രാഹുല്‍ ഗാന്ധിയെപറ്റി ഇനിയൊന്നും എഴുതേണ്ടന്ന് തീരുമാനിച്ചിരുന്നതാണ്. ഇലക്ഷന്‍ കഴിഞ്ഞു., രാഹുലിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലോക്‌സഭയില്‍ നിന്നുപിഴക്കാനുളള അംഗബലവുംകിട്ടി. അദ്ദേഹത്തെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. ഒരു ചുവന്ന പുസ്തകം ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്തു, ഇനിയെന്ത് ഇയാളെപറ്റി എഴുതാന്‍? അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇയാളെക്കൊണ്ടുള്ള ശല്ല്യം ഉണ്ടാകത്തില്ലന്ന് വിചാരിച്ചതാണ്. പാര്‍ലമെന്റില്‍ വിഢിത്തങ്ങള്‍ പറഞ്ഞ് കഴിഞ്ഞുകൂടുമെന്നാണ് സാധാരണക്കാര്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല സഭയില്‍ ചട്ടമ്പിവേഷംകെട്ടി അഴിഞ്ഞാടാനാണ് ഇയാള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തെളിയിച്ചിരിക്കയാണ്. ബഹളംവെയ്ക്കാന്‍ ഉണ്ണിത്താനെപ്പോലുള്ള അനുയായികളായ ചോട്ടാകളുമുണ്ട് കൂട്ടത്തില്‍.
(പാര്‍ലമെന്റില്‍ ബഹളംവച്ച കോണ്‍ഗ്രസ്സുകാര്‍ക്ക്മോദി കുപ്പിവെള്ളം കൊടുക്കുന്ന ചിത്രംകണ്ടു. വിളിച്ചുകൂവി തൊണ്ട വരണ്ടുപോയ ഹൈബി ഈഡന്‍ വെള്ളംവാങ്ങി കുടിക്കുന്നതും കണ്ടു. രാഹുല്‍ പ്രസംഗിക്കുമ്പോള്‍ തൊട്ടടുത്ത് കൊല്ലം എം പി പ്രേമചന്ദ്രന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് രാഹുലിനോടുള്ള സഹതാപമാണോ അവജ്ഞയാണോ അതോ രണ്ടുകൂടിയുള്ളതാണോയെന്ന് പറയാന്‍ സാധിക്കില്ല. നമ്മുടെ തിരുവനന്തപുരം എം പി ശശി തരൂരിനെ എവിടെയും കണ്ടില്ല. അദ്ദേഹം വിദേശത്തെവിടെയോ കറങ്ങിനടക്കുകയാണെന്നാണ് ജനസംസാരം. പ്രതിപക്ഷ നേതാവാക്കാതിലുള്ള വിഷമംകൊണ്ട് സഭ ബഹിഷ്‌ക്കരിച്ചതാകാനും മതി.))
ചില മലയാളികളുടെ മനസില്‍ പ്രതിഷ്ടിച്ചിരിക്കുന്ന രാഹുലിന്റെ ബിംബം തകര്‍ക്കേണ്ടന്ന് വിചാരിച്ചാണ് എഴുതേണ്ടന്ന് കരുതിയത്. എന്നാല്‍ എഴുതാനുള്ള വിഷയങ്ങള്‍ ഈ മനുഷ്യന്‍ തന്നുകൊണ്ടിരിക്കയാണ്. ചുവന്ന ഡയറി ഉയര്‍ത്തിപിടിച്ച് സത്യപ്രതിജ്ഞ ചെയതതിനുശേഷം പാര്‍ലമെന്റില്‍ ചിത്രപ്രദര്‍ശ്ശനവുമായി എത്തിയിരിക്കയാണ് പഹയന്‍. കഴിഞ്ഞദിവസം പരമശിവന്റെയും ഗുരു നാനാക്കിന്റെയും ശ്രീബുദ്ധന്റെയുമൊക്കെ ചിത്രങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ടായിരുന്നു പ്രകടനം. ജീസസ്സിന്റെ ഫോട്ടോ പ്രദര്‍ശ്ശിപ്പിക്കാഞ്ഞതെന്തേയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇന്‍ഡ്യയില്‍ ക്രിസ്ത്യാനികള്‍ ഇല്ലെന്നായിരിക്കും ആശാന്‍ ധരിച്ചിരിക്കുന്നത്. ഇനി അവരുടെ വോട്ടില്ലെങ്കിലും മുസ്‌ളീങ്ങളുടെ പിന്തുണയോടെ കടന്നുകൂടാം. അതാണല്ലോ കേരളത്തിലും ഉത്തര്‍പ്രദേശിലും കണ്ടത്. കേരളത്തിലെ ക്രിസ്ത്യനികള്‍ക്ക് വിവരംവച്ചുതുടങ്ങിയതിന്റെ ലക്ഷണമാണ് തൃശ്ശൂരില്‍ കണ്ടത്. ബി ജെ പിയുടെ വോട്ടുവിഹിതം ഇരുപത് ശതമാനത്തില്‍ എത്തിയത് ക്രിസ്ത്യാനികളും ഈഴവരും മാറിചിന്തിച്ചതുകൊണ്ടാണ്.
ഹിന്ദുക്കള്‍ അക്രമകാരികളാണെന്നാണ് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. അവരുടെ ദൈവം ശിവന്‍ സര്‍വ്വസംഹാരിയാണല്ലോ. അത് ഓര്‍മ്മിപ്പിക്കാനാണ് ശിവന്റെപടം പ്രദര്‍ശ്ശിപ്പിച്ചത്. ഗുരു നാനാക്കിന്റെ ചിത്രം കാണിച്ചത് ഒരുപക്ഷേ, ഇന്ദിരാ ഗാന്ധി വധത്തിനുശേഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സിഖ്കൂട്ടക്കൊല ഓര്‍മ്മിപ്പിക്കാനാകും. അന്ന് ഡല്‍ഹിയില്‍മാത്രം മൂവായിരക്കിലധികം സിഖുകാരെയാണ് കോണ്‍ഗ്രസ്സുകാര്‍ കൊലചെയ്തത്. പുരുഷന്മാരുടെ തലപ്പാവില്‍ പെട്രോളൊഴിച്ച് കത്തിച്ചും സ്ത്രീകളെ ബലാല്‍സംഗം ചെയ്തും കോണ്‍ഗ്രസ്സുകാര്‍ ആഘോഷിച്ചു. അതിനുശേഷമാണ് ദുര്‍ബലമായിരുന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനം ശക്തിപ്രാപിച്ചത്. അതിനുമുന്‍പ് ഏതാനും സിഖുകാര്‍ കാനഡയിലിരുന്ന് മുറുമുറുത്തതല്ലാതെ ആരുംഅവരെ ഗൗരവമായി എടുത്തിരുന്നില്ല. ഇതൊക്കെ പഴയ ചരിത്രം.
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗം ആഘോഷമാക്കിയിരിക്കയാണ് മലയാളത്തിലെ പത്രങ്ങളായ മനോരമയും മാതൃഭൂമിയും. മനോരമ എഴുതിയത് ചരിത്രസംഭവമെന്നാണ്. ഒരു വിഢി മണ്ടത്തരങ്ങള്‍ എഴുന്നെള്ളിച്ചത് ചരിത്രസംഭവമാണന്ന് പറയാന്‍തക്ക മരമണ്ടന്മാരാണോ മനോരമയിലുള്ളത്. അതോ ചരിത്രസംഭവങ്ങള്‍ എന്താണന്ന് അറിയാന്‍ വയ്യാത്തതുകൊണ്ടാണോ. രാഹുല്‍ ഗാന്ധിയെ ആരാധിക്കാന്‍ മനോരമക്ക് അവകാശമുണ്ട്. അവരുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ പടംവച്ച് പൂജിക്കുന്നതിനെ ആരുകുറ്റംപറയില്ല. എന്നാല്‍ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും വയിക്കുന്ന ഒരുപത്രം അതിന്റെ വായനക്കാരെല്ലാം അവരെപ്പോലെ മണ്ടന്മാരാണന്ന് ധരിക്കരുത്. മനോരമ ആദ്യകാലംമുതല്‍ക്കേ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം കോണ്‍ഗ്രസ്സുകാര്‍പോലും വായിക്കാറില്ല. മനോരമയുണ്ടല്ലോ അവര്‍ക്കുവേണ്ടി എഴുതാന്‍ പിന്നെന്തിന് വീക്ഷണം. അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ കാലുനക്കിയ ചരിത്രമാണ് മനോരമക്കുള്ളത്.
അടുത്തപത്രം മാതൃഭൂമിയാണ്. കെ പി കേശവമേനോനും രാജ്യസ്‌നേഹികളായ മറ്റുചിലരുംകൂടി തുടങ്ങിവച്ച പത്രമാണ് മാതൃഭൂമി. ഈ പത്രം വായിക്കുന്നതും കയ്യില്‍കൊണ്ടുനടക്കുന്നതും അഭിമാനമായി കരുതിയിരുന്ന ജനങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ടൊയ്‌ലറ്റ് പേപ്പറിന്റെ വിലപോലും ഇന്ന് മാതൃഭൂമിക്കില്ല. അവരുടെ അഭിപ്രയങ്ങള്‍ക്ക് ആരുംവിലകല്‍പിക്കുന്നില്ല. മാധ്യമം പോലത്തെ ഒരുജിഹാദി പത്രമാണ് ഇന്നത്. കഴിഞ്ഞദിവസം പത്രമിറങ്ങിയത് -നന്ദി രാഹുല്‍- എന്ന വലിയ തലക്കെട്ടോടുകൂടിയാണ്. എന്തിനാണ് മാതൃഭൂമി രാഹുലിന് നന്ദിപറഞ്ഞതെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. ഹിന്ദുക്കള്‍ അക്രമകാരികളാണന്ന് പറഞ്ഞതിനോ. അതോ അയാളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുകാര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനോ. വാര്‍ത്തയുടെകൂടെ ഒരു ചിത്രവും മാതൃഭൂമി പ്രസിദ്ധീകരിച്ചു. സിനിമയിലെ ബാഹുബലിയുടെകൂട്ട് നാല് അമ്പുകള്‍ തൊടുത്ത വില്ലുമായി രാഹുല്‍ നില്‍കുന്നത്. രാഹുലിന്റെ അമ്പുകള്‍ ഒരിക്കലും ലക്ഷ്യംതൊടാറില്ലന്ന് അറിയാത്തവരല്ല മാതൃഭൂമിയിലുള്ളത്. വായനക്കാരെ കബളിപ്പിക്കുക എന്നൊരു ദുരുദ്ദേശം മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു. പത്രമിന്ന് ജിഹാദികളുടെ നിയന്ത്രണത്തിലാണ്. അതിന്റെ ഓഹരികളധികവും ജിഹാദികളാണ് വാരിക്കൂട്ടിയിരിക്കുന്നത്. താനായിട്ട് തുടങ്ങിയ പത്രത്തിന്റെ ഗതികേടോര്‍ത്ത് കെ പി കേശവമേനോന്‍ അങ്ങേലോകത്തിരുന്ന കണ്ണീര്‍ വാര്‍ക്കുന്നുണ്ടാകും.
ഒരു മുസ്‌ളീമിനെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുതാാത്തതിലാണ് ദീപിക പത്രത്തിന്റെ സങ്കടം. അതിന്റെ ഓഹരികളും ഒരു ജിഹാദിയാണല്ലോ വാങ്ങിയിരിക്കുന്നത്. അപ്പോള്‍ പത്രം മുസ്‌ളീമിനവേണ്ടി സങ്കടപ്പെടുന്നതിലെ ഉദ്ദേശം മനസിലാക്കാം. മലപ്പുറത്തുനിന്ന് മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിയായ ഡോക്ട്ടര്‍. അബ്ദുള്‍ സലാമനെ വിജയിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും മോദി മന്ത്രിസഭയില്‍ ഉണ്ടാകുമായിരുന്നു. വിദ്യാസമ്പന്നനും ശാസ്ത്രജ്ഞനും കോഴിക്കോട് സര്‍വകലാശിലയുടെ മുന്‍ വൈസ് ചാന്‍സലറുമായിരുന്ന സാലാം മലപ്പുറത്തിന് മുതല്‍കൂട്ടാകുമായിരുന്നു. അതിനുപകരം പാര്‍ലമെന്റില്‍ പോയിരുന്ന് ബഹളംവെയ്ക്കാന്‍മാത്രം അറിയാവുന്ന ഒരു ബഷീറിനെ തെരഞ്ഞെടുത്തതിനുശേഷം കരഞ്ഞിട്ട് എന്തുകാര്യം?
പാരീസ് ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്‍ഡ്യന്‍ കായികതാരങ്ങളെ പ്രധാനമന്ത്രി യാത്രയാക്കുന്ന വീഡയോ യൂട്യൂബില്‍ കാണാനിടയായി. അദ്ദേഹം അവരോട് പ്രത്യേകമായി സംസാരിക്കുന്നതും സുഹവിവരങ്ങള്‍ അന്വേഷിക്കുന്നതും ആശംസകള്‍ നേരുന്നതും കണ്ടു. ഒളിംബിക്‌സില്‍ ഇന്‍ഡ്യ നേട്ടങ്ങളൊന്നും ഇതുവരെ കൈവരിച്ചിട്ടില്ലെങ്കിലും തങ്ങളുടെ പിന്നില്‍ ശക്തനായ ഒരുനേതാവ് ഉണ്ടെന്ന വിശ്വാസം അവര്‍ക്ക് ആത്മധൈര്യം നല്‍കുമെന്നതില്‍ സംശയമില്ല. ഇതുവരെ ഒരു പ്രധാനമന്ത്രിമാരും ചെയ്യാത്തകാര്യമാണ് മോദി ചെയ്തത്. അദ്ദേഹം ഓരോകാര്യങ്ങളിലും എത്രത്തോളം ശ്രദ്ധപതിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കണ്ടത്. മലയാള പത്രങ്ങളൊന്നും ഇങ്ങനെയുള്ള വാര്‍ത്തകളൊന്നും പ്രസിദ്ധീകരിക്കില്ല. അവര്‍ക്കുവേണ്ട്ത് മറ്റുചിലതാണ്.
samnilampallil@gmail.com.