ദെൽഹിയിലെ തെരുവിൽ നിന്നും
വീണ്ടുമൊരു വാർത്ത
നെഞ്ച് തുളച്ച് അകത്തേക്ക് പോയി..
രാവിലെ വാർത്തകൾ വായിക്കുമ്പോൾ
മനസ്സിൽ മുളകു പുരട്ടിയ വേദനയാണ്..
ഞെരിഞ്ഞമർന്ന ഇളം പൂവുകളെ ഓർക്കുമ്പോൾ
കണ്ണീർ നിറഞ്ഞ് വാർത്ത മാഞ്ഞു പോകുന്നു..
സ്വപ്നങ്ങൾ കണ്ടുറങ്ങുന്ന മോളുടെ
കവിളിൽ ഉമ്മ കൊടുക്കുമ്പോൾ
അങ്ങ് ദൽഹിയിൽ തിരിച്ചറിയാതെ,
മാനം നഷ്ടപ്പെട്ട് തെരുവിൽ കിടന്ന
കുഞ്ഞിനെ വെറുതെ ഓർത്തു പോയി..
‘’മോളേ'' അറിയാതെ ഉള്ളു നീറി ഒരു വിളി ഉയർന്നു..