Image

ഫൊക്കാനയുടെ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഇന്ന് രാത്രി 8 മണിക്ക്

ശ്രീകുമാർ ഉണ്ണിത്താൻ Published on 04 August, 2024
ഫൊക്കാനയുടെ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഇന്ന്  രാത്രി 8 മണിക്ക്

വായനാട്ടിൽ മരിച്ച നമ്മുടെ സഹോദരങ്ങളുടെയും  ഫൊക്കാനയുടെ എല്ലാം എല്ലാം ആയിരുന്ന ടി. എസ് ചാക്കോയുടെയും നിര്യാണത്തിൽ അനുശോചിക്കുന്നതിലും അവരുടെ  ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും വേണ്ടി ഫൊക്കാന ഒരു സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഇന്ന് ( ഓഗസ്റ്റ് 4 , 2024) രാത്രി 8 മണിക്ക് (EST )  നടത്തുന്നു . സൂമിൽ കൂടെ നടത്തുന്ന  ഈ അനുശോചന മീറ്റിംഗിൽ നിങ്ങൾ ഏവരും പങ്കെടുക്കണം എന്ന് വീനീതമായി അപേക്ഷിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് ടീമും അറിയിച്ചു .

Meeting ID :201 563 6294   passcode : 12345

ആദരണീയരായ H.G. Dr. Geevarghese mar Barnabas Metropolitan of Sultan Bathery Diocese;ബിഷപ്പ് Mar Joy Alappatt; ,ബിഷപ്പ് Mar Titus Yeldho, Syriac Orthodox Church :ബിഷപ്പ് Mar Poulose , Mar Thoma Church USA; കേരളാ  സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ, കേരളാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം  ഗോപകുമാർ , സെനറ്റർ കെവിൻ തോമസ് , ഷാഹി പറമ്പിൽ എം .പി, .മുൻ എം എൽ .എ . വി ടി ബൽറാം , ഗുരുസ്വാമി പാർത്ഥസാരഥി പിള്ള ,
,യൂ എ  നസീർ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ  പകെടുക്കുന്ന  ഈ സൂം മീറ്റിംഗിൽ താങ്കളും പങ്കെടുക്കണം എന്ന് വനിതാമായി അപേക്ഷിക്കുന്നു .

Join WhatsApp News
ദുരന്തമേ ഞാനാണോ നിന്നെ ക്ഷണിച്ചത് ? 2024-08-04 17:06:28
ഒരു രാഷ്ട്രീയ പാർട്ടിയെ കളിയാക്കി പറയുന്നത് പോലെ, മലയാളികൾ ആഘോഷ , സന്താപ ആൾക്കൂട്ടമാണ് , ഓരോ അവസരത്തിന് അനുസരിച്ചു ഓടിക്കൂടും സഹായിക്കും കോലാഹലങ്ങൾ കെട്ടടിയുമ്പോൾ തിരികെ തൻറെ സത്വത്തിലേക്കു മടങ്ങാനും അവന്റെ അനുദിന അതിജീവിത പ്രയാണത്തിലെ നിസ്സഹായതയിൽ വന്നു പോയ വീഴ്ചകളെയോ പോരായ്മകളെയോ പരിഹരിക്കാൻ അവന്റേതല്ലാത്ത ഉത്തരവാദത്തിന്റെ ശാപം പേറുന്ന ഒരു ദുരന്തമാണ് അവർ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക