Image

കെ.പി.എ സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായി

Published on 22 July, 2024
കെ.പി.എ  സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചില്‍ഡ്രന്‍സ് പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു  സംഘടിപ്പിച്ച ഏക ദിന സമ്മര്‍ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി. ഡ്രായിങ് & പെയിന്റിംഗ്, ക്രാഫ്റ്റ് പരിശീലനം, വെസ്റ്റേണ്‍ ഡാന്‍സ്,  മോട്ടിവേഷന്‍ ക്ളാസ്, ഫിസിക്കല്‍ & സെല്‍ഫ് ഡിഫെന്‍സ് അവയര്‍നെസ്സ്, ഗെയിംസ്  എന്നിവ ഉള്‍ക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. 

അനോജ് മാസ്റ്റര്‍, അഞ്ജലി രാജ്, വിനു ക്രിസ്റ്റി, ട്രാന്‍സ് അക്കാദമി, ബഹ്റൈന്‍ ഡോജോ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം  വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍ ഉത്ഘാടനം ചെയ്തു.  ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്  കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പിജിഎഫ് ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കൗണ്‍സിലര്‍ ഷൈജു മാത്യു  മുഖ്യാതിഥി ആയി പങ്കെടുത്തു. 

കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറി മാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍,  ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് പ്രൈം മിനിസ്റ്റര്‍ മുഹമ്മദ് യാസീന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്  കള്‍ച്ചറല്‍ മിനിസ്റ്റര്‍ ദേവിക അനില്‍  സ്വാഗതം പറഞ്ഞ ചടങ്ങിന് ഫിനാന്‍സ് മിനിസ്റ്റര്‍ അമൃതശ്രീ ബിജു  നന്ദി അറിയിച്ചു. കണ്‍വീനര്‍  ജ്യോതി പ്രമോദ്  യോഗം നിയന്ത്രിച്ചു. പ്രദീപ അനില്‍, കോയിവിള മുഹമ്മദ്, വി.എം. പ്രമോദ്എ ന്നിവര്‍ നേതൃത്വം നല്‍കി.

 

കെ.പി.എ  സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായികെ.പി.എ  സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായികെ.പി.എ  സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായികെ.പി.എ  സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായികെ.പി.എ  സമ്മര്‍ ക്യാമ്പ് 2024 ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക