Image

ഒത്തുപിടിച്ചാൽ മലയും പോരും .....(ജോസ് കാടാപുറം)

Published on 28 July, 2024
ഒത്തുപിടിച്ചാൽ മലയും പോരും .....(ജോസ് കാടാപുറം)

ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നു പോകുകയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം.അർജുന്റെ കാര്യത്തിൽ എന്ത് കൊണ്ടിയിത്രയധികം ക്ഷോഭവും നിരാശയും തോന്നാൻ കാരണമെന്നതിന് കഴിഞ്ഞു പോയ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ദിവസങ്ങളിലെ അനുഭവങ്ങൾ കണ്ട് നോക്കുക..

ജൂലൈ 16 ന് രാവിലേ എട്ടരയോടെയാണ് കർണാടകയിലെ അങ്കോളയ്ക്കടുത്ത് ദേശീയ പാത 66 ലേയ്ക്ക് മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെയരികിൽ നിർത്തിയിട്ടിരുന്ന ലോറിയും അതിലുണ്ടായിരുന്ന അർജുനും മറ്റനേകം വണ്ടിക്കാരും മണ്ണിലടിയിലാവുന്നത്.
 
അധികം വൈകാതെ തന്നെ റോഡിന്റെ മറുഭാഗം വരെ വീണ മണ്ണിന്റെ മേൽ ഭാഗം നീക്കിയപ്പോഴും കൂടാതെ തൊട്ടടുത്തുള്ള നദിയിൽ നിന്നും ഏഴ് പേരുടെ മൃത ശരീരങ്ങൾ കിട്ടിയിരുന്നു.അവിടേ നിന്ന് രക്ഷപ്പെട്ടവരാണ് ഇനിയും നിരവധി പേര് റോഡിന്റെ മറു വശത്ത് മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടാവാം എന്ന വിവരം പങ്ക് വെച്ചത്.
 അന്ന് വൈകീട്ട് തന്നെ ലോറി ഉടമയായ മനാഫ് ജിപിഎസ് സിഗ്നൽ പരിശോധിച്ചതിൽ നിന്ന് അർജുൻ ഓടിച്ചിരുന്ന ലോറി സംഭവ സ്ഥലത്ത് തന്നെയുണ്ടെന്ന് കർണാടക അധികൃതർക്കും വേണ്ടപ്പെട്ടവർക്കും വിവരം നൽകിയിരുന്നു. തുടർന്ന് അർജുന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ലോറി ഉടമയും കാസർകോട് നിന്ന് 300 കിലോമീറ്ററോളം ദൂരെയുള്ള സംഭവ സ്ഥലത്തെത്തി കഴിഞ്ഞ 17 മുതൽ അവിടെ ക്യാമ്പ് ചെയ്ത് അധികൃതരോട് യാചിച്ചു കൊണ്ടിരിക്കുകയാണ്..എന്തെങ്കിലും ചെയ്യാൻ..
  17 കഴിഞ്ഞ് ഇന്ന് പത്തൊൻപതാം തീയതിയായി. അർജുൻ കുടുങ്ങിയത് 16 ന് രാവിലേ.. അതായത് നാലാം ദിവസം.
അർജുൻ ജീവിച്ചിരിപ്പുണ്ട്. ഇന്നലെ രാത്രി വരെ അദ്ദേഹമോടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയുടെ എഞ്ചിൻ ഓൺ ആയിരുന്നു. ഫോൺ സ്വിച് ഓഫ് ആയതിന് ശേഷം ഇന്നലെ വൈകീട്ട് അത് വീണ്ടും പ്രവർത്തന സജ്ജമായിരുന്നു. അതിനിടയ്ക്ക് സെക്കന്റ്‌കൾ മാത്രം നീളമുള്ള ഒരു മിസ്സ്ഡ് കാളും ആ ഫോണിൽ നിന്ന് വന്നിരുന്നു.അതായത് ആ മനുഷ്യൻ ഇപ്പോഴും ജീവന് വേണ്ടി ആ കാബിനിൽ മല്ലിട്ട് കൊണ്ടിരിക്കുന്നു എന്ന അതീവ വേദനാജനകമായ സത്യം..
  17 ന് തന്നെ വണ്ടി അവിടേ കിടപ്പുണ്ടെന്നും ജിപിഎസ് സിഗ്നൽ കാണിക്കുന്നുണ്ടെന്നും ഫോൺ നമ്പർ കൊടുത്ത് അതിന്റെ ലോകേഷൻ കൂടി ഉറപ്പിച്ചു കൊണ്ട് എത്രയും വേഗം തിരച്ചിൽ നടത്താനും ഇവർ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്..
ആര് കേൾക്കാൻ..!!
ആര് വരാൻ..!!
അർജുൻ തൊട്ട് താഴെയുള്ള ഗംഗാവാലി നദിയിൽ ഒഴുകി പോയിരിക്കാം എന്നാണ് കർണാടകയിലെ അധികൃതർ നാറികൾ പറയുന്നത്. ജിപിഎസും ഫോൺ സിഗ്നലും ഒന്നും അവർക്ക് കാണുകയും വേണ്ട കേൾക്കുകയും വേണ്ട..
 ഇന്ന് രാവിലേയും കൂടി ആകെ ഒരൊറ്റ ജെസിബി, അഞ്ചോ ആറോ പോലീസ്, ഒരു ഫയർ ഫോഴ്‌സ് തുടങ്ങിയവർ മാത്രമാണ് അവിടെ എത്തിയത്.
കാര്യങ്ങൾ ഏകോപിപ്പിക്കാനായി കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരൊറ്റയൊന്നും ഇന്ന് രാവിലേ വരെ വന്നിട്ടില്ല.. നോക്കണം.. എത്ര മനുഷ്യർ ജീവനോടെയും അല്ലാതെയും ഇതിനുള്ളിലുണ്ടെന്ന് ഇനിയും അറിയില്ല... എന്നിട്ടാണീ അലം ഭാവം.
   ഇന്നുച്ച വരെ ടീവി ചാനലുകളിൽ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലധികവും ഈ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള പാതയിലെ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തിയാണ്..ആ ഭാഗത്ത് കാര്യങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അവിടേ ക്യാഷ്വലിറ്റി റിപ്പോർട്ട്‌ ചെയ്തിട്ടില്ല.. ഗതാഗത തടസം മാത്രമേയുള്ളൂ..
 പക്ഷേ ഇപ്പുറം ഒരു ഹിറ്റാച്ചിയും വെച്ച് ഈ പണിക്കിറങ്ങിയ അധികാരികൾ  എത്ര ദിവസം കൊണ്ടാണ് ഈ മണ്ണ് മാറ്റാൻ വിചാരിച്ചു വെച്ചേക്കുന്നത്.?
 ജിപിഎസ് സിഗ്നൽ കാണിക്കുന്നുണ്ട്.. അവിടേ മണ്ണ് മാറ്റി നോക്കാൻ കരുണ കാണിക്കണം എന്ന് മൂന്ന് ദിവസമായി പറഞ്ഞിട്ടും സമ്മതിക്കാത്ത കർണാടക റെസ്ക്യൂ ടീം  ഇന്ന് ഇന്ത്യൻ നേവിയുടെ പ്രതിനിധികൾ വന്ന് പറഞ്ഞപ്പോഴാണ് പുഴയിൽ പോയിട്ടില്ല എന്ന് സമ്മതിച്ചത്.
   അർജുന്റെ സഹോദരനും ബന്ധുക്കളും സംഭവ സ്ഥലത്ത് നിന്ന് പറഞ്ഞ വാക്കുകൾ കൂടി കേൾക്കുക.. കേരളത്തിലാണെങ്കിൽ നാട്ടുകാരുടെയെങ്കിലും സഹായത്തോടെ ഞങ്ങളവനെ ഇതിനോടകം പുറത്തെടുത്തേനെ.. ഇത് അധികൃരുമില്ല.. നാട്ടുകാരുമില്ല എന്ന അവസ്ഥയാണ്.
അവിടേ അർജുന്റെ ബന്ധുക്കളെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് ഓടിച്ചു വിടുന്ന സ്ഥിതി വിശേഷങ്ങളുമുണ്ടായി.
  ഇതാണവസ്ഥ.. മനുഷ്യ ജീവന് കൊടുക്കുന്ന വിലയേയ്.. 🙏🏻
 എന്തായാലും വിഷയം സർക്കാർ തലത്തിൽ ചൂട് പിടിച്ചതോടെ ഉച്ചയോടെ കാര്യങ്ങൾ ഊർജിതമായിട്ടുണ്ട് എന്നാണ് അറിയുന്നത്.ഇന്ന് രാവിലേ പത്ത് മണിയോടെ ചീഫ് മിനിസ്റ്റർ സിദ്ധരാമയ്യ കർശന നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും കാര്യങ്ങൾ ഏകോപിപ്പിക്കാൻ 12 മണി വരെയും ആ പ്രദേശത്ത് തലപ്പത്ത് നിന്ന് ഒരു പൂച്ച കുഞ്ഞ് പോലും എത്തിയിട്ടില്ല.
അതിന് ശേഷം ഒന്ന് ഉണർന്ന് വന്നിട്ടുണ്ട്.

ലക്ഷകണക്കിന്  മനുഷ്യർക്കിടയിൽ എവിടെയോ കിടന്ന ഒരു മനുഷ്യനു വേണ്ടിയാണ് വെറുതെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്... ഏതോ സിനിമയിലെ ഏതോ രംഗമെന്ന പോലെ ആ ലോറിയിൽ നിന്നും അയാൾ നീന്തിക്കരേറിയിരിക്കാമെന്നും ഒടുവിൽ  ബോധരഹിതനായി എവിടെയോ വീണ് ആരോ കൊണ്ടുപോയി അപരിചിതമായ ഏതോ ഒരിടത്ത് ഈ കോലാഹലങ്ങളൊന്നുമറിയാതെ അയാൾ ജീവനോടുണ്ടാകുമെന്നും ഫോണില്ലാത്തതുകൊണ്ടും ഒരാളുടേം നമ്പർ ഓർമ്മയിലില്ലാത്തതു കൊണ്ടുമാണ് അയാൾക്കാരെയും വിളിക്കാനാകാത്തതെന്നും അയാൾ മടങ്ങി വരുമെന്നുമുള്ള  ദൃഢപ്രതീക്ഷയിൽത്തന്നെ എല്ലാവരും പരിഹസിക്കുമെന്നറിഞ്ഞിട്ടും ഈ രാത്രി പുലരാൻ കാത്തിരിക്കുന്നു....ഇന്ന് 12 മതു ദിവസം ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ഗംഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്.

വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസംഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദഗ്ധർ  ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അംഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.
കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട മലയാളി അർജുന്‌ വേണ്ടിയുള്ള തിരച്ചിൽ 12-ാം ദിവസത്തിലേക്ക്‌. സ്ഥലത്ത്‌ ഓറഞ്ച്‌ അലർട്ട്‌ നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ അർജുനും മണ്ണിനടിയിൽ അകപ്പെട്ട മറ്റ്‌ മൂന്ന്‌ പേർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്‌. ഗംഗാവലി പുഴയിൽ അടിയൊഴുക്ക്‌ ശക്തമായി നിൽക്കുന്നതും മഴ തുടരുന്നതും തിരച്ചിലിന്‌ തിരിച്ചടിയാണ്‌. വെള്ളിയാഴ്ച രാവിലെ പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.ഇങ്ങനെ ഒക്കെ എങ്കിലും ആദ്യ ദിവസത്തെ മെല്ലെപോക്ക് തീരുമാനത്തിന് കർണാടക സർക്കാരിനെ വിമര്ശിക്കാതെ തരമില്ല വിമർശനം സഹിക്കാൻ പറ്റാത്തവർക്കായി ഇതോർമ്മിപ്പിക്കുന്നു 2020 ആഗസ്റ്റ് 7 ലെ ആ രാത്രി നിങ്ങളോർക്കുന്നുണ്ടോ?
കോവിഡ് ലോക്ക് ഡൗൺ നിബന്ധനകൾ ശക്തമായിരുന്ന കാലം.
ആൾക്കാർ പരസ്പരം ഇടപഴകില്ല എന്നു മാത്രമല്ല പരസ്പരം കാണാൻ പോലും പേടിച്ചിരുന്ന കാലം.
കോരിച്ചൊരിയുന്ന മഴ കൂടിയായപ്പോൾ മനുഷ്യരാരും പുറത്തിറങ്ങാത്ത രാത്രി.
ആ രാത്രിയിലാണ് എട്ടുമണിയോടടുത്ത സമയത്ത് കേരളത്തിൽ,കോഴിക്കോട്, കരിപ്പൂർ വിമാനത്താവളത്തിൽ 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺ വേയിൽ നിന്ന് തെന്നിമാറി പുറത്തേയ്ക്ക് ഇടിച്ചിറങ്ങി തകർന്നത്.
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് അനേക കാരണങ്ങൾ പറയാനുണ്ടായിരുന്നിട്ടും നിമിഷ നേരത്തിനുള്ളിലാണ് ആ നാട്ടിലെ മനുഷ്യർ സ്വന്തം ജീവിത സുരക്ഷ പോലും പരിഗണിക്കാതെ കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് പാഞ്ഞെത്തി ആ യാത്രക്കാരെ മുഴുവൻ പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്.
അതിൽ 165 പേരുടെ ജീവൻ പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞത് ദുരന്തമുഖങ്ങളിൽ കേരളം കാണിക്കുന്ന സമാനതകളില്ലാത്ത ആ ഹൃദയെെക്യത്തിന്റെ കരുത്തിലാണ്.സോഷ്യൽ മീഡിയയിലുടെ ജനങ്ങൾ സമ്മർദ്ദം ചെലുത്തിയപ്പോൾ വല്ലതും ചെയ്തുവെന്ന് കാണിക്കാനുള്ള കോമളിത്തരം ങ്ങൾ മാത്രം കാണിച്ചു.
ശാസ്ത്ര സാങ്കേതികവിദ്യയും സേവന തൽപരരായ മനുഷ്യരും ഉണ്ടായിട്ടും ഉപയോഗപ്പെടുത്താൻ തയ്യാറായില്ല
മനസാക്ഷിയില്ലാത്ത ഭരണാധികാരികളായി കോൺഗ്രസുകാർ മാറി - അത് തിരിച്ചറിയാത്ത ജനങ്ളും ഇതിന് ഉത്തരവാദികളാണ്..കർണ്ണാടകയിലെ ഒരു വണ്ടി കേരളത്തിലെ മണ്ണിനടിയിൽ ഇതുപോലെ പെട്ടാൽ നാട്ടുകാർ ജേസിബിയുമായി ചെന്ന് ആ മനുഷ്യനെ എപ്പോഴേ  രക്ഷിച്ചേനെ.
കേരളം എന്താണെന്നറിയാൻ കേരളത്തിന്  പുറത്തുപോയി ഒന്ന് ജീവിച്ചു നോക്കണം.ഷിരൂരിൽ പരാജയപ്പെട്ട ഭരണസംവിധാ
നത്തിനെതിരെ വിരൽ ചൂൻ ടാതിരിക്കാൻ കഴിയില്ല കിട്ടേണ്ടത് കിട്ടിയപ്പോൾ സംഘി കോൺഗ്രസ്സുകാർക്ക് ഹാലിളകിയിട്ടു
ണ്ട്.മണ്ണിനടിയിലെ അർജുനുൾപ്പടെയുള്ളവരുടെ ജീവനേക്കാൾ റോഡിന് വില കല്പിക്കുന്ന കർണ്ണാടക കോൺഗ്രസ് സർക്കാർ നിലപാട് അതിക്രൂരം മെന്നു പറയാതിരിക്കാൻ വയ്യ ..
എന്താണ് കേരളവും കർണാടകയും തമ്മിലുള്ള രക്ഷ പ്രവർത്തനത്തിലെ വ്യത്യാസം,
ചെകുത്താന്റെ അടുക്കളയിലേക്കു വീണുപോയ കൂട്ടുകാരനെ രക്ഷിക്കാൻ സ്വജീവൻ പണയംവെച്ച് സാഹസപ്പെട്ട് ആ ഭീകരഗുഹയിലേക്കിറങ്ങിയ സുഹൃത്തുക്കൾക്ക് ജന്മം കൊടുത്ത നാടിന്റെ പേരാണ് കേരളം.

കാലിൽ കുടുങ്ങിയ ചരട് ഇലക്ട്രിക് പോസ്റ്റിന്റെ തുഞ്ചത്ത് കുരുങ്ങി ബന്ധനസ്ഥയായിപ്പോയ പ്രാവിനെ രക്ഷിക്കാൻ ഒരു ഫോൺകോളിൽ ഓടിയെത്തിയ യൂണിഫോംധാരികൾ ഈ കേരളത്തിലുണ്ട്- അവരുടെ പേര് അഗ്നിശമന രക്ഷാസേനയെന്നാണ്.

ഇരുട്ടിൽ ഉരുൾപൊട്ടി വീടുകൾക്കുമീതേ പതിച്ചപ്പോഴൊക്കെ പോലീസും രക്ഷാസേനയും എത്തുന്നതിനും മുൻപേ തൂമ്പയും മൺവെട്ടിയും മുതൽ ജെസിബി വരെയെടുത്ത് ഓടിയെത്തുന്ന ഒരു ജനത ഇവിടെയുണ്ട്- അവരുടെ പേര് കേരളീയനെന്നാണ്.

പെരുമഴയത്ത് ആർത്തൊഴുകിയ പെരിയാറിൻ നടുവിലെ തുരുത്തിൽ കുടുങ്ങിയ നായക്കുവേണ്ടി പുഴയ്ക്കുമീതേ കയർകെട്ടി രക്ഷാപ്രവർത്തനം നടത്തിയവർ ഉള്ള നാടാണിത്.

മാൻഹോളിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ രണ്ടുംകൽപിച്ചിറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിന്റെ നാടാണിത്.
വെള്ളത്തിൽവീണുപോയയാൾക്ക് മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടമാകുമെന്ന സത്യമറിയാമെങ്കിലും മനുഷ്യൻ ഇറങ്ങാൻ മടിക്കുന്ന മാലിന്യവാഹിനിയിലിറങ്ങി മണിക്കൂറുകൾ ജോയ് എന്ന തൊഴിലാകു വേണ്ടി തെരയാൻ മടികാണിക്കാത്ത മനുഷ്യരുള്ള നാട്.

വഴിയിൽ വാഹനാപകടത്തിൽപെടുന്നവരെ ബേസിക് ലൈഫ് സപ്പോർട്ടോ വരുംവരായ്കകളോ നോക്കാതെ കയ്യിലും കാലിലും തൂക്കിയെടുത്ത് ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്കു പായുമ്പോഴും അവർക്കൊറ്റ ചിന്തയേയുള്ളു- അതൊരു മനുഷ്യന്റെ ജീവനാണെന്ന്.

നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തകരുമെല്ലാം ചേർന്ന് കൈമെയ് മറന്ന് പണിയെടുത്ത എത്രയെത്ര അവസരങ്ങൾ. അപ്പോഴെല്ലാം മുന്നിൽ ഒറ്റ കാഴ്ചയേ അവർക്കുണ്ടായിരുന്നുള്ളു- മനുഷ്യൻ. കേരളീയർ ഇക്കാര്യത്തിൽ ഇത്തിരി ഓവറാണ്. പക്ഷേ, ആ ഓവർ സ്മാർട്‌നസിന്റെ വിലയറിയണമെങ്കിൽ ഉത്തരകന്നടയിൽ നടക്കുന്ന വൈകിയ  'രക്ഷാപ്രവർത്തനം' കണ്ടാൽമതി. ഇവിടെ ഒരു കാര്യം ഓര്മിപ്പിക്കാതെ വയ്യ രാഷ്ട്രീയം പറയുവാണെന്നു പറഞ്ഞോ എന്നാലും സത്യാ പറയാതെ വയ്യല്ലോ !!


ആഗസ്റ്റ് 16 2018...മൺസൂൺ കാലത്തെ അസാധാരണമായ മഴ.. 99 ലെ വെള്ളപ്പൊക്കമെന്ന് പറയുന്ന 1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്തൊരു ജനത... ജലഭീഷണിയില്ലാത്തതിനാലോ അതിനെക്കുറിച്ച് ചിന്തിക്കാത്തതിനാലോ ജലനി൪ഗമന മാ൪ഗങ്ങൾ തടസ്സപ്പെടുത്തി രമ്യഹ൪മ്മങ്ങളും വന്മതിലുകളും തീ൪ത്തൊരു സമൂഹം.. ഒപ്പം എപ്പോ വെള്ളം പൊങ്ങിയാലും ദുരിതമനുഭവിച്ച് വെള്ളപ്പൊക്കം ഇത്രേയുള്ളൂ എന്ന് നിസ്സാരമായിക്കണ്ട മറ്റൊരു കൂട്ടരും.. അഥവാ വെള്ളം വന്നാലും ഉയരമുള്ള മതിലും കെട്ടിടവും തങ്ങളുടെ രക്ഷക്കുണ്ടാകുമെന്ന് വിശ്വസിച്ച.. വെള്ളപ്പൊക്കത്തെ നിസ്സാരമായിക്കണ്ട് മുന്നറിയിപ്പുകളെ അവഗണിച്ച ഒരു ജനതയുടെ പ്രതീക്ഷകളെയും വിശ്വാസത്തെയും തക൪ത്തുകൊണ്ട് ഭീതിദമായൊരു സായാഹ്നം വന്നെത്തി..

എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ജനതക്കുമുന്നിലേക്ക്.. സൈന്യത്തെ വിളി എന്ന് മുറവിളി കൂട്ടിയ ജനപ്രതിധികൾക്ക് മുന്നിലേക്ക്.. ഇതാ നമ്മുടെ സൈന്യം.. "എന്നാ നമ്മളിറങ്ങുവല്ലേ" എന്നൊരു വാചകത്തോടെ ഏതാനും മണിക്കൂറുകൾക്കുള്ളിലയാളെത്തി.. ദുരന്തപ്രദേശങ്ങളിലേക്ക് മണിക്കൂറുകൾക്കുള്ളിലാ സേന.. അതായത് നാട്ടുകാരും കടലിന്റെ മക്കളുമടങ്ങിയ ആ സൈന്യം ഇരച്ചിറങ്ങുമ്പോ രാവുംപകലുമില്ലാതെ അതെല്ലാം നിയന്ത്രിച്ചുകൊണ്ടാ മനുഷ്യൻ തന്റെ ഓഫീസിലുണ്ടായിരുന്നു..

പരിപൂ൪ണ വിശ്രമം ആവശ്യമായ.. ചികിത്സിച്ചില്ലേ ജീവഹാനിതന്നെ ഉണ്ടായേക്കാവുന്ന രോഗം ആ മനുഷ്യനു മുന്നിൽ അടിയറവു പറഞ്ഞു... രാജ്യം കണ്ട ഏറ്റവുംവലിയ ദുരന്തനിവാരണ യജ്ഞം... ലോകം അതിശയത്തോടെ അത്ഭുതത്തോടെ വീക്ഷിച്ച... ഇരുകാലിമൃഗങ്ങളൊഴികെയുള്ള ലോകജനത കൈയ്യടിച്ച സഹജീവിസ്നേഹി.. പ്രകൃതി ദുരന്തങ്ങളാലും ദൃശ്യ അദൃശ്യവൈറസുകളാലും ദുരിതമനുഭവിച്ച ജനതക്കുമുന്നിൽ ആശ്വാസവാക്കുകളും പ്രവൃത്തികളുമായി നിന്ന മനുഷ്യൻ..

നമുക്കുമുന്നിലാളുണ്ടെന്ന വിശ്വാസമെത്തിച്ച് എന്തിനേയും തന്റേടത്തോടെ നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കിയ നമ്മുടെ ക്യാപ്റ്റൻ....... തന്നെയും കുടുംബത്തെയും നിരന്തരമാക്രമിച്ചുകൊണ്ടിരിക്കുന്നവ൪ക്ക് തെരുവുനായക്കുള്ള പരിഗണനപോലും കൊടുക്കാതെ കേരളത്തെ മുന്നോട്ട് നയിക്കുന്ന... തന്റെ പ്രവൃത്തികളിലൂടെ ചരിത്രം തിരുത്തിയെഴുതിയ നമ്മുടെ മുഖ്യമന്ത്രി..... പിണറായി വിജയൻ.... അഭിവാദ്യങ്ങൾ ,,,. ക്ഷമിക്കണം..രാഷ്ട്രീയമല്ല.. കേവലമൊരു പ്രദേശത്തുമാത്രമുണ്ടായ മണ്ണിടിച്ചിലിലൊരു സംസ്ഥാനത്തിന്റെ രക്ഷാപ്രവ൪ത്തനങ്ങൾ കണ്ടപ്പോ ഈ മനുഷ്യനെ മനസ്സാഎങ്കിലും ഓ൪ക്കാതെ കടന്നുപോകാൻ ആ൪ക്കെങ്കിലും കഴിയുമോ
അർജുൻ ഓടിച്ച ലോറിയിൽ ഉണ്ടായിരുന്ന മരത്തടികൾ പിറ്റേ ദിവസം രാവിലെ തന്നെ പുഴയിലൂടെ ഒഴുകിയിരുന്നു. അത് അവിടെ ഉള്ള നാട്ടുകാർ എടുക്കുകയും ചെയ്തിരുന്നു എന്നാണ് ഇന്ന് പ്രാദേശികവാസികളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുന്നത്. ഒരു അപകടം നടന്നു 10 ദിവസം കഴിഞ്ഞിട്ട് ആണ് ഈ വിവരങ്ങൾ പോലീസ് അറിയുന്നത് എന്ന ഒറ്റ വിഷയത്തിൽ നിന്നും നമുക്ക് മനസിലാക്കാം അവിടുത്തെ സംവിധാനം എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്ന്. അപകടം നടന്നു 3 ദിവസം കഴിഞ്ഞു ആണ് ഈ വിഷയം കേരളത്തിൽ ചർച്ച ആവുന്നത്, ആ ദിവസം പോലും അവിടെ തിരച്ചിലിന് പോലീസ് സംവിധാനം ഒന്നും ഉണ്ടായിരുന്നില്ല എന്ന് നമ്മൾ എല്ലാവരും കണ്ടത് ആണ്, എന്നാൽ അവരെ ന്യായീകരിക്കാൻ ആണ് നമ്മുടെ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത് നയിക്കരണത്തിനു കാരണം നമ്മുടെ പാർടിയാണല്ലോ കാരനാടകത്തിൽ ഭരിക്കുന്നത് ..ഒരു മനുഷ്യനെ ഓർത്ത് മലയാളി ഇത്രയും വിഷമിച്ച ദിവസങ്ങൾ അടുത്തകാലത്തൊന്നും ഉണ്ടായതായി ഓർമ്മയില്ല.. എവിടെയെങ്കിലും അവൻ ജീവിച്ചിരിപ്പുണ്ടാകും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം..നന്മ നിറഞ്ഞ മനസ്സുമായി കാത്തിരിക്കാം നല്ലൊരു പുലരിയിലെ ശുഭ വാർത്ത ക്കായി
 

Join WhatsApp News
Observer 1 2024-07-28 04:21:24
അവിടെയും പിണറായി!
Joseph chacko 2024-07-28 13:10:40
Don't worry Pinarayi send his son inlaw
Andham Kammi 2024-07-28 22:28:41
The end of Pinarayi and his ism are on the horizon and some Andham Kammies are still glorifying him. Pity and shame on them
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക