തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കല ട്രസ്റ്റ് പുരസ്കാരത്തിന് കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന് അര്‍ഹനായി.മാധ്യമ രംഗത്തെ വ്യത്യസ്തമായ ഇടപെടലിനും ,മാധ്യമ രംഗത്തിന് നല്കിയ സമഗ്ര സംഭാവനയും പരിഗണിച്ചാണ് അദ്ദേഹം പുരസ്കാരത്തിന് അര്‍ഹനായതെന്ന് കല ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കേരളത്തിലെ കലാ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം. ഒ.എന്‍.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവര്‍മ്മ, കെടാമംഗലം സദാനന്ദന്, കെ.പി.എ.സി സുലോചന, നിലമ്പൂര്‍ ആയിഷ, മേദിനി, സാറാ ജോസഫ്, കെ.പി കുഞ്ഞുമുഹമ്മദ്, അനില്‍ നാഗേന്ദ്രന്, ശ്രീകുമാരന്‍ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രന്,എം കെ സാനു ,മുരുകന് കാട്ടാക്കട, അശോകന് ചരുവില്‍, വിദ്യാധരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്