പുന്റ കാന എന്ന പേര് കേൾക്കുമ്പോൾ ഒരു തെറി ആണെന്നാണ് ആദ്യം തോന്നിയത് -ഫോമാ കൺവൻഷൻ സമാപന വേദിയിൽ ചിരിയും ചിന്തയുമായി സദസിന്റെ മനം കവർന്ന നടൻ ടിനി ടോം പറഞ്ഞു. ശരിക്കും ഇതിന്റെ പേര് പറയുന്നത് ബുദ്ധിമുട്ടാണ്. നാട്ടില്‍ പോയി പുന്റകാനാ പോയി എന്നു പറഞ്ഞാല്‍ ഇടികിട്ടും.
ഈ പ്രോഗാമില്‍ വന്നാലുള്ള സന്തോഷമെന്താണ് വച്ചാല്‍ തിരുവനന്തപുരത്തു വന്നാല്‍ തിരുവനന്തപുരം കാരെ മാത്രമെ കാണാന്‍ കഴിയൂ. കൊച്ചിയില്‍ ചെന്നാല്‍ കൊച്ചിക്കാരെയും. ഇവിടെ വന്നാല്‍ കേരളത്തിന്‍രെ ഒരറ്റം മുതലുള്ള -തിരുവനന്തപുരം, ശാസ്താം കോട്ട, മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം, തൃപ്പൂണിത്തുറ, കൊച്ചി, ആലുവ, ചാലക്കുടി, പാലക്കാട്, ഒറ്റപ്പാലം മുതൽ കാസര്‍കോട് വരെയുള്ളവരെ ഒരുമിച്ചു കാണാം. കടുത്തുരുത്തി ഞാന്‍ പറയാതിരുന്നതാണ്. അവിടെ റെയില്‍വേ സ്റ്റേഷന്‍ ഇല്ല. വിട്ടു പോയ സ്ഥലം വേറെ ഉണ്ടോ. പത്തനംതിട്ട.
ഫാഷൻ ഷോയിലെ പെൺകുട്ടികളുടെ പൂച്ചനടത്തം, ആണുങ്ങളുടെ ഗൗരവം കലർന്ന നടത്തം എന്നിവ അദ്ദേഹം അവതരിപ്പിച്ചു. നരേന്ദ്ര മോദിയുടെ പ്രസംഗം വെള്ളാപ്പള്ളി നടേശൻ തർജ്ജമ ചെയ്യുന്നത്, സുരേഷ് ഗോപി കോടീശ്വരൻ പരിപാടിയിൽ വരുന്നത് ആവേശം എന്ന സിനിമയിലെ 'ഇല്ലുമിനാറ്റി' എന്ന ഗാനം മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നിങ്ങനെ നിരവധി ഐറ്റങ്ങൾ അദ്ദേഹം പെർഫോം ചെയ്തു. അമ്മ സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് വയനാടിന് വേണ്ടി ഫോമാ കഴിയുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇപ്പോള്‍ ഓണമാണ് വരുന്നത്. സാധരണ ഓണം വരുമ്പോള്‍ നമുക്ക് ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ മെസേജ് വരാറുണ്ട്. അദ്ദേഹം മെസേജ് തരുമ്പോള്‍ പലപ്പോഴും പല ആളുകളും തർജുമ ചെയ്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തവണ തർജുമ ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ സാറിനെയാണ്. അപ്പോള്‍ എങ്ങനെയാണ് മോദിജിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജുമ ചെയ്യുന്നത്. മോദി: ഭാരത് കി സമാജോം കരോരര്‍ മേരി ദേശ് വാസിയോ...
തർജുമ: ഭാരതത്തിന്റെ കോടികടക്കിനായ ദരിദ്രവാസികളേ.. ഓണം കേരള്‍ കെ സബ്‌സേ ബഡി ത്യോഹാര്‍ ഹെ.
ഓണത്തിന് കേരളത്തിന്റെ കിട്ടേണ്ട സബ്‌സിഡി മന:പൂര്‍വ്വം അയാള്‍ ഒതുക്കുകയായിരുന്നു.
ഓണം സേഹര്‍ മഹിനേ മെ മനായാ ജാത്താ ഹേ?
ഓണത്തിന് ശ്രദ്ധിച്ച് മഞ്ഞ വസ്ത്രം ധരിക്കണം..
വന്ദേ മാതരം.
വണ്‍ ഡേ മാത്രം. ഒരു ദിവസം മാത്രം....
മോദിജിയുമായി അടുത്ത ബന്ധം ഉള്ള ആള്‍ ആരാണ്?
സുരേഷേട്ടന്‍
അദ്ദേഹമാണ് കോടീശ്വരന്‍ എന്ന പരിപാടിക്ക് കേരളത്തില്‍ മാര്‍ക്കറ്റ് നല്‍കിയത്. അദ്ദേഹം എങ്ങനെയാണ് കോടീശ്വരന്‍ അവതരിപ്പിക്കുന്നത്.
അപ്പോള്‍ സുരേഷേട്ടന്‍ കോടീശ്വരന്‍ അവതരിപ്പിക്കുന്നത് എങ്ങനെയാണ്. വെല്‍ക്കം ടു ദ ഷോ. ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇവന്‍വസ്റ്റിഗേഷന്‍ ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് അയ്യായിരം രൂപയാണ്. യെസ് ഫിഫ്റ്റി തൗസന്റ് റൂപീസ്. മൈ ഫസ്റ്റ് ക്വസ്റ്റ്വന്‍. എന്റെ ആദ്യ ചോദ്യം.
മലയാള സിനിമയില്‍ 'ഷിറ്റ്' എന്ന വാക്കിന് പ്രചുരപ്രചാരം നല്‍കിയ അതുല്യനടന്‍. ഹു ഇന്‍ഡ്രടൂസ്ഡ് ദ വേഡ് ഷിറ്റ് ടു മലയാളം ഫിലിം ഇന്‍ഡ്രസ്റ്റി.
ഓപ്ഷന്‍സ്.
ഏതോ ഒരു ഗോപി, ചിന്ന ഗോപി, സുഭാഷ് ഗോപി, സുരേഷ് ഗോപി.
ജേക്കബ് സാറ് പറ.
ആരാണ്? റൈറ്റ് ആന്‍സര്‍.
നിങ്ങള്‍ പറഞ്ഞ ഉത്തരം വളരെശരിയാണ്. ദേ പോയി ദാ വന്നു.
പുരുഷന്മാർ ഫാഷന്‍ ഷോയില്‍ നടക്കുന്നത് വളരെ ദേഷ്യത്തിലാണ്. ആണുങ്ങള്‍ നടന്നു വരുന്നതെങ്ങനെയെന്ന് ഞാന്‍ അവതരിപ്പിച്ചു കാണിക്കാം. ഇവരീ കാണിക്കുന്ന ആക്ഷന്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഇവര്‍ ശരിക്കും റിയല്‍ ഏസ്‌റ്റേറ്റ് മുതലാളിമാരാണ്. അവര്‍ ഒരു സ്ഥലം കണ്ട് അവിടെ എന്തെല്ലാം ഉരുപടികളുണ്ടെന്ന് കണ്ടാണ് കച്ചവടം ഉറപ്പിക്കുന്നത്.
കച്ചവടം ഫിക്‌സ് ഇറ്റ്.
ഇനി പെണ്‍കുട്ടികളുടെ ക്യാറ്റ് വാക്ക് പൂച്ചനടത്തമാണ് ഞാന്‍ കാണിക്കുന്നത്. എങ്ങനെയാണ് അവര്‍ നിങ്ങളുടെ മുന്നില്‍ പ്രസന്റ് ചെയ്യുന്നത്.
ഈ കാണിച്ച ആക്ഷന്‍ എന്താണെന്നു വിശദീകരിക്കാം.
ആവേശം എന്ന സിനിമയില്‍ പാട്ട് മമ്മുക്ക പാടി അഭിനയിച്ചാല്‍.
മമ്മുക്ക ഇലുമിനാറ്റി എന്ന പാട്ടുമായി നിങ്ങളുടെ മുന്നില്‍.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ബാലചന്ദ്രമേനോന്‍. കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം അദ്ദേഹം ആണ് ചെയ്യുക.
മഞ്ഞുമ്മല്‍ ബോയ്‌സില്‍ പാട്ട് ബാലചന്ദ്രന്‍ മേനോന്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും.
ഗുണയില്‍ പാട്ട് ഹിറ്റായത് മഞ്ഞുമ്മല്‍ ബോയിസിലുടെയാണ് അതു പാടാന്‍ സുരേഷേട്ടന്‍ എത്തുന്നു.
മധു സാറിന്റെ സിബിഐ ഡയറിക്കുറുപ്പ് അഞ്ച് ആറ് ഭാഗം ആയി. അത് പതിനഞ്ചു വരെ പോകട്ടെ. അടുത്ത പടത്തില്‍ വേഷം തരണം. കഴിഞ്ഞ സിബിഐയില്‍ വേഷം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല. അതിന് മുമ്പത്തെതില്‍ തന്നു.
ഇവിടെ എയർപോർട്ടിൽ വന്നിട്ട് ഫോമാ ഫോമാ എന്നു പറഞ്ഞപ്പോള്‍ ഒരു ആള് വിളിച്ചു കൊണ്ടു പോയി സിരഗറ്റു തന്നു. സിഗരറ്റു തന്നിട്ട് പുള്ളി കത്തിച്ചു തരുകയാണ്. ഞാന്‍ പറഞ്ഞു നോ. ഫോമാ ഫോമ.. (ഫ്യുമ എന്ന വാക്കായിരിക്കും അയാൾ ഉദ്ദേശിച്ചത്) ഇങ്ങനെയുള്ള സ്ഥലത്തു വരുമ്പോള്‍ ഇതിന്റെ പേരും സംഘടനയുടെ പേര് തമ്മില്‍ പ്രശ്‌നമുണ്ടാകും.
അമ്മ സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് വയനാടിന് വേണ്ടി ഫോമാ കഴിയുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഫോമാ പത്ത് വീട് നൽകുമെന്ന് പറഞ്ഞത് അദ്ദേഹം സ്വാഗതം ചെയ്തു.