Image

ഫോമയ്ക്ക്‌ അഭിമാനം പകർന്ന് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

Published on 23 July, 2024
ഫോമയ്ക്ക്‌  അഭിമാനം പകർന്ന്  വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

ഇത്തവണത്തെ  ഫോമാ കൺവൻഷനിൽ സംഘടനയുടെ പ്രധാന ഘടകമായ വിമൻസ് ഫോറം നാല് പരിപാടികൾക്കാണ് നേതൃത്വം നൽകുന്നതെന്ന് ഫോറം സെക്രട്ടറി രേഷ്മ രഞ്ജൻ അറിയിച്ചു.

വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിപാടിയാണ് ഈ ശ്രേണിയിൽ എടുത്തുപറയേണ്ടത്.  മിസ് & മിസ്റ്റർ ഫോമാ മത്സരമാണ് രണ്ടാമത്തെ ഇനം. നടൻ ടിനി ടോം, നടി  സ്വാസിക, ലിസ് പൗലോസ്, ഹിമ ഹരിദാസ് എന്നിവരാണ് പരിപാടിയുടെ വിധികർത്താക്കൾ. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൃത്താധ്യാപിക റുബീന സുധർമൻ കോറിയോഗ്രാഫ് ചെയ്ത തിരുവാതിരയാണ് മറ്റൊരു ഹൈലൈറ്റ്. സൺഷൈൻ റീജിയണിലെ വനിതാ ചെയർ സ്വപ്‌ന നായർക്കാണ് ഇതിന്റെ ഏകോപന ചുമതല.കൺവൻഷന്റെ മാറ്റുകൂട്ടാൻ താലപ്പൊലിയുടെ ഒരുക്കങ്ങളും നടന്നുവരുന്നു.

മൂന്ന് സുപ്രധാന പദ്ധതികൾക്ക് ചുക്കാൻ പിടിച്ചതിന്റെ ആഹ്ലാദവും അഭിമാനവുമാണ്  ഫോമാ വിമൻസ് ഫോറത്തിനുള്ളത്. ഹെർ സ്വാസ്ഥ്യ എന്ന  കാൻസർ സ്ക്രീനിംഗ് പ്രോജക്ട് വഴി  3  തരം കാൻസർ സ്ക്രീനിംഗ് (ഓറൽ, ബ്രെസ്റ്റ് & സെർവിക്കൽ) കേരളത്തിൽ 140 സ്ത്രീകളിൽ നടത്താൻ സാധിച്ചു. 2023 മേയ് 31ന്  പരിശോധനയ്ക്കായി 2,00,000 രൂപ കൈമാറിയിരുന്നു. വിദ്യാവാഹിനി പ്രോജക്ടിലൂടെ  ഗാന്ധിഭവനിലെ കുട്ടികൾക്ക് പഠനസഹായമായി  1000 രൂപ വീതം നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം ജൂൺ 1ന്  140,000 രൂപ നൽകി. വിദ്യവാഹിനിയുടെ സ്‌കോളർഷിപ്പ്  പ്രൊഫഷണൽ കോഴ്‌സ്‌ വിദ്യാർത്ഥികളായ  33 പെൺകുട്ടികൾക്ക്  നൽകി .  16,65,000 രൂപ ഇതിനായി വിനിയോഗിച്ചു.

ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്രോജക്‌ടുകളെല്ലാം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക  എന്നുള്ള വെല്ലുവിളിയാണ്  വിമൻസ് ഫോറം ഏറ്റെടുത്ത് ഫലവത്താക്കിയത് . സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രശംസനീയമായ രീതിയിൽ അത് പൂർത്തീകരിക്കുന്നതിൽ ഫോറം വഹിച്ച പങ്ക് ചെറുതല്ല.  20 ലക്ഷത്തിലധികം രൂപയാണ് വനിതാ ഫോറം സമാഹരിച്ചത്. 180 പെൺകുട്ടികൾക്കും  സ്ത്രീകൾക്കും ഇത് കൈത്താങ്ങായി.

ഫോമാ വിമൻസ് ഫോറത്തിൻ്റെ ( 2022-24) പ്രവർത്തനങ്ങൾ

1.മീറ്റ് ആൻഡ് ഗ്രീറ്റ്: ഫോമായുടെ മുൻകാല വനിതാ നേതാക്കളെ ആദരിച്ചു.

2. സീക്രട്ട് സാന്റ  ഡിസംബർ / ജനുവരി

3. ഗ്രീൻ ജ്യൂസ് ഡേ (ജനുവരി): സമ്മാനത്തുക 250 $

4. ഡോ. ശ്രീരാഗിന്റെ  (ഫെബ്രുവരി) കിച്ചൻ കെമിസ്ട്രി

5. വനിതാ ദിനാഘോഷം (മാർച്ച്) : ദലീമ എംഎൽ.എ ,  നടി  സീമ എന്നിവർ മുഖ്യാതിഥികളായി. (വിഷയം: മൈത്രേയി)

6. ഓരോ ദിവസവും ഒരു പോസ്റ്റർ/ ഫ്ലയർ വിവിധ വിഷയങ്ങളും ചോദ്യങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ എൻഗേജ്മെന്റ് മാസം ആചരിച്ചു. വിജയിക്കുള്ള  $50 പിആർഒ  ജോസഫ് ഇടിക്കുള സ്പോൺസർ ചെയ്തു.

7. ഫോട്ടോഗ്രാഫി മത്സരം 'ചിത്രം' - ഒന്നാം സമ്മാനം $250 ജോസഫ് ഔസോയും  രണ്ടാം സമ്മാനം $150 ഷിനു ഫ്ലൈയും  മൂന്നാം സമ്മാനം $100  സുജനനും സ്പോൺസർ ചെയ്തു.

8. ഡോ. അശ്വിനി നടത്തിയ പോസിറ്റീവ് മെൻ്റൽ സ്പേസ് പ്രോഗ്രാം: ഇന്റിമേറ്റ് പാർട്ണർ വയലൻസും ഡേറ്റിംഗ് വയലൻസും എങ്ങനെ തടയാമെന്ന ദിശാബോധം പകർന്നു.

9. ഡോ. ജഗതിക്കൊപ്പമുള്ള പോസിറ്റീവ് മെൻ്റൽ സ്പേസ് സെഷൻ

10. സമ്മർ ടു കേരള
11.  25/40 സ്ത്രീകളെ പരിശോധിക്കാൻ കാർക്കിനോസ് ക്യാൻസർ സ്‌ക്രീനിങ്ങിലൂടെ സാധിച്ചു.

12.  ഡോ. അശ്വിനി നടത്തിയ ബിൽഡിംഗ് അസെർട്ടീവ്നെസ് പ്രോഗ്രാം

 ഡോ. അശ്വിനിക്കൊപ്പമുള്ള സെഷനുകളിൽ ചർച്ചചെയ്തത്: വ്യക്തിബന്ധങ്ങളിൽ അതിരുകൾ നിശ്ചയിക്കുകയും സംരക്ഷിക്കുകയും ചെയ്യുക; മോശം ബന്ധങ്ങൾ സൂചനകളിലൂടെ  എങ്ങനെ തിരിച്ചറിയാം; ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയൽ; പ്രശ്‌നപരിഹാരത്തിനുള്ള സഹകരണ സമീപനം; ദുരുപയോഗത്തെ  (abuse)  അതിജീവിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ സമൂഹത്തിൻ്റെ പങ്ക്.

കൂടാതെ മാതൃത്വത്തെയും സ്ത്രീത്വത്തെയും ആദരിക്കുന്ന മദേഴ്‌സ് ഡേ ആഘോഷവും സംഘടിപ്പിച്ചു. സംരംഭകയും, കവയിത്രിയും, കാൻസർ അതിജീവിതയും, സ്ത്രീകൾക്ക് പ്രചോദനവുമായ ഷൈല തോമസ്, ഗായിക ദേവിക നിർമ്മൽ,  സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി എന്നിവരായിരുന്നു മുഖ്യാതിഥികൾ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക