Image

ഹൃദയം നിറഞ്ഞ നന്ദി: ഡോ. ബാബു സ്റ്റീഫൻ; ട്രസ്റ്റി ബോർഡിൽ നിന്ന് രാജി വയ്ക്കുന്നു

Published on 20 July, 2024
ഹൃദയം നിറഞ്ഞ നന്ദി: ഡോ. ബാബു സ്റ്റീഫൻ; ട്രസ്റ്റി ബോർഡിൽ നിന്ന് രാജി വയ്ക്കുന്നു

എല്ലാവർക്കും നമസ്കാരം
ഫൊക്കാനയുടെ പ്രസിഡൻ്റായി പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് ഫൊക്കാനാ കുടുംബത്തിലെ ഓരോ അംഗത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ അറിയിക്കട്ടെ. എൻ്റെ കഴിവിനുള്ളിൽ നിന്ന് ചെയ്യാവുന്നതിൻ്റെ പരമാവധി കാര്യങ്ങൾ പ്രസിഡൻ്റെന്ന നിലയിൽ ചെയ്തിട്ടുണ്ടെന്നാണ് എൻ്റെ വിശ്വാസം.
തിരഞ്ഞെടുപ്പ് വേളയിൽ ഞാൻ മുന്നോട്ടുവച്ച മാനിഫെസ്റ്റോയിലെ 99.9 ശതമാനം കാര്യങ്ങളും ചെയ്യാനായിട്ടുണ്ട്. അതിൽ ഒരു ശതമാനം എന്നു പറയുന്നത് ഫൊക്കാനയ്ക്ക് ഒരു ആസ്ഥാന മന്ദിരം നിർമിക്കുന്നതും ഫൊക്കാനയ്ക്ക് ഒരു കോർപ്പസ് ഫണ്ട് ഉണ്ടാക്കുന്നതുമാണ്. ഇത് രണ്ടും ചെയ്യുന്നതിൽ നിന്ന് ഫൊക്കാനയുടെ അംഗങ്ങൾ തന്നെയാണ് എന്നെ നിരുൽസാഹപ്പെടുത്തിയത്.

അതിനവർ പറഞ്ഞ കാരണങ്ങൾ ന്യായമുള്ളതായിരുന്നു. അതായത് ഫൊക്കാനയുടെ പ്രസിഡൻ്റ് സ്ഥിരമായി ഒരു സ്ഥലത്തു നിന്നുമുള്ള ആളായിരിക്കില്ല. ആ നിലയ്ക്ക് ആസ്ഥാന മന്ദിരം നിർമിച്ചിട്ട് കാര്യമില്ല. രണ്ട് , ഫൊക്കാനാ ധനസമാഹരണം നടത്താൻ പാടില്ലെന്നുമായിരുന്നു. അതിനാൽ കോർപ്പസ് ഫണ്ടിൻ്റെ കാര്യവും ഉപേക്ഷിച്ചു. പൊതുവികാരം മാനിച്ച് ഒഴിവാക്കിയ ഈ രണ്ടു കാര്യങ്ങൾ ഒഴികെ മറ്റെല്ലാം ചെയ്യാനായതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. പ്രിയ സുഹൃത്തുക്കളെ, സാർത്ഥകമായ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. ഈ വേളയിൽ നിങ്ങൾ ഓരോരുത്തരും നൽകിയ പിന്തുണയും സ്നേഹവും ഞാൻ നന്ദിപൂർവം സ്മരിക്കുന്നു. നന്ദി അറിയിക്കുന്നു.

വാഷിംഗ്ടൺ ഡിസിയിലെ കൺവെൻഷൻ പൂർത്തിയാകുന്നതോടെ ഫൊക്കാന ട്രസ്റ്റി ബോർഡിൽ നിന്ന് ഞാൻ രാജി സമർപ്പിക്കുകയാണ്.  എന്റെ മറ്റു ചുമതലകളെല്ലാം ഞാൻ വൈസ് പ്രസിഡൻ്റ് ശ്രീ. ഷാജി വർഗീസിന് കൈമാറുകയാണ്. പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നതുവരെ അദ്ദേഹമായിരിക്കും ഇനി ഈ ചുമതലകൾ നിർവഹിക്കുക.

എന്നും ഫൊക്കാനയുടെ അഭ്യുദയകാംക്ഷിയായി ഞാൻ തുടരും. പുതിയ പ്രസിഡന്റ്  സജിമോൻ ആന്റണിക്കും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ഫൊക്കാനയുടെ മറ്റെല്ലാ ഭാരവാഹികൾക്കും എന്റെ അഭിനന്ദനങ്ങൾ.
ആശംസകളോടെ
ഡോ. ബാബു സ്റ്റീഫൻ  

Join WhatsApp News
Jose kavil 2024-07-21 03:19:33
ഫോമയും ഫൊക്കാനയും തമ്മിൽതമ്മിൽപിരിഞ്ഞ് പിന്നീട്മത്സരിക്കുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. തെലുങ്ക് കാർക്ക് ഒറ്റ ഇൻ്റെർനാഷണൽ സംഘടനയേ ഉള്ളു. അതിൻ്റെ പേരാണ് TANA തെലുങ്ക് അസോഷിയേഷൻof നോർത്ത് അമേരിക്ക .ഇതു നാം കണ്ടുപഠിക്കണം. അമേരിക്കൻ രാഷ്ട്രീയത്തിൽ കയറി പറ്റുവാൻ കഴിവില്ലാത്ത വരുടെ ദുഃഖം നീക്കുവാൻ ഒരു സംഘടന അതായിരുന്നു ഫൊക്കാന. അതു വീണ്ടും പിളർന്നു ഫോമാ ' ഇപ്പോൾ കേരള കോൺഗ്രസ്സ് പോലെ പിളരുന്ന കാഴ്ച കാണുമ്പോൾ ഈ സംഘടന കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് അറിയാതെ ചോദിക്കു ന്നതിൽ തെറ്റുണ്ടോ?
Fokafoma 2024-07-21 14:51:23
Both are same useless shit! No use for any malayalees in America. Some idiots gathering together for socialization and fight for positions every two years, nothing else.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക