Image

ഗായകൻ പാടുമ്പോൾ..... (അശോക് കുമാർ. കെ)

Published on 06 July, 2024
ഗായകൻ പാടുമ്പോൾ..... (അശോക് കുമാർ. കെ)

പലനാൾ പലയിടം
നിന്നെത്തേടി ഞാൻ
കണ്ണു തുറന്നു നടന്നു....
പുഴകൾ, മലകൾ
തെരുവിൻ വീഥികൾ
വെയിലും മഴയും 
കൊണ്ടു നടന്നു ..
ഞാൻ,
നിന്നെത്തേടി നടന്നു.
               ( പലനാൾ.....)

ഒരിടവം നീയെൻ്റെ
നേരേ വന്നില്ല;
സ്വപ്നത്തിലുമൊരു
ചിരി തന്നില്ല....
നിന്നെയൊരു മാത്ര പോലും
കണ്ടില്ല ....
            (പല നാൾ..)

പുഴ തെറ്റിയൊഴുകിയ
കുന്നരികിലൊരു
വെള്ളാമ്പലിനെ കണ്ടപ്പോൾ
ആൽമരച്ചില്ലയിൽ
പീലി വിടർത്തിയ
പേടമയിലിനെ കണ്ടപ്പോൾ,

നീയെന്നരികിൽ
വന്നു തഴുകിയ
ഓമൽവിരലുകൾ തൊട്ടപോലെ ...

    ( പല നാൾ....)

നിലാവ് വീണു നിറയുന്ന
പൊയ്കയിൽ
ഇന്ദുമുഖീ നിന്നെ
കണ്ടപ്പോൾ...

ഇളം കാറ്റ് തൊട്ടു തലോടുന്ന
പൂവിൻ്റെ ചുറ്റിലും
ശലഭങ്ങൾ പറക്കും പോലെ ..

നീയെന്നരികിൽ വന്നണയുന്നു
കല്ലോലന ഗാനം
തഴുകും പോലെ....

      (പല നാൾ.....)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക