Image

കൺവൻഷനുകൾ വരുന്നു...ലിവർ ഇല്ലെങ്കിലും ആഘോഷിക്കൂ, അർമാദിക്കൂ (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 11 July, 2024
കൺവൻഷനുകൾ വരുന്നു...ലിവർ ഇല്ലെങ്കിലും ആഘോഷിക്കൂ, അർമാദിക്കൂ (രാജു മൈലപ്രാ)

'സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍
സംഘടിച്ച് സംഘടിച്ച് ശക്തരാകുവീന്‍'-ഇത് കവി വചനം. തൊഴിലാളികളെക്കാള്‍ ഏറെ മുതലാളിമാരാണെങ്കിലും, അമേരിക്കയില്‍ ഇന്നു മലയാളി സംഘടനകളുടെ പെരുമഴക്കാലം...

അമേരിക്കന്‍ മലയാളി സംഘടനകളുടെ ആരംഭം ക്രിസ്ത്യന്‍ ആരാധനാഗ്രൂപ്പുകളില്‍ നിന്നുമാണ് തുടങ്ങിയതെന്ന് അനുമാനിക്കാം. 'രണ്ടോ മൂന്നോ പേരു മാത്രം എന്റെ നാമത്തില്‍ കൂടിയാലും അവരുടെ മദ്ധ്യേ ഞാനുണ്ട്' എന്നു ദൈവവചനം അനുസരിച്ചായിരുന്നു അന്നത്തെ കൂടിവരവ്. കാലം കഴിഞ്ഞതോടു കൂടി വിശ്വാസികളുടെ എണ്ണം കൂടി. ഉള്ളില്‍ കൂടിയിരുന്ന വിഭാഗീയത പതിയെ തല പൊക്കി. കത്തോലിക്കരും, യാക്കോബയക്കാരും, ഓര്‍ത്തഡോക്സുകാരും, മാര്‍ത്തോമ്മക്കാരും, പെന്തക്കോസ്തുകാരുമെല്ലാം ക്രിസ്തുവിനെ കീറിമുറിച്ച് അവരവരുടെ പള്ളികളില്‍ കൊണ്ടു ചെന്നു പ്രതിഷ്ഠിച്ചു. ഇന്ന് എത്രയെത്ര സഭാവിഭാഗങ്ങള്‍? എത്രയെത്രെ ആരാധനാലയങ്ങള്‍?

അതിനു പിന്നാലെ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കുവാനുള്ള വേദിയായി ഓരോ മുക്കിലും മൂലയിലും പുതിയ സാംസ്‌ക്കാരിക സംഘടനകള്‍ രൂപം കൊണ്ടു. ആദ്യകാലങ്ങളില്‍ വെറും കേരള സമാജം, മലയാളി അസോസിയേഷന്‍ എന്നീ രണ്ടു പേരുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഭാവനാ സമ്പന്നരുടെ ഭാവനയില്‍ വിരിഞ്ഞ പുതുമയുള്ള പല പേരുകള്‍ രംംഗത്തു വന്നു. കല, മാപ്പ്, കോപ്പ്, പമ്പ, തുമ്പാ, ലിംകാ, ഓര്‍മ്മ, മറവി, ഒരുമ, ഉമ്മ, തങ്ക, മങ്ക, മാം, ഡാഡ്, മീനാ,നൈനാ, പിയാനോ, കാഞ്ച്, മഞ്ച്, കൊഞ്ച്-അങ്ങിനെ എന്തെല്ലാം വെറൈറ്റികള്‍!

സംഘടനകളുടെ എണ്ണം പെരുകിയപ്പോള്‍, സംഘടനകളുടെ സംഘടനയായ 'ഫൊക്കാന' എന്ന അംബ്രലാ ഓര്‍ഗനൈസേഷന്‍ രൂപം കൊണ്ടു. നേതാക്കന്മാരുടെ എണ്ണം പെരുകിയപ്പോള്‍, അവര്‍ക്കെല്ലാം കൂടി ഒരു കുടക്കീഴില്‍ നനയാതെ നില്‍ക്കുവാന്‍ നിവൃത്തിയില്ലാതായി. അങ്ങിനെ 'ഫോമാ' എന്ന പേരില്‍ മറ്റൊരു കുടക്കമ്പനി കൂടി തുടങ്ങി. തമ്മില്‍ വിലയ വ്യത്യാസമൊന്നുമില്ല.
പെപ്സി കോളയും, കൊക്കോ കോളയും പോല്‍!
പോപ്പികുടയും, ജോണ്‍സണ്‍ കുടയും പോല്‍!
ഒരേ ആശയം-ഒരേ ലക്ഷ്യം-അമേരിക്കന്‍ മലയാളികള്‍ക്കു ഈ രണ്ടു സംഘടനകള്‍ കൊണ്ടും നാളിതുവരെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല- അമേരിക്കന്‍ മലയാളികളുടെ ഭാരം മുഴുവന്‍ തങ്ങളുടെ തലയിണാന്ന ഭാവത്തില്‍, ഭാരവാഹികള്‍ മലബന്ധം പിടിച്ചവരെപ്പോലെ ബലം പിടിച്ച് നടക്കുന്നു- എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍!

ഇതിനിടെ സ്വയം പ്രഖ്യാപിത സാഹിത്യകാരന്മാരെല്ലാം കൂടി, അവരുടേതായ കൂടിച്ചേരലിനു വേണ്ടി ഒരു അസോസിയേഷന്‍ ഉണ്ടാക്കി. സാഹിത്യ നൂതന പ്രവണതകലെക്കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി. അമേരിക്കയില്‍ രണ്ടക്ഷരം എഴുതുന്നവരെയെല്ലാം പടിക്കു പുറത്തു നിര്‍ത്തി, നാട്ടില്‍ നിന്നുള്ള സാഹിത്യകാരന്മാരെ ക്ഷണിച്ചു വരുത്തി, അവര്‍ പറയുന്നതെല്ലാം വേദവാക്യമായി ശിരസ്സാ വഹിച്ചുകൊണ്ടുനടക്കുന്നു.  അമേരിക്കന്‍ മലയാളി എങ്ങിനെ എഴുതണമെന്നുള്ള ഒരു 'ഗൈഡ് ലൈന്‍' നല്‍കിയിട്ടാണ് ഈ പുംഗവന്മാര്‍ തിരികെ പോകുന്നത്. പല തവണ വായിച്ചാലും, ആര്‍ക്കും ഒന്നും മനസ്സിലാവാത്ത വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് കവിത എന്ന പേരില്‍ പലരും പടച്ചു വിടുന്നു.

ഈ സംഘടനകളുടെയെല്ലാം നേതാക്കന്മാരെയും, സാഹിത്യകാരന്മാരെയെല്ലാം അറിയണമെങ്കില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വേണ്ടേ? പത്രത്തില്‍ പടവും വാര്‍ത്തയും അടിച്ചു വരണം. അതിനുമുണ്ടായി പരിഹാരം-'പ്രസ്‌ക്ലബ്' എന്നൊരു പുതിയ ആശയം- തുടക്കത്തില്‍ ഒരു പ്രസ് ക്ലബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയിലെ മിക്കവാറും എല്ലാ സ്റ്റേറ്റുകളിലും പ്രസ്‌ക്ലബുകള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം കൂടി വീതിച്ചു നല്‍കുവാന്‍ പറ്റിയ വാര്‍ത്താബാഹുല്യം ഒന്നും ഇവിടില്ല. ഒരു സംഭവത്തെക്കുറിച്ച് രണ്ടുവരി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിവില്ലാത്തവരാണ് ഇത്തരം പ്രസ്‌ക്ലബുകളുടെ തലപ്പത്ത് എന്നുള്ളത് രസാവഹമാണ്.

'വായനക്കാരേക്കാള്‍ ഏറെ സാഹിത്യകാരന്മാരും, വാര്‍ത്തകളേക്കാളേറെ പത്ര പ്രവര്‍ത്തകരുമുള്ള മലയാളി സമൂഹം-' അത് അമേരിക്കന്‍ മലയാളികള്‍ക്കു മാത്രം ്അവകാശപ്പെടാവുന്ന ഒരു വിശേഷണമാണ്.

ഈ സാംസ്‌ക്കാരിക, സാമുദായിക സംഘടനകള്‍ക്കെല്ലാം ദേശീയ കണ്‍വന്‍ഷനുകളുണ്ട്- ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ്അമേരിക്കന്‍ മലയാളികളുടെ കണ്‍വന്‍ഷന്‍ പ്രളയകാലമാണ്. മലയാളികള്‍ കൂട്ടം കൂട്ടമായി ഒരു ദിക്കില്‍ നിന്നും മറ്റൊരു ദിക്കിലേക്ക് പറന്നുപോയി, ആത്മനിവൃതിയടഞ്ഞു മടങ്ങുന്ന കാഴ്ച. നമ്മുടെ മഹത്തായ സംസ്‌ക്കാരം വരും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുവാനുള്ള മഹത്തായ ഒരു ഉദ്യമം-(നമ്മുടെ കുട്ടികള്‍ മലയാളം വാര്‍ത്താചാനലുകള്‍ കാണാഞ്ഞത് ഭാഗ്യം).

കണ്‍വന്‍ഷനില്‍ ഏറ്റവുമധികം ആനന്ദ നിവൃതി അനുഭവിക്കുന്നത് തൈക്കിളവികളാണ്. അനേകനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി സമ്പാദിച്ചുകൂട്ടിയ വിലകൂടിയ സാരികളും, ആഭരണങ്ങളും പ്രദര്‍ശിപ്പിക്കുവാന്‍ പറ്റിയ അവസരം. പ്രായാധിക്യം മറയ്ക്കുവാന്‍ തലമുടി കറുപ്പിച്ചും, ചുണ്ടുചുവപ്പിച്ചും നടന്നു നീങ്ങുന്ന ആ തക്കിടമുണ്ട്ം താറാവുകളെ കാണുമ്പോള്‍, എന്നേപ്പോലെയുള്ള തൈക്കിളവന്‍മാര്‍ക്ക് കണ്ണിനൊരു കുളിര്‍മ്മയാണ്. എന്റെ തങ്കമ്മേ! ഒരു മുപ്പതു കൊല്ലം മുമ്പു നിന്നെ കണ്ടിരുന്നെങ്കില്‍ കൊത്തിക്കൊണ്ടു ഞാനങ്ങു പറന്നേനേ!'- എന്നു മനസ്സില്‍ മന്ത്രിക്കും.

തൈക്കിളവന്‍മാര്‍ക്കും കണ്‍വന്‍ഷന്‍ ആസ്വദിക്കണമെന്നുള്ള ആഗ്രഹമുണ്ട്. പക്ഷേ പണ്ടത്തെ കപ്പാസിറ്റി ഇല്ലാത്തതു കൊണ്ട് രണ്ടു 'സ്മോള്‍' അടിച്ചു കഴിയുമ്പോഴേക്കും ആളു ഫ്യൂസായി ഏതെങ്കിലും മുറിയില്‍ കിടന്ന് ഉറങ്ങിക്കൊള്ളും- തന്നെ ദൈവം സൃഷ്ടിച്ച് ഈ ഭൂമിയിലേക്കു വിട്ടിരിക്കുന്നത് കള്ളുകുടിക്കുവാന്‍ വേണ്ടി മാത്രമാണെന്നാണ് പലരുടേയും ധാരണ. ആ ദൗത്യം അവര്‍ ആത്മാര്‍ത്ഥതയോടു കൂടി നടപ്പാക്കുന്നു. ലിവറില്ലാതെയും ജീവിക്കാമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു അമേരിക്കന്‍ മലയാളി മദ്യപാനികള്‍!

ദോഷം പറയരുതല്ലോ! വല്ലപ്പോഴുമൊരിക്കല്‍ ഇങ്ങിനെ ഒരുമിച്ചൊന്നു കൂടുന്നത് സന്തോഷമുള്ള കാര്യമാണ്. പഴയ ബന്ധങ്ങള്‍ പുതുക്കുവാനും, പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും അതുകൊണ്ട് പ്രിയ മലയാളികളേ വരുവീന്‍, ആനന്ദിപ്പിന്‍-
ആഘോഷിക്കൂ ഒരോ നിമിഷവും!

Join WhatsApp News
Dr. Jolly Cheriayath 2024-07-11 13:15:46
It is very commendable that organizations like FOKANA and FOMAA, and other religious organizations holding conventions annually. All these conventions are 'sold out' which shows people's interest to participate in this kind of events. It is a good opportunity to meet and greet old friends and find new ones. Common people gets an opportunity to see great political and religious leaders and listen to their words of wisdom. Also, they have a rare chance to see great movie actors like Mukesh. So, let us join together and have a good time. No point in criticizing these big events. Congratulations to the leaders of these events.
Vijay Daniel 2024-07-11 14:23:18
ഇത്ര ഭംഗിയായി മലയാളിയെ വർണ്ണിക്കുവാൻ ആർക്കു സാധിക്കും ?
Koshy Varghese 2024-07-11 14:37:49
Hi Mylapra, You're really a talented person. I always read your articles. What a fantastic humor sense you have!! Really appreciate it. You depict the facts in the original sense filled with rich humor. Continue writing!! So many people like me enjoy reading it.
Chacko Mathew 2024-07-11 15:20:09
'അമേരിക്കൻ മലയാളികളുടെ ഭാരം മുഴുവൻ തങ്ങളുടെ തലയിൽ എന്ന ഭാവത്തിൽ, ഭാരവാഹികൾ മലബന്ധം പിടിച്ചവരെപ്പോലെ ബലം പിടിച്ചു നടക്കുന്നു. എന്തിനോ വേണ്ടി തിളക്കുന്ന സാംബാർ.' വളരെ രസകരമായ ഒരു നിരീക്ഷണം. നാലു ലക്ഷത്തോളം വരുന്ന അമേരിക്കൻ മലയാളികളുടെ 0.4 ശതമാനം പോലും ഈ കൺവെൻഷനുകളിൽ എല്ലാം കൂടി പങ്കെടുക്കുന്നില്ല. ആയിരം ആളുകൾ പങ്കെടുക്കുന്ന ഒരു കൺവെൻഷൻ 'sold out' എന്ന് പറയുന്നത് വലിയ ആനക്കാര്യമൊന്നുമല്ല. ന്യൂയോർക്കിലും, ന്യൂ ജേഴ്സിയിലും, ഫിലാഡെൽഫിയിലും മറ്റും നടക്കുന്ന ഓണപ്പരിപാടികളിൽ ഇതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നുണ്ട്. ഇതിലും വളരെ മെച്ചപ്പെട്ട കലാപരിപാടികൾ ഇതിലും മെച്ചപ്പെട്ട രീതിയിൽ കുറഞ്ഞ ചിലവിൽ നടത്താറുമുണ്ട്.
Marykutty Michael 2024-07-11 17:55:36
Love this.
ലിവേറൊക്കോളോജിസ്റ്റും മലയാള സംഘടനകളും 2024-07-11 18:59:54
അഞ്ചും പത്തും ലാർജ് അടിച്ചു, ലിവർ അടിച്ച് പോയപ്പോൾ , അത് ഒന്നിലേക്കും അരയിലേക്കും കുറച്ചു അവസാനം ഇപ്പോൾ മണപ്പിക്കൽ സേവയിൽ കഴിയുന്നവർ ഒരു കാലത്തു സ്പ്രിങ് ആക്ഷൻ കൂടുമെന്നു കരുതി കിട്ടിയെതെല്ലാം വെട്ടി വിഴുങ്ങിയപ്പോൾ പ്രയോജനം വന്നത് നാക്കിനും, വാക്കിനും മാത്രമെന്ന് മനസ്സിലയായപ്പോഴേക്കു ആലുവ പുഴയിലെ വെള്ളം ഒഴുകി അങ്ങ് നടുക്കടലിൽ ലയിച്ചു. കഴിഞ്ഞു .
തമ്പി ചാക്കോ 2024-07-11 21:13:25
രാജു നല്ലതായിരിക്കുന്നു. ഈ കൺവെൻഷൻ സമയത്ത് പറ്റിയത്.
Vinod Kearke 2024-07-11 21:38:32
ലിവർ പോയാലും ഓസിനു ബ്ലാക്ക് ലേബൽ കിട്ടുമല്ലോ. എന്തിനാ ഇങ്ങിനെ ഒരു കുശുമ്പ്.
Babu Thomas, TX 2024-07-12 00:45:32
Raju, polichu
Thomas Koshy 2024-07-12 01:27:22
Raju, As always you are a funny and amazing writer, yet you say the things as it is. One cannot resist reading it again and again. Hats off to you!
Saj Tampa 2024-07-12 02:36:34
Raju Sir, I came across your article about American Malayalee, in the media and found it truly brilliant! Your courage in speaking the truth is admirable, and your words reveal the stark reality that needs to be addressed. Thank you for your valuable contribution to society; your writing has the power to inspire positive change. Your pen is indeed mightier than a sword, and I have no doubt that it will make a significant impact on our society. Kudos to you sir!
Tom Thomas 2024-07-12 20:28:17
മൂന്ന് ദിവസത്തെ മാമാങ്കം കഴിയുമ്പോഴേക്കും മിക്കവാറും എല്ലാവന്റേയും ഫ്യൂസ് അടിച്ചു പോയിട്ടുണ്ടാവും. മുടക്കു കാശു മുതലാക്കണ്ടേ? കിട്ടാവുന്നിടത്തോളം വലിച്ചു കേറ്റുക, അത്ര തന്നെ. ഇതുതന്നെയാണ് ഈ മാമാങ്കങ്ങൾ കൊണ്ടുദ്ദേശിക്കുന്നതും, പിന്നെ വീട്ടിൽ ഇരുത്തിയിരിക്കുന്ന കുറെ നാരിമാരുടെ പിരാക്കും കിട്ടും. രണ്ടു വർഷങ്ങൾക്കു മുൻപ് കാൻകൂണിൽ നടത്തിയ മാമാങ്കം ഓർമ വരുന്നു, റിസോർട്ടിൽ ഉണ്ടായിരുന്ന കള്ളു മുഴുവൻ രണ്ടു ദിവസം കൊണ്ട് നമ്മുടെ അച്ചായന്മാർ അടിച്ചുതീർത്തു അവരുടെ ബാറുകളും പൂട്ടിച് ബാർട്ടൻഡേഴ്സിന്റെ കണ്ണും തള്ളിച്ചു ! പിന്നീട് അച്ചായന്മാരുടെ മുഖം കാണുന്നതിന് മുൻപേ തന്നെ "നോ വിസ്‌കി, നോ ബ്രാണ്ടി" എന്ന സൈൻ ബോർഡ്പൊക്കി കാണിക്കാൻ തുടങ്ങി!!!
A.C.Chacko 2024-07-13 13:48:50
വളരെ നാളുകൾക്ക് ശേഷം ഒന്ന് ചിരിക്കാനും പ്രതികരിക്കാനും സാധിച്ച ആർട്ടിക്കിൾ . അഭിനന്ദനങ്ങൾ. കുറെ MABF (IAS) കാരുടെ സംഘടനകൾ. ( Metriculation Attended But Failed (In All Subjects).)
Shaju Sam, New York 2024-07-13 14:48:42
The article you published this wee was an excellent one.. as always!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക