Image

ഫോമാ കൺവെൻഷനിൽ ‘എത്നിക് ഫാഷൻ ഗ്രാൻന്റിയർ.’

Published on 30 July, 2024
ഫോമാ  കൺവെൻഷനിൽ ‘എത്നിക് ഫാഷൻ ഗ്രാൻന്റിയർ.’

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ  പുൻറക്കാനായിൽ വച്ച് നടത്തുന്ന ഫോമായുടെ എട്ടാമത് ഇൻറർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് , ചരിത്രത്തിൽ  ആദ്യമായി   'എത്നിക് ഫാഷൻ ഗ്രാൻന്റിയർ' എന്ന പേരിൽ ഫാഷൻ ഷോ  നടത്തുന്നു.

പ്രശസ്ത ചലച്ചിത്ര  നടി സ്വാസികയും, ചലച്ചിത്ര നടൻ  ടിനി ടോമും  അതിഥി താരങ്ങളായി ഈ ഫാഷൻഷോയുടെ ഭാഗമാകും. വ്യത്യസ്തതയാർന്ന ഫാഷനുകളിലും  സ്റ്റൈലുകളിലും  വിവിധ റൗണ്ടുകളിലായി 30 - ൽപരം യുവതീയുവാക്കളും കുട്ടികളും റാംപ് വാക്ക് നടത്തുന്നതാണ്.  

കൺവെൻഷനിലെ  ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഒരു കലാപരിപാടി ആയിരിക്കും  'എത്നിക് ഫാഷൻ ഗ്രാൻന്റിയർ' എന്ന ഈ ഫാഷൻ ഷോ. നോർത്ത് അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന ഫാഷൻ ഷോകളും, ഫാഷൻ കോമ്പറ്റീഷനുകളും, മറ്റു കലാപരിപാടികളും നടത്തി സംഘാടന മികവ് തെളിയിച്ച  ജൂബി വള്ളിക്കളം, ജാസ്മിൻ പരോൾ, ആഷ മാത്യു,  ഷൈനി അബൂബക്കർ എന്നിവരാണ് ഇതിന്റെ  കോർഡിനേറ്റേഴ്സ് .  ഇതുവരെ നാം കണ്ടു പഴകിയ  ഫാഷൻ ഷോകളെ അപേക്ഷിച്ച്  വളരെയേറെ  വ്യത്യസ്തതയാർന്നതും  ഏറെ മികവുറ്റതും ആയ  ഒരു ഷോ ആയിരിക്കും ഇത് എന്ന്  ഷോയുടെ കോഡിനേറ്റർസ് അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവെൻഷൻ വർണ്ണാഭമാക്കുവാൻ അഹോരാത്രം പരിശ്രമിക്കുന്ന ഫാഷൻ ഷോ കോർഡിനേറ്റേഴ്സിനെ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ. ജയ്മോള്‍ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് , കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ (കുഞ്ഞു മാലിയിൽ) എന്നിവർ അഭിനന്ദിച്ചു.

സൈജൻ കണിയോടിക്കൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക