Image

ഇരട്ട പൗരത്വം ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി (പിപിഎം)

Published on 01 August, 2024
ഇരട്ട പൗരത്വം  ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി (പിപിഎം)

ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രവാസി ലീഗൽ സെൽ ആണ് അപേക്ഷ സമർപ്പിച്ചത്.

വിദേശ പാസ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യൻ വംശജനു ഇന്ത്യൻ പൗരത്വം നഷ്ടമാകുന്നു എന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ട പൗരത്വം നൽകിയാൽ ഇന്ത്യൻ പൗരന്മാരുടെ മികവുകൾ രാജ്യത്തിനും പ്രയോജനപ്പെടുത്താൻ കഴിയും.

ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിലുള്ള പരിമിതികൾ ചൂണ്ടിക്കാട്ടി. ഈ അപേക്ഷ അനുവദിക്കാനുളള അധികാരം കോടതിക്കില്ല. പാർലമെന്റാണ് തീരുമാനം എടുക്കേണ്ടത്.

Delhi HC rejects plea for dual citizenship 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക