സോവ്യറ്റ് യൂണിയന്റെ പതനത്തോടെ കമ്മ്യൂണിസം ലോകത്തുനിന്ന് അപ്രത്യക്ഷമായെന്നാണ് പലരും കരുതിയത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെകമ്മൂണിസ്റ്റ് സര്‍ക്കാരുകള്‍ ചീട്ടുകൊട്ടാരംപോലെ നിലംപതിക്കുന്ന കാഴ്ച്ചകണ്ട് ലോകം അതിശയിച്ചു. ജര്‍മ്മനിയെ രണ്ടായി വിഭജിച്ചിരുന്ന ബെര്‍ലിന്‍ മതില്‍ പൊളിഞ്ഞുവീണു. കമ്മ്യൂണിസം പിന്നീട് അവശേഷിച്ചിരുന്നത് ചൈനയിലും ക്യൂബയിലും മാത്രം. അതില്‍ ചൈന കാറല്‍ മാര്‍ക്‌സിിന്റെ മൂലധനം പെട്ടിയില്‍വച്ച് പൂട്ടിയിട്ട് അമേരിക്കന്‍ വ്യവസായികളുടെ മൂലധനം പ്രയോഗികമാക്കി വളര്‍ച്ച കൈവരിച്ചു. ഇന്‍ഡ്യയിലും കമ്മ്യൂണിസം വേരുപിടിക്കാതെ ഉണങ്ങിപ്പോകുന്നതാണ് കണ്ടത്. ബംഗാളിയും തൃപുരയിലും കമ്മ്യൂണിസ്റ്റുകളെ കണ്ടെത്താന്‍ മഷിയിട്ട് നോക്കേണ്ട അവസ്ഥയായി. ഇന്നിപ്പോള്‍ കമ്മ്യൂണിസം ജീവനോടെ കാണപ്പെടുന്നത് ക്യൂബയിലും കേരളത്തിലും മാത്രമാണ്. ക്യൂബയില്‍ ഈസാധനം എടുക്കാചരക്കായി മാറിക്കൊണ്ടിരിക്കയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജീവവായു നല്‍കുന്ന വാര്‍ത്തയായിരുന്നു ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയം. ലേബര്‍ കമ്മ്യൂണിസ്റ്റ് അല്ലെങ്കിലും അല്‍പം ഇടതുപക്ഷചായ്‌വുള്ള പാര്‍ട്ടി ആണെന്നുള്ളതാണ് സഹാക്കള്‍ക്ക് ആഹ്‌ളാദിക്കാന്‍ വകനല്‍കിയത്. അവിടെ ഇടതുപക്ഷം വിജയിച്ചെന്നുപറഞ്ഞ് കേരളത്തിലെ അണികളെ ആവേശഭരിതരാക്കി. വിവരദോഷികളായ സഹാക്കള്‍ക്ക് അറിയല്ലല്ലോ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിക്ക് കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസവുമായി പുലബന്ധംപോലുമില്ലെന്ന്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍തോല്‍വി ഉണ്ടായത് ഋഷി സുനിക്ക് എന്ന ഇന്‍ഡ്യന്‍ വംശജന്‍ പ്രധാനമന്ത്രിസ്ഥനം വഹിച്ചിരുന്നതുകൊണ്ടാണ്., അദ്ദേഹത്തിന്റെ ഭരണം മോശമായതുകൊണ്ടല്ല. ഇരുണ്ട തൊലിയുള്ള ഒരു ഇന്‍ഡ്യാക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്നത് കടുത്ത യാധാസ്ഥിതികരായ വെള്ളക്കാര്‍ക്ക് സഹിക്കാവുന്നതല്ല. അദ്ദേഹം ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റിയതൊക്കെ ശരി. എന്നാലും ഇരുണ്ടതൊലിയുള്ളവന്‍ വേണ്ട. രണ്ട് നൂറ്റാണ്ടുകള്‍ തങ്ങളുടെ കോളനിയായിരുന്ന ഇന്‍ഡ്യയുടെ പുത്രന്‍ തങ്ങളെ ഭരിക്കുകയോ ? കണ്‍സര്‍വേറ്റീവുകളുടെ വന്‍പരാജയത്തിന്റെ പ്രധാനകാരണം ഋഷി സുനിക്കാണ്.
ഇന്‍ഡ്യയിലെ ഇലക്ഷന്റെ ട്രൂകോപ്പിയാണ് ഫ്രാന്‍സില്‍ കണ്ടത്. അവിടെയും ഇന്‍ഡി മുന്നണിയുടെ വകഭേദം അരങ്ങുവാണു. വലതുപക്ഷം വിജയിക്കുമെന്ന് കണ്ടപ്പോള്‍ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മുസ്‌ളീങ്ങളും സഖ്യമുണ്ടാക്കി മത്സരിച്ചു. ഇന്‍ഡ്യന്‍ ഇലക്ഷനിലും കണ്ടത് അതാണല്ലോ. ഫ്രാന്‍സ് വല്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കയാണ് . അനധികൃത കുടിയേറ്റക്കാരായ ഇസ്‌ളാമിസ്റ്റുകള്‍ രാജ്യത്തെ എല്ലാമേഘലകളിലും പിടിമുറുക്കുന്നു. അവര്‍ക്ക് കുടപിടിക്കാന്‍ കമ്മ്യൂണിസ്റ്റുകളും ഇടതു ചിന്താഗതിക്കാരും ഉണ്ട്. മുസ്‌ളീം കുടിയേറ്റം യൂറോപ്പിനെ വിനാശകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്.
രാജ്യത്തെ എല്ലാ ക്ഷിദ്രശക്തികളും ഒന്നിച്ച് എതിര്‍ത്തിട്ടും ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല. നുണപ്രചരണങ്ങളുടെ ചാക്കുകെട്ടുകള്‍ അവര്‍ അഴിച്ചുവിട്ടു. ഇന്‍ഡ്യ ഉത്പാതിപ്പിച്ച കോവിഡ് വാക്‌സീനിനെവരെ ദുഷ്പ്രചരണം നടത്തി.. കോവിഡ് വാക്‌സീനിന്റെ സൈഡ്ഇഫക്റ്റ് മരണമാണന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വാക്‌സീന്‍ ഇന്‍ഡ്യ ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്ക് സൗജന്യമായി കൊടുത്തിട്ടുണ്ട്. ഒരു ഇന്‍ഡ്യാക്കാരന്‍തന്നെ (ഇദ്ദേഹം ഇന്‍ഡ്യാക്കാരന്‍ തന്നെയാണോയെന്ന് സംശയമുണ്ട്) ഇങ്ങനെ പ്രചരിപ്പിച്ചാല്‍ അത് സ്വീകരിച്ച രാജ്യത്തെയും വിദേശത്തെയും ജനങ്ങള്‍ പരിഭ്രാന്തരാവില്ലേ.. കോവിഡ് വൈറസിനെ തുറന്നുവിട്ട ചൈനയെപ്പോലെ മരണംവിതക്കാനുള്ള വാക്‌സീന്‍ നല്‍കി ലോകരാജ്യങ്ങളെ അപകടത്തിലാക്കിയ ദുഷ്ടരാഷ്ട്രമായി അവര്‍ ഇന്‍ഡ്യയെ കണക്കാക്കില്ലേ. ലോകത്തിനുമുന്‍പില്‍ ഇന്‍ഡ്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചരണമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും അഴിച്ചുവിട്ടത്.
അഗ്നിവീര്‍ ഭടന്മാര്‍ യുദ്ധരംഗത്ത് മരിച്ചാല്‍ ആശ്രിതര്‍ക്ക് കോമ്പന്‍സേഷന്‍ കിട്ടില്ലന്ന് പറഞ്ഞ് സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍തട്ടി മരിച്ച ഒരു അഗ്നിവീര്‍ ഭടന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കിയെന്ന് സൈനികതലവന്മാര്‍ പറഞ്ഞിട്ടും നുണപ്രചരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരച്ചടിയായി പാകിസ്ഥാനില്‍ ബേംബാക്രമണംനടത്തി മുന്നൂറില്‍പരം ഭീകരരെ ഇന്‍ഡ്യന്‍സൈന്യം വധിച്ചതിന് തെളിവുചോദിച്ച രാജ്യദ്രോഹിയാണ്പ്രധാനമന്ത്രിയാകാന്‍ കുപ്പായവും തൈച്ചുകൊണ്ട് നടക്കുന്നത്. ഇങ്ങനെ നുണപ്രചരണങ്ങളിലൂടെയാണ് ഇരുപത്തെട്ട് കക്ഷികളുടെ സഹായത്താല്‍ കോണ്‍ഗ്രസ്സ് 99 സീറ്റുകള്‍ നേടിയത്.
മോദിയെ പരാജയപ്പെടുത്താന്‍ എത്രപണം വേണമെങ്കിലും ചിലവഴിക്കാന്‍ തയ്യാറാണന്ന് ജോര്‍ജ്ജ് സോറസ്സ് പരസ്യമായി പറഞ്ഞു. അതുപോലെ റോക്‌ഫെല്ലര്‍ ഫൗണ്ടേഷനും എന്‍ ജി ഒ കളും ചൈനയും പ്രതിപക്ഷകക്ഷികള്‍ക്ക് പണംകൊടുത്ത് സഹായിച്ചു. പത്തുവര്‍ഷം രാജ്യംഭരിച്ച ഗവണ്മെന്റിനെ പുറത്താക്കാന്‍ ഇവര്‍ക്ക് സാധിക്കാതെപോയത് മോദിഭരണത്തിന്റെ മികവ് ജനങ്ങള്‍ മനസിലാക്കിയതുകൊണ്ടാണ്. ഒരു സര്‍ക്കാര്‍ മൂന്നുവട്ടം തുടര്‍ച്ചയായി അധികാരത്തിലേറുക എന്നത് ജനാധിപത്യത്തില്‍ അപൂര്‍വ്വ കാഴ്ച്ചയാണ്. അതാണ് ഇന്‍ഡ്യന്‍ ഇലക്ഷനില്‍ കണ്ടത്. രാജ്യം വികസനപാതയിലൂടെ അതിവേഗം നീങ്ങുന്നത് ജനങ്ങള്‍ നേരിട്ടുകണ്ടു. അതിവേഗം പുരോഗമിക്കുന്ന സാമ്പത്തികശക്തിയാണ് ഇന്‍ഡ്യയെന്നാണ് ലോകബാങ്ക് പറഞ്ഞത്. മോദി ഭരണകാലത്ത് ഒറ്റ അഴിമതി ആരോപണങ്ങള്‍പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. റാഫേല്‍ വിമാന ഇടപാടില്‍ മോദിക്കെതിരെ അഴിമതി അരോപണം നടത്തിയ രാഹുല്‍ അവസാനം സുപ്രീകോടതിയുടെ ശകാരം കേള്‍ക്കുകയും മാപ്പ് പറയുകയും ചെയ്തു. അദാനിയെ മോദിയുമായി കൂട്ടിക്കെട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നടത്തിയും പാര്‍ലമെന്റില്‍ ചിത്രപ്രദര്‍ശ്ശനം നടത്തിയും മണിപ്പൂരുകാരുടെ സഹോദരനാണന്ന് പറഞ്ഞ് റോഡ്‌ഷോകള്‍ നടത്തിയും പ്രഹസനങ്ങളുടെ പരമ്പര നടത്തുകയാണ് പ്രതിപക്ഷനേതാവ്. മണിപ്പൂര്‍ ശാന്തമായി വരികയാണ്. അവിടെ കുക്കികളും മെയ്തികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. മെയ്തികള്‍ക്ക് സംവരണം കൊടുക്കുന്നതിലെ എതിര്‍പ്പായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇപ്പോള്‍ അവര്‍ക്കുകൂടി സംവരണം നല്‍കുന്നതിന് കുക്കികള്‍ സമ്മതം മൂളിയിട്ടുണ്ട്. ഇങ്ങനെ രണ്ടുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുമ്പോളാണ് കുളംകലക്കാന്‍ രാഹുല്‍ ഗാന്ധി അവിടെ പോയിട്ടുള്ളത്. താന്‍ മണിപ്പൂരിന്റെ സഹോദരനാണന്നാണ് അവിടെചെന്ന് പറഞ്ഞത്. ആരുടെ? കുക്കികളുടെയോ അതോ മെയ്തികളുടെയോ? പണ്ട് ഇന്ദിരയും ഇതുപോലത്തെ തറവേലകള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ അടുക്കുമ്പോള്‍ പഞ്ചാബില്‍ ചെന്നിട്ട് താന്‍ പഞ്ചാബിന്റെ മകളാണന്ന് പറയും. പിന്നീട് തമിഴ്‌നാട്ടില്‍ പോയി തമ്‌ഴ്‌നാടിന്റെ മകളാണന്ന് പറയും. ഇലക്ഷന്‍ കഴിഞ്ഞാല്‍ പഴയതുപോലെ നെഹ്‌റുവിന്റെ മകളും. രാഹുല്‍ ഈ ട്രിക്കുപഠിച്ചത് അമ്മൂമ്മയില്‍ നിന്നാണന്ന് തോന്നുന്നു.
മന്‍മോഹന്‍ സിങ്ങ് ഭരിക്കുമ്പോള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയെപറ്റിയുള്ള വാര്‍ത്തകള്‍ പതിവായി കേട്ടിരുന്നു. പിന്നീട് വാര്‍ത്തകള്‍ മുങ്ങുകയോ മുക്കുകയോ ചെയ്തു. മൂവായിരം കോടിരൂപയുടെ ഇടപാടില്‍ 600 കോടി പലര്‍ക്കും കമ്മീഷനായി കൊടുക്കാന്‍ കമ്പനി തീരുമാനിച്ചു. ഈ പലരില്‍ ഗാന്ധി കുടുംബവും കോണ്‍ഗ്രസ്സിലെ ഉന്നതനേതാക്കന്മാരായ അഹമ്മദ് പട്ടേലും ചിദമ്പരവുംവവരെ ഉണ്ടായിരുന്നു. കേസ് മിലാനിലെ കോടതിയില്‍ പരിഗണിച്ചപ്പോള്‍ കമ്പനി ഉടമ കുറ്റക്കാരനെന്നുകണ്ട് തടവുശിക്ഷക്ക് വിധിച്ചു. വിധിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അന്നത്തെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനാല്‍ ഇറ്റാലിയന്‍ ഗവണ്മന്റത് ക്ലാസിഫൈഡ് റിക്കാര്‍ഡായി സൂക്ഷിച്ചിരിക്കയായിരുന്നു. എന്നാല്‍ ഇറ്റലിയില്‍ അടുത്തിടെ നടന്ന ജി-7 സമ്മേളനത്തിനുപോയ മോദിയുടെ അപേക്ഷപ്രകാരം അദ്ദേഹത്തിന്റെ സുഹൃത്തായ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി പ്രസ്തുത റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയതായിട്ടാണ് നാഷണല്‍ മീഡിയ പറയുന്നത്. മനോരനയും മലയാളപത്രങ്ങളും ഇങ്ങനെയുള്ള വാര്‍ത്തകളൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. മോദി തന്റെകൈവശമുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ സോണിയ ഗാന്ധിയടക്കം എ കെ ആന്റണിവരെ കുടുങ്ങും. ഈയൊരു ഭയം ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസ്സും രാഹുലും ഭരണംപിടിക്കാന്‍ വെപ്രാളം കൂട്ടുന്നത്.
മുറിവാല്.
പലരും വിചാരിക്കുന്നതുപോലെ ഞാനൊരു ബി ജെ പി കാരനല്ല. ഇന്‍ഡ്യയിലും അമേരിക്കയിലും ഒരുരാഷ്ട്രീയ പാര്‍ട്ടിയുമായി എനിക്ക് ബന്ധമില്ല. ഏതുപാര്‍ട്ടിക്കാരനായാലും കഴിവുള്ളവരെ ഞാന്‍ ബഹുമാനിക്കയും പിന്‍താങ്ങുകയും ചെയ്യും. മണ്ടന്മാരെ ആദരിക്കാന്‍ എനിക്കാകില്ല. മോദിയെ പിന്‍താങ്ങുന്നതിന്റെ കാരണം അദ്ദേഹം രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കുന്നതുകൊണ്ടാണ്. നെഹ്‌റുമുതല്‍ രാജീവ് ഗാന്ധിവരെയുള്ള കോണ്‍ഗ്രസ്സ് ഭരണാധികാരികള്‍ ചെയ്തതെന്ന് ഞാന്‍കരുതുന്ന തെറ്റുകള്‍ മോദി ഒന്നൊന്നായി തിരുത്തുന്നത് കാണുമ്പോള്‍ അദ്ദേഹത്തെ പിന്‍തുണക്കാന്‍ എനിക്കാകും.ഇന്നേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിപിടിക്കാന്‍ പോയിട്ടില്ലന്നുള്ളതാണ് എനിക്കുള്ള ആത്മവിശ്വാസം. രാഹുല്‍ ഗാന്ധിയേക്കാള്‍ നാനൂറിരട്ടി കഴിവുള്ളവനാണ് പിണറായി വിജയനെന്ന് ഞാന്‍ വിശ്വസിക്കുന്നു.