Image

പ്രിയ ചാക്കോച്ചായന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി (സണ്ണി കല്ലൂപ്പാറ)

Published on 02 August, 2024
പ്രിയ ചാക്കോച്ചായന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി (സണ്ണി കല്ലൂപ്പാറ)

ന്യൂയോര്‍ക്ക്: ടി.എസ് ചാക്കോ (ചാക്കോച്ചായന്‍) കേരളത്തില്‍ അന്തരിച്ചു- ഈ വാര്‍ത്തയില്‍  കുറെനേരം അറിയാതെ നോക്കിയിരുന്നു. കണ്ണീര്‍കോണില്‍ ഒരു നനവ് പടർന്നു. ഈ വാര്‍ത്ത കാണുന്ന  എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും, പ്രത്യേകിച്ച് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് ഒരു മരവിപ്പ് അനുഭവപ്പെടും.

80 -കളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നാടകം എന്ന കലാരൂപം എന്തെന്ന് അറിയിച്ച പ്രിയ ചാക്കോച്ചായനെ മറക്കാനാവുമോ? എനിക്കും സുനില്‍ ട്രൈസ്റ്റാറിനും സണ്ണി റാന്നിക്കും നാടകത്തിന്റെ നോട്ടീസില്‍ പേരിട്ടതും, അതുമായി മുന്നോട്ടുപോയതും ചാേേക്കാച്ചായന്റെ നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമായിരുന്നു.

ഒരു കാലത്ത് അദ്ദേഹത്തിന്റെ ന്യൂജേഴ്‌സിയിലുണ്ടായിരുന്ന വീട് എം.എല്‍.എ കോര്‍ട്ടേഴ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യമായി ഒരു അമേരിക്കന്‍ മലയാളി കൗണ്‍സിലറായും മേയറായും  (ജോണ്‍ ഏബ്രഹാം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും ചാക്കോച്ചായനായിരുന്നു.

മാര്‍ത്തോമാ സഭയ്ക്കും, ന്യൂജേഴ്‌സി മാര്‍ത്തോമാ ചര്‍ച്ചിനുവേണ്ടിയും   ഒരുപാട് അധ്വാനിച്ച വ്യക്തിയായിരുന്നു. അവസാനമായി ഒന്ന് കാണാൻ പറ്റിയില്ല  എന്നത് സങ്കടം ഇരട്ടിപ്പിക്കുന്നു

ചാക്കോച്ചായന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.
സണ്ണി കല്ലൂപ്പാറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക