Image

'ന്നാ താന്‍ കേസുകൊട്' (രാജു മൈലപ്രാ)

Published on 23 July, 2024
'ന്നാ താന്‍ കേസുകൊട്'  (രാജു മൈലപ്രാ)

അങ്ങിനെ ഒരു ഫൊക്കാന കണ്‍വന്‍ഷന്‍ കൂടി കഴിഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഇതില്‍ പങ്കെടുത്തവര്‍ക്ക്, മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി, കലയും, സാഹിത്യവും, സംഗീതവും, വിഭവ സമൃദ്ധമായ സദ്യയും നല്‍കി ആഘോഷങ്ങള്‍ക്ക് ആഹ്‌ളാദപരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുവാനും, പുതിയ ബന്ധങ്ങള്‍ തുടങ്ങുവാനുമുള്ള അസുലഭ നിമിഷങ്ങള്‍ക്ക് ഇതൊരു വേദിയായി.

ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ. ബാബു സ്റ്റീഫന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വീറും, വാശിയും, 'വൈരാഗ്യവും' നിറഞ്ഞ ഒരു ഇലക്ഷനാണ് ഇത്തവണ നടന്നത്.

ജനറല്‍ബോഡി യോഗം അലങ്കോലപ്പെടുത്തുവാന്‍ ഒരുകൂട്ടര്‍ കോപ്പുകൂട്ടുന്നു എന്ന വാര്‍ത്ത നേരത്തേ തന്നെ കേട്ടു തുടങ്ങിയിരുന്നു. അതു ശരിവെക്കുന്നതായിരുന്നു ചിലരുടെ തുടക്കത്തിലെ പ്രകടനം.

എന്നാല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ശക്തമായ നിലപാട് എടുത്തതോടെ, മൂന്നു സ്ഥാനാര്‍ത്ഥികളുടേയും സമ്മതത്തോടെ ഇലക്ഷന്‍ നടന്നു.

സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പാനലിലെ എ്ല്ലാവരും ഏകദേശം ഇരുന്നൂറോറം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഭിനന്ദനങ്ങള്‍!

എന്നാല്‍ ഇലക്ഷനില്‍ പരാജയപ്പെട്ടവര്‍, അത് ഒരു 'Sportsman Spirit'-ല്‍ അല്ല എടുത്തിരിക്കുന്നത്. പ്രസിഡന്റ് തുടര്‍ച്ചയായി ഒരു ഏകാധിപതിയെപ്പോലെ പെരുമാറിയെന്നും, കമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയിലുന്നില്ലായെന്നുമാണ് പരാതി. ഇത് ശരിയാണെങ്കില്‍, ഈ പ്രശ്‌നം, നേരത്തെ തന്നെ ഉന്നയിച്ച് അതു പരിഹരിക്കുവാന്‍ 'ഫൊക്കാനാ'യില്‍ നിരവധി സംവിധാനങ്ങളുണ്ടായിരുന്നു. അതൊന്നും ചെയ്യാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം എന്നറിയുന്നു.

ഇപ്പോള്‍ നടന്ന ഇലക്ഷന്‍ ക്യാന്‍സല്‍ ചെയ്തിട്ട്, പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. കരയ്ക്കിരുന്ന് കളി കാണുന്നവര്‍ക്ക് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍, പുശ്ചരസം കലര്‍ന്ന ഒരു ആനന്ദം തോന്നും. കോടതി വ്യവഹാരങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ചില 'സാഡിസ്റ്റ്' മനോഭാവക്കാരാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് പിന്നാമ്പുറ വാര്‍ത്ത.

അഞ്ചു ലക്ഷത്തിലധികം വരുന്ന അമേരിക്കന്‍ മലയാളികളില്‍, അയ്യായിരത്തില്‍ താഴെ വരുന്ന ജനങ്ങള്‍ക്ക് മാത്രമേ ഫൊക്കാന, ഫോമ എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുവാനുള്ള താത്പര്യമുള്ളൂ എന്നതാണ് വസ്തുത.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുക എന്ന ഒരൊറ്റ പരിപാടി മാത്രമേ അവര്‍ക്കുള്ളൂ.

പിന്നീട് ഈ സംഘടനകള്‍ എന്തു ചെയ്തു, എന്തു ചെയ്യുന്നു എന്നുള്ളതൊന്നും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പ്രശ്‌നമേയല്ല. അവരുടെ ദൈനംദിന ജീവിതത്തില്‍ മറ്റ് എന്തെല്ലാം ഉത്തരവാദിത്വപ്പെട്ട കാര്യങ്ങള്‍ ചെയ്തുതീര്‍്ക്കുവാനുണ്ട്- അതിനിടയിലാണ് ഒരു ഫൊക്കാനയും, ഫോമയും എന്നും പറഞ്ഞ് കുറെ കൂട്ടര്‍ ഉറഞ്ഞു തുള്ളി നടക്കുന്നത്.

ഇനി കോടതി വ്യവഹാരം. 'ഒരു വാശിക്ക് എടുത്തു ചാടിയാല്‍, പത്തു വാശിക്ക് തിര്യെ കയറുവാന്‍ പറ്റുകയില്ല' . കോടതി മുറിയില്‍ കയറി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് അത്ര സുഖമുള്ള ഒരു ഏര്‍്പ്പാടല്ല എന്ന് അനുഭവ വെളിച്ചത്തില്‍ നിന്നുമറിയാം- നിനച്ചിരിക്കാത്ത നേരത്തായിരിക്കും ഒട്ടും പ്രതീക്ഷിത്താതെ ഒരു ഇണ്ടാസ് എതിര്‍ കക്ഷിയുടെ ഭാഗത്തുനിന്നും വരുന്നത്. അഭിഭാഷകര്‍ക്ക് upfrotn ആയിത്തന്നെ നല്ലൊരു തുക കൊടുക്കണം. പിന്നെ ഓരോ appearance-നും പ്രത്യേകം.

വിജയപരാജയങ്ങള്‍ ആര്‍ക്കായാലും, ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം ധനനഷ്ടവും, മാനഹാനിയും, കുടുംബ കലഹവും ഫലം.

ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കി, പുതിയൊരെണ്ണം നടത്തിയാല്‍ തന്നെ, തോറ്റവര്‍ ജയിക്കുമെന്നതിന് എന്താണ് ഉറപ്പ്? ജയിച്ചാല്‍ തന്നെ, ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ടീമിനേക്കാള്‍, എന്തു കോപ്പാണ് അമേരിക്കന്‍ മലയാളികള്‍ക്ക് നിങ്ങള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്.?

പിന്നെ, നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ ഈ പ്രസിഡന്റ് പദവിയൊന്നും അത്ര വലിയ ആനക്കാര്യമല്ല. പ്രസിഡന്റാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചുകൊണ്ട്, കൈയിലെ കാശും മുടക്കി നേരാപാരാ നടക്കാം. വല്ല ഓണത്തിനോ ചക്രാന്ത്യക്കോ പത്തുപേരുടെ കൂട്ടത്തില്‍ നിന്ന്, ഒരു തിരി കൊളുത്തി പത്രത്തില്‍ പടമടിച്ചു വരുത്താം- അത്ര തന്നെ! പകല്‍ രാജാവായി വാണരുളുന്ന സൂര്യന്റെ പ്രതാപം സന്ധ്യവരെ മാത്രം!
ഒന്നാലോചിച്ചു നോക്കൂ- എത്രയോ പേര്‍ ഈ പ്രസിഡന്റ് പദവി അലങ്കരിച്ചിരിക്കുന്നു. ്അതില്‍ എത്ര പേരേ ഇന്നു നിങ്ങള്‍ക്ക് അറിയാം? എതെങ്കിലും സെക്രട്ടറിയേയോ, ട്രഷററേയോ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

ഇത്രയോ ഉള്ളൂ ഈ പദവിയുടെ മാഹാത്മ്യം. അതുകൊണ്ട്, കേസിനും വഴക്കിനുമൊന്നും പോകാതെ, 'കത്തി താഴെ ഇടെടാ- നിന്റെ അച്ഛനാണ് പറയുന്നത്'
കണ്ണുള്ളവര്‍ കാണട്ടെ!
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!!

വിജയപ്രദമായ ഒരു കണ്‍വന്‍ഷന്‍ നടത്തിയ ഡോ. ബാബു സ്റ്റീഫനും ടീമിനും അഭിനന്ദനങ്ങള്‍!
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സജിമോന്‍ ആന്റണിക്കും ടീമിനും ആശംസകള്‍!

Join WhatsApp News
Georgekutty Samuel 2024-07-23 02:06:21
ഈ കേസിനും വഴക്കിനുമൊക്കെ നടക്കുന്നവർക്ക് വീടും കുടിയും ഒന്നുമില്ലിയോ? ഇതിനു ചിലവാക്കുന്ന തുക വല്ല പാവങ്ങൾക്കും കൊടുത്തുകൂടേ? അല്ലെങ്കിൽ സ്വന്തം സന്താനങ്ങൾക്കു വേണ്ടി സമ്പാദിച്ചു കൂടേ! ആരോട് പറയുവാൻ, ആരു കേൾക്കുവാൻ? ഇതുങ്ങളോട് സഹതാപം തോന്നുന്നു.
Aniyan Kunj 2024-07-23 03:04:08
Wise advice.
Mathai Chacko 2024-07-23 03:52:32
Dear Raju I remember very well like it was yesterday that I drove from Rockland County, picked up Mr. Madhu Nair from Bronx and drove to your house in Staten Island, when you were the joint secretary and Late Rajan Maret, the first elected president of FOKANA, after Mr. Anirudhan, and other officials to draft the constitution. As you know, I was the cofounder of the first Malayalee travel agency, Suma Travels in New York and supported FOKANA and member associations and Malayalam media like Prabatham, Kerala Digest and Aswamedham. I am so happy to see that you are supporting the genuine leaders who love and work for FOKANA, not those people who are trying to self glorification who were not around then, but now claim that they were there from the beginning. We also worked together for the Kerala Samajam of Greater New York newsletter. Thank you my friend for your strong support for the newly elected President Sajimon Antony and team. It is very kind of you to support true leadership. May God bless you and your family.
Jose kavil 2024-07-23 06:51:18
പ്രിയ മൈലപ്ര പണ്ട് അഡ്വ:ജയശങ്കർനേരത്തെ ഫൊക്കാനയെ കുറിച്ചും ഫോമയെ ക്കുറിച്ചും പറഞ്ഞ കാര്യം ആവർത്തിക്കുന്നു. " അമേരിക്കൻ അച്ചായൻമാർക്ക് കള്ളുകുടിച്ച് കൂത്താടുവാൻ ഒരു സംഘടന ഇതത്രേ ഫോക്കാനയും ഫോമയുംഇതിന് പോകുന്നവർക്കും രണ്ടെണ്ണം അടിക്കണം ഇത്രയേഉള്ളു. ഇതിന് ഇൻ്റെർനാഷണൽ റജിസ്ട്രേഷനോ പോയിട്ട് ഒരു ഓഫീസോ അതുമില്ലെ ങ്കിൽ ഒരു ചെറ്റക്കുടിൽ പോലും സ്വന്തമായിട്ടില്ല മലയാളി എവിടെ കൂടിയാലും അടിപിടി കേസ് .സഭയിൽ പോലും അടി യാണ് പിന്നെ ഇത്തരം കളളു സംഘടന യുടെ കാര്യം പറയുവാനു ണ്ടോ? ഇതുകൊണ്ട് ആർക്കെന്തു പ്രയോജനം .ഫോമ മൊത്തം പൊളിച്ചു ഒരു നേതാവ് വന്നിട്ട് പിളരുംതോറും വളരട്ടെ വളരുംതോറും പിളരട്ടെ അച്ചായൻ മാരുടെ പാർട്ടി പോലെ ഇതും പിളർ ന്നുകൊണ്ടേയിരിക്കുന്നു. കൺവെൻഷ നു പോയവരുടെ വായും പിളർതിരിക്കയാണ് ഇനി അങ്ങോട്ടില്ല .ജയശങ്കർസാറിന് നന്ദി ഇവരെക്കുറിച്ച് നേരത്തെ ഭാവിവർ തമാനം പറഞ്ഞതിന്
Advisor 2024-07-23 08:02:45
FOKANA, FOMAA എന്നി സംഘടനകളുടെ പ്രമുഖ സ്ഥാനം വഹിക്കുന്നവർ അടുത്ത തിരെഞ്ഞെടുപ്പിൽ മത്സരിക്കരുത്. മത്സരിക്കണമെന്നുള്ളവർ ആ സ്ഥാനം കുറഞ്ഞത് ഒരു ആറു മാസം മുൻപെങ്കിലും രാജി വെക്കണം. എലെക്‌ഷനും കൺവെൻഷനും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ നിലവിലെ സെക്രട്ടറി മത്സരിച്ചത് തിരിച്ചടിയായി. കേസിനു പോയി, ഫൊക്കാനയെ വീണ്ടും പിളർപ്പിലേക്ക് നയിക്കരുത്. വിജയിച്ച ടീമുമായി സഹകരിച്ചു മുന്നോട്ടു പോയാൽ നിങ്ങൾക്ക് മാന്ന്യമായി ഫൊക്കാനയിൽ നല്ലൊരു സ്ഥാനത്തു തുടരാം. അതാണ് നല്ലതു.
Jayan varghese 2024-07-23 10:57:53
ആളാവാനുള്ള ആക്രാന്തത്തിൽ അടിപിണഞ്ഞു പോയവരാണ് അമേരിക്കൻ മലയാളികളിൽ അധികം പേരും എന്നത് കൊണ്ട് തന്നെ ആര് പറഞ്ഞാലും അവർ കേൾക്കാൻ പോകുന്നില്ല രാജൂ സാറേ. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ഈ വിചിത്ര ജീവികൾ ബാങ്കിൽ കൂട്ടി വച്ചിരിക്കുന്ന വമ്പിച്ച സമ്പത്തു വാരി വിതറിയെങ്കിലും ഒന്നാളായിക്കോട്ടെ. ഏറ്റവും ചുരുങ്ങിയത് സ്വന്തം ഭാര്യയുടെ മുന്നിൽ പോലും തകർന്നു കൊണ്ടേയിരിക്കുന്ന അച്ചായന്റെ പഴയ പ്രതിഛായകൾ ?
പോൾ ഡി പനയ്ക്കൽ 2024-07-23 12:24:06
ലേഖകൻ രാജു മൈലപ്രയുടെ അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു. ഫൊക്കാനയുടെ നേതൃത്വത്തോട് താല്പര്യമുള്ളവരുടെ ലക്‌ഷ്യം വടക്കേ അമേരിക്കയിലെ മലയാളി സമൂഹമാണെങ്കിൽ, ആ സമൂഹത്തിന്റെ താൽപ്പര്യമാണ് അവർ കണക്കിലെടുക്കേണ്ടത്‌. മലയാളികളെ ഒരുമിപ്പിക്കണമെന്നോ ആ സംഘടനയെ മലയാളികളുടെ സംഘടനയാക്കി മാറ്റണമെന്നോ ആഗ്രഹിക്കുന്ന സാമൂഹ്യ പ്രവത്തകർ സ്വയം റോൾ മോഡലുകളായി ഈ നേതൃത്വത്ത്തിനു പിന്തുണനൽകി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്‌യുക. വീണ്ടും നിയമക്കുരുക്കളിലേക്കു കയറുക വഴി സംഘടനയേ വീണ്ടും ചെറുതാക്കുകയും മലയാളിസമൂഹത്തിന്റെ പരിഹാസത്തിനുബാധിയാക്കുകയുമാണ് ചെയ്‌യുക . ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് രാജൻ മാരേട്ട് ഒരിക്കൽ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു: "സാമൂഹ്യ പ്രവർത്തനം എളിമയും വിശിഷ്ടവുമാണ്" ഫോക്കാനയെ ഉയർത്തണമെങ്കിൽ നേതൃത്വത്തിന്റെ തലപ്പത്തു തന്നെ വേണമെന്നില്ലല്ലോ.
(ഡോ .കെ) 2024-07-23 12:52:04
കേസ് കൊടുത്ത് നേടേണ്ടത് കേസ് കൊടുത്ത് തന്നെ നേടണം .ആരെങ്കിലും ഔദാര്യമായി പ്രസിഡന്റ് സ്ഥാനം വെച്ച് നീട്ടിയാൽ അത് സ്വീകരിക്കരുത് . ജനാധിപത്യത്തിൽ ഏറ്റവും മൂല്യമായത് ജനപ്രതിനിധികളെ ജനങ്ങൾ ജനാധിപത്യ മര്യാദ അനുസരിച്ച് തെരഞ്ഞെടുക്കകയെന്നതാണ്.ആ പ്രക്രിയയിൽ മര്യാദ ലംഘനം സംഭവിച്ചിട്ടുണ്ടെങ്കിൽ കേസ് കൊണ്ടുക്കേണ്ടതാണെങ്കിൽ തീർച്ചയായും കൊടുക്കണം.യുദ്ധം ചെയ്ത നേടേണ്ടത് യൂദ്ധം ചെയ്ത തന്നെ നേടണം.
Sunil Zach 2024-07-23 13:24:36
Raju, you said it well. I also support the winning team, they’re one of the best and most energetic. I don’t understand why you’re filing a case against them. Do not underestimate people’s intelligence.The team’s competence and experience determine how everyone votes. Let’s adopt a sportsman spirit, collaborate with the winning team, and demonstrate our individuality to uplift our Malayalee community. Rather than engaging in futile lawsuits,let’s stand together and contribute positively to our community.
തമ്പി ചാക്കോ 2024-07-23 13:48:01
എല്ലാം സെരിയാകും. ഐ ഫീൽ സോറി ഫോർ മൈ ആക്ഷൻ. രാജു മൈലപ്ര ഈസ്‌ ഇറ്റ് ട്രൂ. തേൻ എല്ലാം ശരിയാകും. ഹോപ്പ് ഫോർ ദി ബെസ്റ്റ് ഫോകാന.
Fokana 2024 participant 2024-07-24 02:41:17
ഒരുപാട് ക്രമക്കേടുകൾ നടന്നു എന്ന് ബോർഡ് ഓഫ് ഡയറക്ടർസിന് വരെ മനസ്സിലാകുകയും തെളിവടക്കം ജനറൽ ബോഡിയിൽ 4 ഡയറക്ടർസ് വചിട്ടും എന്തുകൊണ്ടു അതൊന്നു പരിശോധിക്കാൻ പോലും മിനക്കെട്ടില്ല. പരിശോധിച്ചാൽ ചിലപ്പോ ഇലെക്ഷൻ പോലും നടന്നു എന്ന് വരില്ല. ആരെയൊ മനപൂര്‍വം ജയിപ്പിക്കാൻ നടന്ന ഒരു ഇലെക്ഷൻ !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക