Image

അവസാനം ദൈവംതന്നെ ശരണം (ലേഖനം: സാം നിലംപള്ളില്‍)

Published on 18 August, 2024
അവസാനം ദൈവംതന്നെ ശരണം (ലേഖനം: സാം നിലംപള്ളില്‍)

ഇറാന്റെ പരമോന്നത മതഭരണാധികാരി അയത്തൊള്ള ഖൊമെനി ഇസ്രായേലിനെ ഒരിക്കലും മറക്കാനാവാത്ത പാഠംപഠിപ്പിക്കുമെന്ന വീരവാദം മതിയാക്കിയതായിട്ടാണ് തോന്നുന്നത്. പരമോന്നതന്‍ എന്നത് മനോരമയുടെ ഭാഷ്യമാണ്. ഹമാസിന്റെ തലവന്‍ ഇസ്മയേല്‍ ഖനിയയെ ഇറാന്റെ മണ്ണില്‍വച്ച് ഇസ്രായേല്‍ വധിച്ചതിന്റെ പ്രതികാരമായിട്ടാണ് ഖൊമെനി വീരവാദം മുഴക്കിയത്. യുദ്ധത്തിന്റെ മുന്നറിയിപ്പായി ഇറാനില്‍ ഒരു ചുവന്നകൊടി ഉയര്‍ത്തിയതായും പറയപ്പെടുന്നു. കൊടി ഇപ്പോഴും അവിടെതന്നെ ഉണ്ടെങ്കിലും യുദ്ധത്തിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഇസ്രായേലുമായി മുട്ടിയാല്‍ പ്രതികരണം ഇറാന് താങ്ങാവന്നതിന് അപ്പുറമായിരിക്കുമെന്ന് അറിയാവുന്നത് അവിടുത്തെ പുതിയ പ്രസിഡണ്ടിനുതന്നെയാണ്. മതം തലക്കുപിടിച്ചിട്ടില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ വിവേകിയുമാണ്. അദ്ദേഹവുമായിട്ടുള്ള അഭിപ്രായ വ്യത്യാസംകൊണ്ടാണ് ഖൊമേനി യുദ്ധത്തിന് മുതിരാത്തത്.

ഇറാനും ഇസ്രായേലുമായി ശത്രുത ഉണ്ടാകേണ്ടതിന്റെ കാര്യമൊന്നുമില്ല. രണ്ടുരാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്നില്ല. ഇറാനികളെ യഹൂദര്‍ ഉപദ്രവിക്കുന്നില്ല. വ്യവസായ മത്സരങ്ങളില്ല. പിന്നെ ശത്രുതക്ക് കാരണം മതമാണ്. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന കരുതപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ യഹൂദനെ എവിടെവച്ചുകണ്ടാലും കൊല്ലണമെന്ന് പറയുന്നുണ്ട്. യഹൂദനെ മാത്രമല്ല മുസ്‌ളീമല്ലാത്ത ഏതൊരുവനേയും കൊല്ലണമെന്നാണ് ഇസ്‌ളാം പഠിപ്പിക്കുന്നത്. ലോകം മൊത്തം ഇസ്‌ളാമിന്റെ ഭരണത്തിന്‍കീഴിലാക്കണം. അതിനുവേണ്ടിയാണ് ഇസ്‌ളാമിക ഭീകരന്മാര്‍ അന്യമതക്കാരെ കൊല്ലുന്നതും ഭീഷണിയിലൂടെ മതംമാറ്റം നടത്തുന്നതും. ലോകം മൊത്തം ഇസ്‌ളാം ഭരണത്തിന് കീഴിലായാല്‍ സമാധാനം കൈവരുമോ എന്നചോദ്യത്തിന് ഉത്തരമില്ല. അവിടെയും ഇസ്‌ളാമിലെ രണ്ട് പ്രബലവിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള പോര് നിനില്‍ക്കും. അവര്‍ പരസ്പരം യുദ്ധംചെയ്യും. പാകിസ്ഥാനില്‍ എല്ലാവെള്ളിയാഴ്ച്ചയും ഷിയകളുടെ പള്ളികള്‍ ബോംബുവച്ച് പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കാറുണ്ടല്ലോ.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മുസ്‌ളീം രാജ്യങ്ങള്‍ക്ക് ഇറാന്റെ നിലപാടുകളോട് യോജിപ്പില്ല. ഇസ്രയേലുമായി ഒരു മത്സരത്തിനും അവരില്ല. തന്നെയുമല്ല ഇസ്രായേലിന്റെ ശാസ്ത്ര സാങ്കതികവിദ്യകള്‍ അവര്‍ ഒളിവും മറവുമില്ലാതെ സ്വീകരിച്ച് രാജ്യപുരോഗത്തിക്ക് ഉപയോഗിക്കുന്നു. യഹൂദ രാഷ്ട്രത്തില്‍നിന്ന് ശത്രുതാപരമായ യാതൊരുനീക്കവും അവരെ ഉപദ്രവിച്ചാലല്ലാതെ തങ്ങള്‍ക്കെതിരായി ഉണ്ടാകത്തില്ലന്ന് അറബിരാജ്യങ്ങള്‍ക്ക് അറിയാം. ഈ രാജ്യങ്ങളെല്ലാം ഒരുമിച്ച് യുദ്ധംചെയ്താലും ഇസ്രായേലിനെ തോല്‍പിക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്കറിയാം. 67ലെ ആറുദിവസത്തെ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് പിന്‍തിരിഞ്ഞോടി ചരിത്രം മറക്കാറായിട്ടില്ല.

ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയില്ലെങ്കില്‍ ദൈവം പൊറുക്കത്തില്ലെന്നാണ് ഖൊമേനി അറബുരാജ്യങ്ങളെ ഉപദേശിക്കുന്നത്. അതുകൊണ്ട് തങ്ങളുടെകൂടെ ചേര്‍ന്ന് ഇബിലീസിന്റെ രാജ്യത്തെ നശിപ്പിക്കണം.

ഇറാനിലെ പുതിയ പ്രസിഡണ്ട് (അദ്ദേഹത്തിന്റെ പേര് എഴുതാനും വായിക്കാനും പ്രയാസമുള്ളതായതുകൊണ്ട് ശ്രമം ഉപേക്ഷിക്കുന്നു) വിദ്യാസമ്പന്നനും മിതവാദിയും വിവേകിയുമാണ്. ഒരു ആവേശത്തിന്റെപുറത്ത് ഇസ്രായേലുമായി യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന്റെ അനന്തരഫലം നല്ലതായിരിക്കത്തില്ലന്ന് നല്ലപോലെ നിശ്ചയമുള്ള വ്യക്തികൂടിയാണ്. മതാചാര്യനായ ഖൊമേനിയുടെകൂട്ട് ബുദ്ധിമാന്ദ്യം സംഭവിച്ച ആളല്ല. അദ്ദേഹവുമായുള്ള അഭിപ്രായവെത്യാസം കാരണമാണ് അടങ്ങിയിരിക്കുന്നതെന്നാണ് അറിയുന്നത്. തല്‍കാലം ഇറാന്റെ പ്രോക്‌സികളായ ഹിസ്ബുള്ളയെയും ഹൂത്തികളെയും ഉപയോഗിച്ച് കുറെ വാണങ്ങള്‍ ഇസ്രായേലിലേക്കുവിട്ട് സംതൃപ്തി അടയാം. അവരും ഇസ്രായേലിന്റെ അടി സഹിക്കാന്‍വയ്യാതെ നിലവിളിക്കയാണ്.  ഓട്ടോപിടിച്ചുപോകുന്ന ഇറാന്റെ മിസൈലുകള്‍ ഇസ്രായേല്‍ അതിര്‍ത്തി കടക്കുന്നതിനുമുമ്പേ തകര്‍ക്കപെട്ടത് കഴിഞ്ഞപ്രവശ്യം കണ്ടതാണ്. തകര്‍ന്നുവീണ മിസൈലിന്റെ കഷണങ്ങള്‍ ഇറാക്കിലേയും സിറിയയിലേയും ആക്രിപെറക്കുകാര്‍ക്ക് നല്ലൊരു വരുമാനമാര്‍ഗമായി.

ഇറാന്റെ ശത്രുക്കള്‍ ആരാജ്യത്തിന്റെ ഉള്ളല്‍തന്നെയാണ് ഉള്ളത്. ഇസ്മായേല്‍ ഖനിയയെകൊന്ന ബോംബ് അദ്ദേഹത്തിന്റെ മുറിയില്‍ മൊസാദ് സ്ഥാപിച്ചത് ഇറാനികളുടെതന്നെ സഹായത്തോടെയാണ്. മതഭരണത്തിനെതിരായ വിദ്വേഷം ആരാജ്യത്തിനുള്ളില്‍ പുകയുകയാണ്. ഹിജാബ് വിഷയത്തില്‍ രാജ്യത്തെ ചെറുപ്പക്കാര്‍ നടത്തിയ സമരം അടിച്ചമര്‍ത്തിയെങ്കിലും അതിന്നും പുകഞ്ഞുകൊണ്ടിരിക്കയാണ്. പുതുതമുറക്കുവേണ്ടത് സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്. ലോകത്തില്‍ നടക്കുന്നത് അവര്‍ കാണുന്നുണ്ട്. ഇന്റര്‍നെറ്റാണ് ഇസ്‌ളാമിന്റെ അന്തകനെന്ന് പൊതുവെ പറയപ്പെടുന്നു. പുതിയ ഇറാനിയന്‍ പ്രസിഡണ്ടുതന്നെ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

ഇസ്രായേലിനെ ഒരിക്കലും മറക്കാത്ത പാഠംപഠിപ്പിക്കുമെന്ന് വീമ്പിളക്കുന്ന അയത്തൊള്ളയുടെ പ്രസ്താവനക്ക് ചുവട്ടില്‍കണ്ട ഒരു കമന്റ്., ഇക്കാ ഇരിക്കുന്നതിനുമുന്‍പ് കസേരയുടെ അടിയിലും കിടക്കുന്നതിനുമുന്‍പ് കട്ടിലിനടിയിലും നോക്കീട്ടുവേണേ. ലവന്മാര് എവിടാ എപ്പോഴാ ബോംബ് വയ്ക്കുന്നതെന്ന് പറയാന്‍വയ്യ.

samnilampallil@gmail.com

Join WhatsApp News
Something Positive 2024-08-18 02:22:08
Finally, the author has written something positive, instead of attacking Rahul Gandhi and Congress for BJP
Jose kavil 2024-08-18 18:51:24
ചുണ്ടക്കാ കൊടുത്തിട്ട് വഴുതങ്ങാ വാങ്ങിയ ഗതികേടാണ് ഇറാനു പറ്റിയത് . 1979 ൽ ഉണ്ടാക്കിയ റഷ്യയുടെ പഴയ തുരു മ്പുപിടിച്ച ആയുധമാണ് ഇറാൻ വശം എങ്കിലും ചില ന്യൂക്ലിയർ ആയുധം ഇറാൻവശം കാണാം. അതിനാൽ ഇറാനെ ചൊടിപ്പി ച്ചാൽ അവർ അത് മൊത്തത്തിൽ അങ്ങു പ്രഹരിക്കും ലോകം പിന്നെ കാണില്ല.
George Neduvelil 2024-08-19 22:35:44
There is nothing positive about Rahul Gandhi, except the stolen last name. A lot of his actions and words-both at home and abroad are-contemptuous.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക