Image

വിജയ്‌യുടെ 'GOAT' കേരളത്തിലെത്തിക്കുന്നത് 'ഗോകുലം' ഗോപാലൻ

Published on 06 July, 2024
വിജയ്‌യുടെ 'GOAT' കേരളത്തിലെത്തിക്കുന്നത് 'ഗോകുലം' ഗോപാലൻ

 

കൊച്ചി: വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ്‌ ഇരട്ട വേഷത്തിൽ എത്തുന്ന  ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT)ൻ്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ഗോകുലം ഗോപാലനാണ്. ആക്‌ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയിനൊപ്പം സ്നേഹ, മോഹൻ, ജയറാം, പ്രശാന്ത്, പ്രഭുദേവ, ലൈല, മീനാക്ഷി ചൗധരി തുടങ്ങിയ നിരവധി താരങ്ങളാണ്. ചിത്രത്തിന് സംഗീതം നൽകുന്നത് യുവൻ ശങ്കർ രാജയാണ്. സെപ്റ്റംബർ 5-ന് റിലീസാകാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്നു. ഗോകുലം ഗോപാലന്റെ  'ശ്രീഗോകുലം മൂവീസാ'ണ് ഗോട്ടിനെ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. വിജയ്‌യുടെ 'ലിയോ'യും ശ്രീഗോകുലം മൂവിസായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക