തിരക്കാണ്,
തിരിഞ്ഞൊന്നു നോക്കാനുമാവാ
തിരക്ക്..!
തിരപ്പുറത്താണഭ്യാസം,
ഒന്നു പതറിയാൽ, നിമിനേരം
തിരച്ചുഴികളിൽ
വീണുപോം..!
പിടിച്ചടക്കണം,
കൈപ്പിടിയിലൊതുക്കണമെല്ലാം
ത്വരയാൽ കുതിക്കും
കടിഞ്ഞാണു കയ്യിലുണ്ടെന്ന ഹുങ്കിൽ..!
ആരെയും കരുതുവാൻ
നേരമില്ലാതെ
ആരോടും തെല്ലുമലിവുമില്ലാതെ
ഇടംവലം നോക്കാതെ
ചവിട്ടി മെതിച്ചും
മദിച്ചും തിമിർത്തും
തിടുക്കപ്പാടോടെ
തുടരുന്ന യാത്രയിത
നിശ്ചിത
മല്ലായെന്നുണ്ടോ..?