ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടന്ന ഫോമ കണ്‍വന്‍ഷന്‍ പുന്റകാനായിലെ ഡൊമനികന്‍ റിപ്പബ്ലിക്കില്‍ വച്ചായിരുന്നു. എട്ടാം തീയതി രാവിലെ കണ്‍വന്‍ഷന്‍ ഹാളില്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ മാലയിട്ട് ഞങ്ങളെ സ്വീകരിച്ചു. എന്നാല്‍ എന്റെ മാല, ഞാന്‍ മറ്റൊരാളുടെ നെഞ്ചത്തു വച്ചു. 2 മാലയുമായി അദ്ദേഹം സന്തോഷവാനായി പോകുന്നതു കണ്ടു. കണ്‍വന്‍ഷന്‍ ഉദ്ഘാടനം മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ മുതല്‍, സെക്രട്ടറി, ട്രഷറര്‍ തുടങ്ങി 14 വര്‍ഷത്തെ 42 പേരെ പരിചയപ്പെടുത്തിയിരുന്നു. 70mm ടിവിയില്‍ നിറഞ്ഞു നിന്ന മുന്‍ ഭാരവാഹികള്‍, എന്നാല്‍ വിശിഷ്ടാത്ഥികളെ ഏറ്റവും അവസാനം മാറ്റി നിര്‍തി. ഇതു തന്നെ വീണ്ടും അവസാന ദിവസത്തെ ബാങ്ക്വറ്റിലും ആവര്‍ത്തിച്ചു. സഹിക്കെട്ട് ജനങ്ങള്‍ ഇറങ്ങിപോയി. കൊല്ലം ജില്ലയാണ് കൂടുതലും കാണിച്ചത്.
'എവിടെ നോക്കിയാലും കടല്‍, തടാകം, സിമ്മിങ്ങ് പൂള്‍' തടാകത്തിനരികെ ഒരു പള്ളിയും കണ്ടു. ഓര്‍ത്തഡോക്‌സ് പള്ളിയല്ല. എന്നാലും ആരോ മലയാളികള്‍ കുര്‍ബാനയും കണ്ട് ഇറങ്ങുമ്പോള്‍ സ്വിമ്മിംഗപൂള്‍, സ്പാനിഷ് പെണ്ണുങ്ങള്‍ കുളിക്കുന്നു. ഏതായാലും പള്ളിയില്‍ ബാര്‍ ഇല്ലായിരുന്നു. ഒരു ക്രിസ്്തീയ-പാട്ട് ഓര്‍മ്മ വരുന്നു, ഇഹ ലോകമോ തരികില്ല ഒരു സുഖവും മനഃശാന്തിയും, വെള്ളത്തിനു മീതെ നടന്ന യേശുക്രിസ്തു, വെള്ളത്തില്‍ കൂടി നടക്കേണ്ട ഗതികേടു വന്നു. ആഹാരം വിളമ്പിയ ഒരാള്‍ക്കും ഇംഗ്ലീഷ് അറിയില്ല, എന്നാല്‍ 10$ കൊടുത്താല്‍ 5$ ടിപ്പു തരുവാനുള്ള ഇംഗ്ലീഷ് അറിയാം. വളരെ നല്ല രീതിയിലാണ് അവര്‍ നമ്മെ സഹായിച്ചത് 1000 പേര്‍ വന്നിരുന്നു. മറ്റൊരു സംഘടനയില്‍ പോയതിനാല്‍ 60 പേരെ ഒഴിവാക്കി ഇലക്ഷന്‍ ആരംഭിച്ചു. തക്കത്തിനു കിട്ടിയ മൈക്ക് ഉപയോഗിച്ച് 2 വാക്ക് പറഞ്ഞു. അവരെ ഉള്‍പ്പെടുത്തണം. ഏതായാലും അതുപ്രായോഗികമായി. മീറ്റിംഗ് എന്തോ വെടിപ്പ് ആണെന്നു തോന്നുന്നു. രണ്ടു മിനിറ്റുകൊണ്ട് പിരിച്ചു വിട്ടു. ആരു ചോദ്യം ചെയ്തില്ല. മീറ്റ ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം അടിപൊളിയായിരുന്നു. ചിലരെ കയ്യടിച്ചു കൂക്കിവിളിച്ചും എതിരേറ്റു, ഒന്നും വിമര്‍ശിക്കാതെ ഞാന്‍ 'എന്റെ അമ്മച്ചിയെ' എന്ന വാചകം ജനങ്ങള്‍ ഉള്‍കൊണ്ടു.
ചിരിയരങ്ങില്‍ രാജു മൈലപ്രയും, അനിയന്‍ മൂലയിലും ഒരുപാട്ടു പാടുവാന്‍ പറഞ്ഞു. എന്റെ ഇഷ്ടപ്പെട്ട ഗാനമായ് 'പൂമാനമെ' മമ്മൂട്ടിയും സുമലതയും അഭിനയിച്ചു, ഒരു സഹോദരി എന്റെ മകന്റെ അടുത്തു വന്നു പറഞ്ഞു യുവര്‍ ഡാഡ് ഈസ് ഗ്രേറ്റ്. എന്നാല്‍ എന്റെ ഏറ്റവും ബന്ധപ്പെട്ട ഒരാള്‍ വിളിച്ചു നെഗറ്റീവ് കമ്മന്റ് പറഞ്ഞു. 100 പേര്‍ കയ്യടിക്കുമ്പോള്‍ ഒരാള്‍ എങ്കിലും എതിര്‍ പറയണം. അത് അദ്ദേഹത്തിന്റെ തീരുമാനം. നമ്മള്‍ക്ക് നല്ലതെന്ന് തോന്നുന്നത് നമ്മള്‍ ചെയ്യുക.ഗെന്‍ഫഗിഡിച്ച് എന്ന വിലയേറിയ വിസ്‌ക്കി ഉണ്ടായിരുന്നു, കൂട്ടത്തില്‍ 24 മണിക്കൂറും ബാര്‍ ഓപ്പണ്‍, ഫൂഡ് പ്ലേസ് ഓപ്പണ്‍, റൂം ഗേള്‍ വന്നു ചോദിച്ചു 1,2,3,4, ഞാന്‍ പറഞ്ഞു 4. പത്തുമിനിറ്റിനകം, രണ്ടുപേര്‍ക്കുകൂടി 8 ബീയര്‍ മുറിയില്‍ വന്നു. പലരും കെട്ടിപിടിച്ച് ഉമ്മതന്നു. പിന്നീട് അറിഞ്ഞു അവരെല്ലാം അടുത്ത സ്ഥാനാര്‍ത്ഥികള്‍, ഒരാള്‍ മാത്രം ഫോണിലായിരുന്നു, ഇനിയും സമയം ഉണ്ടല്ലോ എന്ന് കരുതി കാണുന്നു.
കസിനോയില്‍ ആരോ കളിക്കുന്നതു കണ്ടു! എന്റെയും പോയി $200, -വിഐ.പി. സീറ്റില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടു. സംവിധായകന്‍ കെ.മധുസാറിന്റെ മുമ്പില്‍ ആയിരുന്നു. ഉദയനാനു താരം, എന്നിരുന്നാലും എന്നെ വിളിച്ചു വരുത്തി, സാസ്വിക, ചിറ്റയം ഗോപകുമാര്‍ എന്നിവരെ പരിചയപ്പെടുത്തി. ഫോട്ടോ കണ്‍ട്രോള്‍ ഞാന്‍ ഏറ്റെടുത്തു. തുടര്‍ന്ന് സ്്‌റ്റേജില്‍ ആരോ വീണുപോയി, ബാറില്‍ ആരോ വെള്ളത്തില്‍ നീന്തിയതായി കണ്ടു. ഫോമയുടെ ബസ് വിട്ടുപോയതിനാല്‍ ടാക്‌സി എടുത്തു പോയി, പോകുന്ന വേളയില്‍ ഡൊമനിക്കന്‍ പോലീസ് ആരെയോ അറസ്റ്റു ചെയ്യുന്നു, വഴിയില്‍ ഇറങ്ങി ചോദിക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നു, എന്നാല്‍ ഫ്‌ളൈറ്റ് മിസ് ആകും.
അതുപോലെ ഓട്ടോറിക്ഷ കണ്ടു, ഉന്തുവണ്ടിയും കാളവണ്ടിയും കണ്ടില്ല, കാലം മാറി പോയി. എന്നാല്‍ ശരിക്കും ഒരു കേരളം, പക്ഷെ ഡോളര്‍ മാത്രമെ സ്വീകരിക്കൂ, ഒരു കാലത്ത് ഡൊമനിക്കന്‍ റിപ്പബ്ലിക്ക് അമേരിക്കന്‍ കോളനി ആയിരുന്നു. എന്റെ മകന്‍ ഉള്‍പ്പെടെ ചില മലയാളികളെ റാന്‍ഡം ചെക്ക് ചെയ്തു. കടലില്‍ കളിച്ച ഉപ്പുരസം കൊണ്ടായിരിക്കാം പട്ടി മണത്ത് നോക്കി. കഴിഞ്ഞ പ്രാവശ്യം നടന്ന മെക്‌സിക്കോ കണ്‍വന്‍ഷനും, ഈ കണ്‍വന്‍ഷനും ഒരു പോലെ തന്നെ. മലയാളികലുടെ വിവാഹം നടത്തുന്നതും ഇവിടെയാണ് ന്യൂ ജനറേഷന്‍- ഇതു മതി. പഴയകാല ചട്ടയും, മുണ്ടും ഒക്കെ പോയി. കിച്ചന്‍ സേമ്. മത്തായി മിസ്റ്റര്‍ ഫോമ ആയിരുന്നു. ഒരു സ്‌റ്റേജിലും കയറ്റിയില്ല. ആരോടു പറയാന്‍!