Image

'എഴുത്തിൽ ജീവിതം ഇടപെടുമ്പോൾ' ഫൊക്കാന സാഹിത്യസമ്മേളനത്തിൽ സെമിനാർ

ഉമ സജി Published on 21 July, 2024
'എഴുത്തിൽ ജീവിതം ഇടപെടുമ്പോൾ' ഫൊക്കാന സാഹിത്യസമ്മേളനത്തിൽ സെമിനാർ

ഫൊക്കാന സാഹിത്യസമ്മേളനത്തിന്റെ ഭാഗമായി "എഴുത്തിൽ ജീവിതം ഇടപെടുമ്പോൾ" എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടന്നു. രണ്ടു ഘട്ടങ്ങളായി ആണ് സെമിനാർ സംഘടിപ്പിച്ചത്.

മുരളി ജെ നായരുടെ അദ്ധ്യക്ഷതയിൽ മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് എഴുത്തുകാരായ വേണുഗോപാൽ കോക്കാടൻ, ബിജോ ജോസ് ചെമ്മാന്ത്ര, ഉമ സജി, അനിലാൽ ശ്രീനിവാസൻ, എം പി ഷീല എന്നിവർ എങ്ങനെ ജീവിതം അവരുടെ എഴുത്തിനെ സ്വാധീനിച്ചു എന്ന് വിശദമാക്കി. ജീവിതം ഹൃദയത്തെ നിരന്തരം സമ്മർദ്ദത്തിലാക്കുമ്പോൾ,  സന്തോഷമായാലും വേദനകളായാലും അത് എഴുത്തുകാരന്റെ ഉറക്കം കെടുത്തുമ്പോൾ അയാളിൽ നിന്ന് ഒരു നല്ല സാഹിത്യകൃതി രൂപം കൊള്ളുന്നു എന്ന് പൊതുവായി അഭിപ്രായപ്പെട്ടു.

അനിലാൽ ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ നടന്ന രണ്ടാം ഘട്ടത്തിൽ മനോഹർ തോമസ്, മീനു എലിസബത്, ശങ്കർ മന, പി ടി പൗലോസ്, ജെയിംസ് കുരീക്കാട്ടിൽ, അബ്ദുൾ പുന്നയൂർക്കുളം എന്നിവർ എഴുത്തുവഴികളിൽ ജീവിതത്തിന്റെ സ്വാധീനത്തെക്കുറിച്ചും എഴുത്തിലേക്കെത്തിയതിനെക്കുറിച്ചും വ്യക്തമാക്കി.

സെമിനാറിൽ മുഖ്യാതിഥി ആയ ഡോക്ടർ എം വി പിള്ള വിഷാദത്തിന്റെ തീവ്രതയിൽ എഴുത്തിലേക്കെത്തി എന്ന മീനു എലിസബത്തിന്റെ വാക്കുകൾക്ക് മറുപടി ആയി ആർത്രൈറ്റിസ് പോലുള്ള പലരോഗങ്ങളുടെയും ആധിപത്യത്തിന്  ഒരുപരിധിവരെ എഴുത്ത് പരിഹാരം ആണെന്ന് വിശദമാക്കി.  ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശേഷം നടന്ന ചർചയിൽ പങ്കെടുത്തവർ എഴുത്തുകാരെ അവരുടെ എഴുത്തുകൾ മാനസ്സിക ആരോഗ്യത്തിന് സഹായിയ്ക്കും പോലെ ചില എഴുത്തുകൾ വായനക്കാരന്റെ മാനസ്സികവും അതിലൂടെ ശാരീരികമായ ആരോഗ്യത്തെയും സ്വാധീനിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.

 

Join WhatsApp News
Sahrudayan 2024-07-21 04:09:38
ജീവിതാനുഭവങ്ങൾ ഇല്ലാത്തവർക്ക് എന്ത് സാഹിത്യമാണ് എഴുതാൻ കഴിയുന്നത്? ഫൊക്കാനയിലെ സാഹിത്യ സമ്മേളങ്ങൾ യാതൊരു തത്വദീക്ഷയുമില്ലാതെ വെറുതെ പേരിനു വേണ്ടി മാത്രം ഉള്ള ഒരു സമ്മേളനം ആയിരുന്നു. ഇതിൽ തന്നെ സംബന്ധിച്ചവരുടെ ഫോട്ടോയൊന്നും കണ്ടില്ല. എഴുതാത്തവനെയോ അവളെയോ വിളിച്ച് എങ്ങനെയാണ് എഴുതന്നതെന്നും ഒരിക്കലും ഒരു പുസ്തകം പ്രസിദ്ധീകരിക്കാത്തവനെ വിളിച്ച് പ്രസിദ്ധീകരണത്തിലെ പ്രതിസന്ധികൾ എന്തെല്ലാമെന്നും ഒക്കെ ചർച്ച ചെയ്യുക. ഈ ചർച്ച കൊണ്ട് ആർക്കെന്തു പ്രയോജനം? ഇനിയെങ്കിലും ഫൊക്കാനയും ഫോമായും സാഹിത്യത്തിനും അമേരിക്കയിലെ മലയാളി എഴുത്തുകാർക്കും കുറച്ചെങ്കിലും പ്രാധാന്യം കൊടുത്തു ക്രിയാത്മകമായ മീറ്റിങ്ങുകൾ നടത്തുക. കഴിവതും അമേരിക്കയിൽ നല്ലതുപോലെ എഴുതുന്ന എഴുത്തുകാരെ അവരുടെ പാർട്ടി വിധേയത്വം നോക്കാതെ ക്ഷണിച്ചു പങ്കെടുപ്പിക്കുക. ചർച്ചകൾ കൊണ്ട് ഫലമുണ്ടാകട്ടെ. ആശംസകൾ!
(ഡോ .കെ) 2024-07-21 16:27:57
എഴുത്തിൽ ജീവിതമല്ലാതെ മറ്റെന്ത് ഇടപെടാൻ?ജീവിതത്തിന്റെ മനോമോഹനമായ കണ്ണാടിയാണ് സാഹിത്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക