Image

ഫൊക്കാന സാഹിത്യസമ്മേളനം രണ്ടാം ദിവസം: വിവർത്തനത്തിന്റെ വെല്ലുവിളികൾ, പുസ്തക പ്രസാധനത്തിലെ പ്രതിസന്ധികൾ

ഉമ സജി Published on 21 July, 2024
ഫൊക്കാന സാഹിത്യസമ്മേളനം രണ്ടാം ദിവസം: വിവർത്തനത്തിന്റെ വെല്ലുവിളികൾ, പുസ്തക പ്രസാധനത്തിലെ പ്രതിസന്ധികൾ

ഫൊക്കാന സാഹിത്യസമ്മേളനം രണ്ടാം ദിവസ സെമിനാറിൽ ലോകജാലകത്തിൽ ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും ഉള്ള വിവർത്തനത്തിന്റെ പരിമിതികളെയും വെല്ലുവിളികളെയും കുറിച്ച് വിലയിരുത്തി. മുരളി ജെ നായർ നയിച്ച ചർച്ചയിൽ, ഡോക്ടർ ദർശന ശശി, എം പി ഷീല, സോണി അംബൂക്കൻ, സിനി പണിക്കർ തുടങ്ങിയവർ അവർ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അനുഭവങ്ങൾ പങ്കിട്ടു. പ്രശസ്ത ഭിഷഗ്വരനും, സാഹിത്യകാരനും ആയ ഡോക്ടർ എം വി പിള്ളയുടെ സാന്നിദ്ധ്യം സദസ്സിനെ ധന്യമാക്കി.

തുടർന്നു നടന്ന "എഴുത്തിലെയും പ്രസിദ്ധീകരണത്തിലെയും പ്രതിസന്ധികൾ" എന്ന വിഷയം കോരസൺ വർഗ്ഗീസിന്റെ നേതൃത്വത്തിൽ ചർച്ചചെയ്യപ്പെട്ടു. മുരളി ജെ നായർ, സാംസി കൊടുമൺ, എം പി ഷീല, വർഗ്ഗീസ് പോത്താനിക്കോട്, ബന്നി കുര്യൻ, കെ കെ ജോൺസൺ, ലാന പ്രസിഡന്റ് ശങ്കർ മന എന്നിവർ പങ്കെടുത്തു. ഒരു കൃതി എഴുതിക്കഴിഞ്ഞാൽ പ്രസിദ്ധീകരിക്കുക എന്നത് വളരെ ദുഷ്ക്കരമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

പ്രശസ്ത പത്രപ്രവർത്തകനായ എം വി നികേഷ് കുമാർ, ഐഎപിസി ചെയർമാൻ ജിൻസ്മോൻ സക്കറിയ, ജോസ് കടാപ്പുറം, നീന ഈപ്പൻ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

ശേഷം നടന്ന പുസ്തകപ്രകാശനത്തിൽ അമേരിക്കൻ മാധ്യമരംഗത്ത് ജ്വലിച്ചുനിൽക്കെ അകാലത്തിൽ പൊലിഞ്ഞുപോയ മാധ്യമപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്റെ സ്മരണാർത്ഥം പുറത്തിറക്കിയ "നാലാംതൂണിന്റെ വേരുകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്തപത്രപ്രവർത്തകനായ എം വി നികേഷ് കുമാർ നിർവഹിച്ചു. വട്ടമേശ എന്ന എഴുത്തുകൂട്ടം മുൻ കയ്യെടുത്ത പ്രസ്തുത സംരഭത്തിന്റെ പ്രാധാന്യത്തെ പറ്റി മുരളി ജെ നായർ വിശദീകരിച്ചു. ഒപ്പം വേണുഗോപാൽ കോക്കോടന്റെ "കൂത്താണ്ടവർ" എന്ന നോവലും, അനിലാൽ ശ്രീനിവാസന്റെ "ഫിത്തർ സക്കാത്ത്" എന്ന പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടു. 
 

ഫൊക്കാന സാഹിത്യസമ്മേളനം രണ്ടാം ദിവസം: വിവർത്തനത്തിന്റെ വെല്ലുവിളികൾ, പുസ്തക പ്രസാധനത്തിലെ പ്രതിസന്ധികൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക