Image

മഞ്ജു വാരിയര്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

Published on 28 July, 2024
മഞ്ജു വാരിയര്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന് 'എ' സർട്ടിഫിക്കറ്റ്. മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തില്‍ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രത്തിന്റെ പുതിയ പോസ്റ്റർ താരം പങ്കുവച്ചത് ‘സെൻസേഡ് വിത്ത്’ എന്ന തലക്കെട്ടൊടെയാണ്. അതേസമയം ഏറെ കലാപരമായിട്ടാണ് ‘എ’ സർട്ടിഫിക്കറ്റ് വിവരം പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

കുമ്ബളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയില്‍ പ്രേക്ഷകർക്കു വളരെ സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

കാസ്റ്റ് ആൻഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ്,മൂവി ബക്കറ്റ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതല്‍ തന്നെ ഏറെ വ്യത്യസ്തമാർന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഏറെ പുതുമയുള്ള സിനിമയാകും ഫൂട്ടേജ് എന്നാണ് സിനിമ പ്രേമികളുടെ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക