഹത്വം വിളിച്ചോതുന്നതാണെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരുടെ 2022 മെയ് മാസം മുതല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിനു പരിഗണിച്ചത്.

അവാര്‍ഡ് ലഭിച്ച കൃതികള്‍ കേരളത്തില്‍ നിന്നുള്ള സൃഷ്ടികളെക്കാള്‍ ഒട്ടും മാറ്റു കുറഞ്ഞതല്ലെന്ന് ജൂറി വിലയിരുത്തി. അവാര്‍ഡിന് അര്‍ഹരായ നിരവധി ജേതാക്കള്‍ക്ക് തങ്ങളുടെ പ്രഥമ പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഏറെ ഇരുത്തം വന്ന സാഹിത്യകാരന്മാരുടെ മികച്ച കൃതികള്‍ക്കൊപ്പം വയ്ക്കാവുന്ന ഗുണനിലവാരമുള്ള സൃഷ്ടികളാണ് സമ്മാനാര്‍ഹമായതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയതായി കോ-ചെയര്‍മാനായ സണ്ണി മറ്റമന അറിയിച്ചു. കൂടാതെ, അവാര്‍ഡിനായി ലഭിച്ച ഓരോ കൃതികളും ഒന്നിനൊന്നു മികച്ചവയായിരുന്നുവെന്നും ഏറെ അവധാനതയോടെ പരിശോധിച്ചാണ് കൃതികള്‍ അവാര്‍ഡിന് പരിഗണിച്ചതെന്നും കമ്മിറ്റി അറിയിച്ചു.


 

Join WhatsApp News
Sudhir Panikkaveetil 2024-07-03 13:48:35
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ!! അമേരിക്കൻ മലയാളി എഴുത്തുകാരെ ഒരു ഫലകം കൊടുത്തു അംഗീകരിക്കുന്നത് കൊണ്ട് മാത്രം അത് ഇവിടെ വളരുന്ന സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. നാട്ടിലുള്ളവരുടെ കൃതികളെക്കാൾ അവരുടെ കൃതികൾ ചർച്ച ചെയ്യുന്നത് എഴുത്തുകാർക്ക്പ്രയോജനകരമാകും . അവാർഡ് നേടിയ കൃതികളെങ്കിലും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഈ സംരംഭം വിജയിപ്പിച്ച ഇതിന്റെ അണിയറ ശില്പികൾക്ക് അനുമോദനങ്ങൾ,
Vayanakaran 2024-07-03 14:41:43
ഒരു പലകയെങ്കിലും കിട്ടിയതിൽ അഭിമാനിക്കൂ അമേരിക്കൻ എഴുത്തുകാരേ. ഇതു പോലും കിട്ടാതെ ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ കണക്കെ എത്രയോ എഴുത്തുകാർ ഇവിടെ എഴുതിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടൊന്നും തളരരുതേ കൂട്ടുകാരേ, വെറുതെ എഴുതിക്കൊണ്ടേ ഇരിക്കൂ. Every----it has a day!
ജോസഫ് നമ്പിമഠം 2024-07-03 16:50:17
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. നോർത്ത് അമേരിക്കയിലെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ഫൊക്കാന നടത്തുന്ന സംരംഭങ്ങൾ ആദരണീയമാണ്. ഫൊക്കാനാ ഭാരവാഹികൾക്കും, അവാർഡ് കമ്മറ്റിക്കും - പ്രത്യേകിച്ചും ശ്രീ ബെന്നി നെച്ചൂറിനും ഗീതാ ജോർജിനും അഭിനന്ദനങ്ങൾ ആശംസകൾ. മുൻകാലങ്ങളിൽ എട്ടു തവണ ഫൊക്കാനയുടെ അവാർഡുകൾ ലഭിച്ചിട്ടുള്ള എനിക്ക്, ഇന്നത് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിൽ അതിയായ സന്തോഷമുണ്ട്. മികച്ച രചയിതാക്കളും മികച്ച രചനകളും മികച്ച പുസ്തകങ്ങളും ഭാവിയിൽ ഇവിടെ ഉണ്ടാകാൻ ഈ അംഗീകാരങ്ങൾ കരണമാകുമെന്നതിൽ സംശയമില്ല. എല്ലാ എഴുത്തുകാർക്കും ഊർജ്ജ സ്രോതസായി ഫൊക്കാന അവാർഡുകൾ മാറട്ടെ.
Observer 2024-07-03 16:52:19
വലിയ തമാശ: കേരളത്തിൽ അക്കാദമി അവാർഡ് പോലെയുള്ള അവാർഡുകൾക്ക് തുല്യമായാണ് ഫൊക്കാന സാഹിത്യ അവാർഡിനെ അമേരിക്കൻ മലയാളികൾ നോക്കിക്കാണുന്നതെന്നു അവാർഡ് കമ്മിറ്റി. ഏതു സാഹിത്യ മത്സരത്തിൽ പങ്കെടുത്തതിനാണ് തകഴി ശിവശങ്കര പിള്ളക്ക് അവാർഡ് കൊടുത്ത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അറിയപ്പെടുന്ന സാഹിത്യകാരന്മ്മാരുടെ പേരൊന്നും ഈ ലിസ്റ്റിൽ കാണുന്നില്ലല്ലോ. അവരാരും മത്സരത്തിൽ പങ്കെടുത്തില്ല? ശ്രീമാൻ ജയൻ വർഗീസ് സാറിന്റെ ഫോട്ടോ കാണുന്നില്ലല്ലോ.
Kingmaker 2024-07-03 20:44:44
This is Fokkana Sahitya Acadamy (FOKSA) award. There is going to be FOMA Sahitya Acadamy (FOMSA) award. Then there is going to World Malayalee Association Sahitya Acadamy (WOMSA) award.
ആനി ജോർജ്ജ് 2024-07-06 00:56:02
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക