Image

ഓണം വരുന്നേ, പൊന്നോണം!(ജോൺ ഇളമത)

Published on 20 August, 2024
ഓണം വരുന്നേ, പൊന്നോണം!(ജോൺ ഇളമത)

ഓണം വരുന്നേ

പൊന്നോണം.

തുമ്പപ്പൂ മണമുള്ള

പൊന്നോണം!

                   ഓണം വരുന്നേ……


തുമ്പികൾ പാറിപ്പറന്നു.

തൂവാനത്തുമ്പികൾ

തുള്ളികളിച്ചങ്ങും

തിരുവാതിര മേള മാടി.

                   ഓണം വരുന്നേ……

കൈതകൾ പൂത്ത

വരമ്പത്തു ചാടി

മാക്കാച്ചിത്തവളകൾ പാടി.

ഓണം വരുന്നേ ,പൊന്നോണം.!

                   ഓണം വരുന്നേ……

കോലോത്തെ തമ്പുരാട്ടി.

കോടിയുടുത്തു

മാവേലി തമ്പുരാനെ

വരവേറ്റ ഇടാനായി

                   ഓണം വരുന്നേ…….

മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു.

മൂവാണ്ടന് മാവിന്റെ

കൊമ്പത്തിരുന്ന്

ഓലവാലൻ കിളിയാടി.

                  ഓണം വരുന്നേ……

പച്ച വിരിച്ച

പാടങ്ങളിലൊക്കെ

പക്ഷികൾ പറന്നു പാടി

ഓണം വരുന്നേ പൊന്നോണം!

                  ഓണം വരുന്നേ…… 

Join WhatsApp News
Sudhir Panikkaveetil 2024-08-21 00:04:18
പ്രവാസിയുടെ ഗൃഹാതുരത്തിന്റെ ഉൾത്തുടിപ്പുകൾ ഭാഷ ലളിതമായാൽ സാഹിത്യമൂല്യം കുറയുന്നു എന്നെ വരേണ്യർ പാവം വായനക്കാരെ പഠിപ്പിച്ചിട്ടുണ്ട്. ആ പാവങ്ങൾ അങ്ങനെ ആടുന്നു. പൊട്ടന്മാർ ആടുന്നപോലെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക