Image

ഓഐസിസി വാറ്റ്ഫോർഡ് സംഘടിപ്പിക്കുന്ന 'ഉമ്മൻചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാർഷികവും 18 നു വ്യാഴാഴ്ച്ച

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 16 July, 2024
ഓഐസിസി വാറ്റ്ഫോർഡ്  സംഘടിപ്പിക്കുന്ന 'ഉമ്മൻചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാർഷികവും 18 നു വ്യാഴാഴ്ച്ച

വാറ്റ്ഫോർഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനകീയനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന   യശഃശരിരനായ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടീയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാറ്റ്ഫോർഡിൽ വെച്ച് നടത്തപ്പെടുന്നു. 

ഓഐസീസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷീക ദിനമായ ജൂലൈ18 നു വ്യാഴാഴ്ച്ച വൈകുന്നേരം 7മണിമുതൽ 10മണിവരെ വാറ്റ്ഫോഡിലെ ഹോളിവെൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. 

ഓഐസിസി നേതാക്കൾ ആയ സുജൂ കെ ഡാനിയേൽ, അപ്പച്ചൻ കണ്ണൻചിറ എന്നിവർ വിശിഷ്ടാതിഥികളായി പങ്കുചേരുകയും അനുസ്മരണ സന്ദേശം നൽകുന്നതുമാണ്. 

അനുസ്മരണ യോഗത്തിൽ വാറ്റ്ഫോഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെപി മനോജ് കുമാർ(പെയ്തൊഴിയാത്ത മഴ)റാണി സുനിൽ (ഓർമ്മകൾ സൂക്ഷിക്കാനുള്ളതല്ല) റ്റോമി സെബാസ്റ്റിൻ (കെസിഎഫ് ലീഡർ)എന്നിവർ സന്ദേശം നൽകുന്നതാണ്. 

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ വാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് പ്രമുഖ ബൈബിൾ പ്രഭാഷകൻ ജോൺ തോമസ് നേതൃത്വം നൽകുന്നതും , പുഷ്പാർച്ചനക്ക് പ്രമുഖ കോൺഗ്രസ് നേതാവ് സുരജ് കൃഷ്ണൻ നേതൃത്വം നൽകുന്നതുമാണ്. 

ജനോപാസകനും, കരുണാമയനും ജനഹൃദയങ്ങളിൽ വസിക്കുകയും ചെയ്യുന്ന ഉമ്മൻചാണ്ടി സാറിന്റെ അനുസ്മരണ വേദിയായ വാറ്റ്ഫോഡിലെ ഹോളിവെൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
 

Holywell Community Center, Chaffinch lane,  WD18 9QD, Watford. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക