Image

പകൽവീട്: വൃദ്ധർക്കൊരു പൂന്തോട്ടം (തോമസ് കളത്തൂർ)

Published on 05 July, 2024
പകൽവീട്: വൃദ്ധർക്കൊരു  പൂന്തോട്ടം (തോമസ് കളത്തൂർ)

ജീവന്റെ ഒരു അപൂർവ്വതയാണ്,   ജനിക്കുക,  വളർത്തപ്പെടുക,  ജീവിക്കാൻ പഠിക്കുക,  ഭൂമിയിൽ ജീവൻ നിലനിർത്താൻ പുതിയ  ജന്മങ്ങളെ നൽകുക,   ആ ജന്മങ്ങളെ വളർത്തുക,  പഠിപ്പിക്കുക,  ലോകത്തിനു പുതിയ ജന്മങ്ങളെ അവർ നൽകട്ടെ.....     ഇങ്ങനെ  ഒരു  തുടർച്ച നടന്നു കൊണ്ടേയിരിക്കണം  എന്നത്,   സൃഷ്ടാവ്  പ്രകൃതിയിൽ ആക്കി വെച്ചിരിക്കുന്ന  ഒരു പ്രക്രീയയാണ്.    ഇതോടൊപ്പം,  ഈ ജീവിതങ്ങൾ  സന്തുഷ്ടിയിലും,  അന്യോന്യം കരുതലിലും,  ആരോഗ്യപൂരിതമാകണം.    പഴയതു  നശിക്കും, പുതിയത്  ജനിക്കും.    അതും പ്രകൃതി  നിയമമാണ്.      എന്നാൽ ഇഹലോകവാസം  വെടിയും വരെ,  പഴയതിനെ ആരോഗ്യ ത്തോടും സന്തോഷത്തോടും   സൂക്ഷിക്കേണ്ടത്,  പുതിയ ജന്മങ്ങളുടെ  ധാര്മീക ബാദ്ധ്യത കൂടിയാണ്.    ഈ ബാദ്ധ്യതയെ അർത്ഥ പൂർണ്ണ മായി, ആത്മാർത്ഥമായി നടപ്പാക്കാൻ  എങ്ങനെ ഒക്കെ സാധിക്കും എന്ന്  ചിന്തിക്കേണ്ടതും  ആവശ്യമാണ്.      പുതിയ തലമുറയ്ക്ക്  അവരുടെ  അടുത്ത   തലമുറയോടും,    മേല്പറഞ്ഞ രീതിയിൽ തന്നെ ബാദ്ധ്യതകൾ  നിലനിൽക്കുന്നു.   അതിനാൽ  തിരക്ക് പിടിച്ച ഈ ജീവിത സാഹചര്യങ്ങളിൽ,  പഴയ തലമുറകളോടുള്ള കടമകളെ നിറവേറ്റാൻ  കഠിനപ്രയത്നം ചെയ്യേണ്ടി വരും.   ഈ ബാദ്ധ്യതകൾ,  മാതാപിതാക്കളും മക്കളും  തമ്മിൽ  മാത്രമായി ചുരുങ്ങാതെ,  സമൂഹ ത്തിന്റെയും കൂടി ആവശ്യം  ആയി മാറണം.    

എല്ലാ വരും സഹകരിച്ചു, "സോദരത്തേന വാഴുന്ന ഒരു മാതൃകാ സ്വർഗ്ഗം" ആയി മാറണം,  ഈ ലോകം.     എല്ലാവര്ക്കും  തിടുക്കവും ബദ്ധപ്പാടുമില്ലാതെ  അനായാസമായി ജീവിക്കാനും സന്തോഷിക്കു വാനും ഒരവസരം സൃഷ്ടിക്കുവാൻ,  സഹകരണവും കരുതലും സ്നേഹവും സഹായകരമാവും.     ഈ സദുദ്ദേശം പ്രാവര്തീക മാക്കാൻ  എല്ലാവരുടെയും  മനോഭാവത്തിൽ  ഉയർന്നു നിൽക്കേണ്ട ആശയം അഥവാ മുദ്രാവാക്യം  "ഈ  ലോകത്തിന്, അതിന്റെ ഒരു ഭാഗമായ  എന്നെ കൊണ്ട് ആവശ്യമുണ്ട്", എന്നതാണ്.    
           
വാർദ്ധക്യത്തിൽ  എത്തി, ജോലിയിൽ നിന്നും വിരമിച്ചു,  വീട്ടിൽ  വിശ്രമജീവിതം  ആരംഭിക്കുന്നതോടെ,  ക്രമേണ മനസ്സും ശരീരവും  തളരാൻ തുടങ്ങും.   സാമൂഹ്യ ബന്ധങ്ങൾ കുറ ഞ്ഞു വരും.    ശരീരത്തിൽ ഉണ്ടായി വന്ന വേദനയും തേയ്മാനവും  അധീകരിക്കുന്നതായി അനുഭവപ്പെടും.     കാഴ്ചയും, കേൾവിയും,  ഓർമ്മയും കുറേശ്ശെആയി  നഷ്ടപ്പെടാൻ കൂടി തുടങ്ങിയാൽ,  തങ്ങ ളുടെ വ്യക്തിത്വത്തിന്  തന്നെ മുറിവേറ്റു...  മണ്ടുന്നതായി കാണാം.     എല്ലാവരും, ചെറുപ്പം മുതൽ 'ഇനി എന്ത്' എന്ന് മുന്നോട്ടു നോക്കി  യാത്ര ചെയ്തു.    പലതും ആകാൻ  ശ്രെമിച്ചു.   പലതും ആയി തീർന്നു.    എന്നാൽ,  വാർദ്ധക്യത്തിലെത്തി, ഒന്നും ആഗ്രഹിക്കാനും ആയിത്തീരാനും വയ്യാത്തിടത്തു  വഴിമുട്ടി നിൽക്കുമ്പോൾ,  ഒറ്റപ്പെ ടാതെ,  സ്വയമേവ ഒരു സാമൂഹ്യവത്കരണം  ആരംഭിക്കണം.    സുഹൃ ത്തുക്കളോടും  ബന്ധുക്കളോടും  സ്നേഹമായി അടു ത്തിടപെടണം.    അല്പം വ്യായാമം,  ആരോഗ്യകരമായ  ഭക്ഷണം.   ഏതെങ്കിലും  കളികളിലോ ഹോബി കളിലോ വൈജ്ഞാനിക ചർച്ച കളിലോ ഏർപ്പെടണം.     ചിരിയുടെയും സന്തോഷത്തിന്റെയും  അവസരങ്ങളെ നഷ്ടപ്പെടാതെ സൂക്ഷിക്കുക.  ഓർമ്മ നഷ്ടപ്പെടാതെ, ഡിമെൻഷ്യ പോലുള്ള രോഗങ്ങളെ ചെറുത്തു നിർത്താനും ആരോഗ്യ സംരക്ഷണത്തിനും  ഇത് സഹായിക്കും.   ചിരിയുടെയും സന്തോ ഷത്തിന്റെയും  അവസരങ്ങളെ നഷ്ടപ്പെടാതെ സൂക്ഷിക്കുക.  ഓർമ്മ നഷ്ടപ്പെടാതെ, ഡിമെൻഷ്യ പോലുള്ള രോഗങ്ങളെ ചെറുത്തു  നിർത്താ നും ആരോഗ്യ സംരക്ഷണത്തിനും  ഇത് സഹായിക്കും. ഈ സന്തോ ഷങ്ങൾ, ഹൃദയ ധമനികളുടെ  ആരോഗ്യത്തിനും  നല്ല ഒരു മാനസീക അവസ്ഥയിൽ എത്തിച്ചേരാനും സുഖ നിദ്രക്കും സഹായകമാവുമെന്നു പറയപ്പെടുന്നു.   വായന, സംഗീതം, അഭിനയം ഇവയി ലൊക്കെ യുള്ള ആസ്വാദനവും പങ്കുചേരലും, ബൗദ്ധീകവും  ശാരീരികവുമായ ഉന്നതിക്കും സഹായകമാവും അത്രേ.    ഇതൊക്കെ, ഇന്നത്തെ സാഹ ചര്യങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എങ്ങനെ സാധിത പ്രായമാക്കാൻ  കഴിയും?
       
'ആവശ്യം  സൃഷ്ടിയുടെ  മാതാവാണ്'.    സമൂഹത്തി ന്റെ നിലനിൽപ്പിനു ആവശ്യം സഹകരണമാണെല്ലോ.   സേവന സന്നദ്ധർ  മുൻപോട്ടു വരണം.   സമൂഹത്തിൽ  ആരെയും  ദുഃഖത്തിലും കഷ്ടപ്പാടിലും  കഴിയാൻ അനുവദിക്കരുത്.     നമുക്ക്  ചെയ്യാവുന്ന സഹായങ്ങൾ എല്ലാം ചെയ്യണം.     ഇവിടെയാണ്    "പകൽ വീടുകളുടെ"  പ്രസക്തി.    ആഴ്ചയിൽ  രണ്ടോ മൂന്നോ ദിവസമെങ്കിലും പ്രവർത്തിക്കുന്ന  "പകൽ വീടുകൾ"  തുറക്കണം.      മാതാപിതാക്കളെ  തനിയെ വീട്ടിലാക്കി  ജോലിക്കു പോകാൻ മക്കൾക്ക് പ്രയാസമായിരിക്കും.  പോകും വഴിയിൽ  അവരെ 'പകൽ വീട്ടിൽ' ആക്കി പോകുകയും, തിരികെ വരുമ്പോൾ, തങ്ങളോടൊപ്പം  സ്വന്തം വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം,  എന്നുണ്ടെങ്കിൽ   അത് ആശ്വാസജനകമായിരിക്കും ഇരു കൂട്ടർക്കും.    മക്കൾക്ക്  മനസ്സമാധാനത്തോടെ അവരുടെ ജോലി. ചെയ്യുന്നതിനു സാധിക്കുന്നു.

സദ്‌ഉദ്ദേശത്തോടെ, സമൂഹത്തിൽ സന്തോഷം വിളയിക്കുന്ന  'ത്യാഗസ ന്നദ്ധർക്കും' അനുഗ്രഹപൂര്ണമായ  ഒരു ജീവിതം ഈശ്വരൻ  സമ്മാനിക്കും.    അന്യോന്യ കടപ്പാടുകൾക്കും  ബന്ധങ്ങൾക്കും  ഇടയിൽ വിരിഞ്ഞു നിൽക്കുന്ന,  സ്നേഹ ത്തിന്റെയും സന്തോഷത്തി ന്റെയും സുഗന്ധ വാഹിയായ മനോഹര പുഷ്പങ്ങളെയും പേറി , വളർന്നു വിരിഞ്ഞു വിലസുന്ന ആ പൂന്തോട്ടം  - പകൽവീട് - അടുത്ത  തലമുറകളുടെ മനസ്സിലും എന്നും നിറഞ്ഞു നിൽക്കും.  കടപ്പാടുകളുടെയും  സഹകരണത്തിന്റെയും  മാതൃകയായി.
         

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക