Image

ഫോമാ ജനറൽ സെക്രട്ടറി: ചിട്ടയായ സംഘാടക മികവോടെ മുന്നേറി സാമുവൽ മത്തായി

Published on 04 July, 2024
ഫോമാ ജനറൽ സെക്രട്ടറി: ചിട്ടയായ സംഘാടക മികവോടെ  മുന്നേറി സാമുവൽ മത്തായി

ഫോമാ ജനറൽ സെക്രട്ടറിയായി പൊതു സമ്മതനായ ഒരാൾ എന്ന നിലയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുന്ന സാമുവൽ മത്തായിക്കും ഒപ്പമുള്ളവർക്കും പിന്തുണയുമായി വിവിധ മലയാളി സംഘടനകൾ..
സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ പൊതുപ്രവർത്തന രംഗത്തും വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തും ഏറെ സമ്മതനായിരുന്ന സാമുവൽ മത്തായി അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട സംഘാടകനാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ എത്ര കഠിനമായാലും ചെയ്ത് വിജയിപ്പിക്കുക എന്നതാണ് സാമുവൽ മത്തായിയുടെ ക്വാളിറ്റി. വെറും വാക്കുകളും വാഗ്ദാനങ്ങളും മാത്രം നല്കുന്ന അഭിനവ സംഘടനാ നേതാക്കളിൽ നിന്ന് അദ്ദേഹം വ്യത്യസ്തനാകുന്നതും ഇതിനാൽ തന്നെ.

വെല്ലുവിളികളില്ലാതെ വാഗ്വാദങ്ങളില്ലാതെ  ഭീഷണിയോ പാര പണിയോ ഇല്ലാതെ വിനയപൂർവം ഏവരോടും മാനുഷികമായ കൂടെപ്പിറപ്പ് ബന്ധത്തോടെ മാത്രം പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാമുവൽ മത്തായിക്ക് എതിരാളി ഇല്ല എന്നതാണ് സത്യം. എതിർ സ്ഥാനാർത്ഥികളോടും അവരുടെ ചില്ലറ നുണപ്രചാരകരോടും സാമുവലിനു സ്നേഹം മാത്രം.

ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡൻ്റായി രണ്ടു തവണ പൂർത്തിയാക്കി. ഫോമാ ദേശീയ നിർവാഹക സമിതി അംഗവും കഴിഞ്ഞ പതിനാലു വർഷമായി ഫോമയുടെ സജീവ സാന്നിദ്ധ്യവുമാണ്. സകുടുംബം ഫോമയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്ന വിനയാന്വിതനായ നേതാവാണ്. കേരളത്തിലും അമേരിക്കയിലും കഴിവതും ആരും അറിയാതെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടു പോകുന്ന സുമനസ്സ്, വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതെ വിദ്യാർത്ഥികൾ മുതൽ വൃദ്ധജനങ്ങൾ വരെ ആ ബാലവൃദ്ധം ജനങ്ങൾക്കും ആശ്വാസമായെത്തുന്നയാൾ... ഇങ്ങനെ നിസ്വാർത്ഥ പ്രവർത്തനത്തിൻ്റെ മൂന്നു പതിറ്റാണ്ടാണ് സാമുവൽ മത്തായിക്കുള്ളത്.

അതു കൊണ്ടു തന്നെ ബഹു ഭൂരിപക്ഷം അസോസിയേഷനുകളും സംഘടനനാ പ്രവർത്തകരും വ്യക്തിപരമായി സാമുവലിന് പിന്തുണ നൽകുന്നു.

ലാളിത്യം കൊണ്ടും വിനയം കൊണ്ടും ഫോമയുടെ നേതൃത്വത്തിലെത്തുന്ന പൊതു സമ്മതനായ ഒരാൾ- ഇത്തവണ അത് സാമുവൽ മത്തായി തന്നെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക