Image

സ്വർണം (കഥ: ഷിജു)

Published on 06 July, 2024
സ്വർണം (കഥ: ഷിജു)

"എന്താ മാലയിടാത്തേ കൊച്ചേ നീയ് ?"

ഓഫീസിൽ പുതിയതായി ചേർന്ന ക്ലർക്ക്‌ കൊച്ചിനെ മറിയാമ്മ ഒന്നിരുത്തി നോക്കി ചോദ്യശരമെറിഞ്ഞു.

"എനിക്ക് ഇഷ്ടമല്ല."

"കല്യാണം കഴിഞ്ഞതല്ലേ?"

"അതേ."

"അപ്പൊ താലിയോ?"

"ഞാൻ അതിടാറില്ല."

"ഹൊ! ഇതൊരു നിമിഷം പോലും ഊരി വെക്കുണതിനെ കുറിച്ചെനിക്കാലോയ്ക്കാൻ പറ്റുലാ."

"അതെന്താ ചേച്ചി?ഈയൊരു തരിപ്പൊന്നിലാണോ ചേച്ചിടെ ബന്ധം നിലനിൽക്കുന്നത്?"

"അതല്ലെടീ മോളേ.. ഇതൂരി വെച്ചാ അപ്പൊ അതിയാൻ കൊണ്ട് പോയി പണയം വെക്കും. സ്വർണല്ലേ സാധനം. എന്റെ കഴുത്തിലാണെങ്കിൽ അത് സേഫാ."

ഒറ്റക്കണ്ണിറുക്കി ചിരിച്ച് മറിയാമ്മ സാർ ഫയലിലേക്ക് തല പൂഴ്ത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക