രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെപറ്റി പല അഭ്യൂഹങ്ങളും പ്രചരിക്കുണ്ടെങ്കിലും അതിന്റെ നിജസ്ഥിതി എന്താണന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാകും. ഒരാളുടെ വ്യക്തിജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുന്നു എന്നത് മറ്റുള്ളവര്‍ക്ക് പ്രാധന്യമുള്ള കാര്യമല്ല. അയാള്‍ വിവാഹിതനാണോ അല്ലയോ ഇതൊന്നും ആരും തിരക്കാറില്ല. എന്നാല്‍ പൊതുജനമധ്യേ ജീവിക്കുന്ന ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളറിയാന്‍ ജനങ്ങള്‍ക്ക് ഉത്സാഹമുണ്ട്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇടക്കിടക്ക് വിദേശയാത്ര നടത്തുന്നത് എന്തിനെന്ന് അറിയാനുള്ള താത്പര്യം. ലണ്ടനിലും ന്യുയോര്‍ക്കിലും വിമാനമിറങ്ങുന്ന അദ്ദേഹം എങ്ങോട്ടോ മാഞ്ഞുപോകുന്നു. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുശേഷം തിരികെയെത്തുന്നു. ആരെ കാണാനാണ് അദ്ദേഹം ഇടക്കിടെ വിദേശയാത്ര നടത്തുന്നത്. ജോര്‍ജ്ജ് സോറസ്സിനെപോലുള്ള ഇന്‍ഡ്യാവിരുദ്ധരെ കാണാന്‍ മാത്രമാണോ? അതോ ഹിന്‍ഡന്‍ബര്‍ഗ്ഗിന്റ ആലയില്‍പോയി അദാനിക്കെതിരെ പാരപണിയാനോ? അതിനൊക്കെ രണ്ടുംമൂന്നും മാസങ്ങള്‍ വേണ്ടല്ലോ. അപ്പോള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട ആരെയോ കാണാനാണ് പോകുന്നത്. അതാരെന്ന് അറിയാന്‍ ഇന്‍ഡ്യാക്കാര്‍ക്ക് പ്രത്യേകിച്ച് വയനാട്ടിലെയും റായ്ബറേലിയിലേയും വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്.
അന്‍പത്തിമൂന്ന് വയസായെങ്കിലും താന്‍ ഇതുവരെ വിവാഹംകഴിച്ചിട്ടില്ലന്ന് രാഹുല്‍ എ ഐ സി സി മീറ്റിങ്ങില്‍ പരിതപിക്കയുണ്ടായി. സുന്ദരനും ആരോഗ്യവാനുമായ അദ്ദേഹം എന്തുകൊണ്ട് അവിവാഹിതനായി കഴിയുന്നു എന്നാണ് കോണ്‍ഗ്രസ്സുകാരും ബി ജെ പിക്കാരും ചോദിക്കുന്നത്. അതിന് അദ്ദേഹം ഇതുവരെ തക്കതായ ഉത്തരം നല്‍കിയിട്ടില്ല.
കഴിഞ്ഞദിവസം ബംഗ്‌ളാദേശിലെ ഒരുവാരിക (Blitz) രാഹുലിന്റെ മൂടുപടം വലിച്ചുകീറി രഹസ്യം പുറത്തുകൊണ്ടുവന്നു. അദ്ദേഹം വിവാഹിതനാണ്, പതിനഞ്ചും പതിനെട്ടും വയസുള്ള രണ്ട് കുട്ടികളുടെ പിതാവാണ്. ഭാര്യയുടെ, അതോ കാമുകിയോ, പേര് വെറോണിക്ക കാര്‍ടെല്ലി (Veronique Cartelli), കൊളംബിയക്കാരിയാണ്. അവര്‍ വിവാഹിതരാണോ എന്ന് അറിയില്ല. ഒരുപക്ഷേ, ലിവിങ്ങ്ടുഗതര്‍ എന്ന അണുയുഗ ആശയത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. അതിലൊന്നും എന്നെപ്പോലുള്ള ചില പഴഞ്ചന്മാരൊഴികെ ആരും കുറ്റം പറയില്ല. എങ്ങനെയായാലും രാഹുലിത് രഹസ്യമാക്കി വച്ചിരിക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. വിവാഹം കഴിക്കാനായാലും ലിവിങ്ങ്ടുഗതറിനായാലും അദ്ദേഹത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. വെറോണിക്കയും മക്കളുമായി അദ്ദേഹം ഇന്‍ഡ്യയില്‍വന്ന് താമസിച്ചാല്‍ ആരും ഒരുകുറ്റവും പറയില്ല. അദ്ദേഹത്തിന്റെ മാതാവിനെ സ്വീകരിച്ചതുപോലെ വെറോണിക്കയെയും സ്വന്തം മരുമകളായി ഇന്‍ഡ്യ സ്വീകരിക്കും. എന്തിനെയാണ് രാഹുല്‍ പേടിക്കുന്നത്? അതിന് കാരണമുണ്ടെന്നാണ് വാരിക പറയുന്നത്. വെറോണിക്കയുടെ പിതാവ് കൊളംബിയയിലെ കുപ്രസിദ്ധനായ മയക്കുമരുന്ന് വ്യാപാരിയിണ്. മയക്കുമരുന്ന് കള്ളക്കടത്തത്തിന്റെ പേരില്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്.
ആയിക്കൊള്ളട്ടെ. വെറോണിക്കക്ക് അതില്‍ പങ്കൊന്നും ഇല്ലല്ലോ. ഒരു മയക്കുമരുന്ന് കള്ളക്കടത്തുകാരന്റെ മകളെ വിവാഹം കഴിച്ചതിന്റെപേരില്‍ രാഹുലിനെ ആരുംകുറ്റംപറയില്ല. അദ്ദേഹത്തിന് ഒരു വോട്ടുപോലും നഷ്ടപ്പെടില്ല. രാഹുലിന്റെ ഭാര്യയെയും മക്കളെയും കാണാന്‍ ജനങ്ങള്‍ക്ക് താത്പര്യമെ ഉണ്ടാകുകയുള്ളു
ബ്‌ളിറ്റ്‌സ് ഒരു മഞ്ഞപത്രമാണെന്നുപറഞ്ഞ് വസ്തുത നിഷേധിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ശ്രമിക്കേണ്ട. അല്‍പം തീയില്ലാതെ പുകയുണ്ടാകില്ല. ബ്‌ളിറ്റിസിന്റെ ആരോപണങ്ങള്‍ രാഹുലോ കോണ്‍ഗ്രസ്സ് നേതാക്കന്മാരോ ഇതുവരെ നിഷേധിച്ചിട്ടുമില്ല. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയനേതാവിനെപറ്റി അപവാദം പ്രചരിപ്പിച്ചിട്ട് ബംഗ്‌ളാദേശിലെ പത്രത്തിന് എന്തുനേടാന്‍? ഇന്‍ഡ്യയിലെ ഇലക്ഷന്‍ കഴിഞ്ഞു., വോട്ടും എണ്ണി., കോണ്‍ഗ്രസ്സിന് 99 സീറ്റുകളുംകിട്ടി., രാഹുലിനെ പ്രതിപക്ഷനേതാവായി ഇന്‍ഡിമുന്നണി തെരഞ്ഞെടുക്കയും ചെയ്തു. അടുത്ത ഇലക്ഷന്‍ അഞ്ചുവര്‍ഷം കഴിഞ്ഞാണ്. അതിന് ഇപ്പോഴേ ചെണ്ടകൊട്ടേണ്ടതുണ്ടോ? ബിളിറ്റ്‌സ് പറഞ്ഞതില്‍ സത്യത്തിന്റെ അംശം ഇല്ലാതില്ല. രാഹുല്‍ ഒന്നുകില്‍ വാര്‍ത്ത വിഷേധിക്കണം അല്ലെങ്കില്‍ സത്യം വെളിപ്പെടുത്തണം.
ബ്‌ളിറ്റ്‌സ് പിന്നെയും ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. രാഹുലിന് ഇന്‍ഡ്യന്‍ കൂടാതെ മൂന്ന് പാസ്സ്‌പോര്‍ട്ടുകള്‍കൂടിയുണ്ട് ബ്രിട്ടീഷും ഇറ്റാല്യനും. അദ്ദേഹം ഒരു ബ്രട്ടീഷ് പൗരനാണ്. കൂടതെ കരീബിയന്‍ ദ്വീപായ സെന്റ് ലൂസിയയിലും പൗരത്വമുണ്ട്.( ഈ ചെറുദീപില്‍നിന്നുള്ള പെണ്‍കുട്ടിയാണ് പാരീസ് ഒളിംബിക്‌സില്‍ 100 ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയത്. ദരിദ്രമായ ഈരാജ്യത്ത് പണംകൊടുത്താല്‍ ആര്‍ക്കും പൗരത്വംനേടാം., സുരക്ഷിതമായി കഴിയാം ) തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട് പൗരത്വത്തെപറ്റിയുള്ള ആരോപണം ഗൗരവമായി എടുക്കേണ്ടതില്ല. ഇന്‍ഡ്യാ ഗവണ്മെന്റ് അന്വേഷിക്കട്ടെ. ഒരു വിദേശപൗരന് ഇന്‍ഡ്യന്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ അവകാശമില്ല. ഓ സി ഐ (O C I)എടുത്തിട്ടുള്ളവര്‍ക്ക് അതറിയാം.
രാഹുലിന്റെ വ്യക്തിജീവിതത്തിലെ വേറെയും രഹസ്യങ്ങള്‍ ബ്‌ളിറ്റ്‌സ് വെളിപ്പെടുത്തുന്നുണ്ട്. ട്രിനിറ്റി കോളജില്‍ പഠിക്കുമ്പോള്‍ രാഹുല്‍ ഒരു പൂവന്‍കോഴി ആയിരുന്നു. സുന്ദരവും ആരോഗ്യവാനുമായ അദ്ദേഹത്തെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നു. അവരില്‍ ഒരാളായ നോയല്‍ സാഹീര്‍ എന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു. അവള്‍ അഫ്ഗാനിസ്ഥാനിലെ രാജാവിന്റെ കൊച്ചുമകളായിരുന്നു. വിവാഹംകഴിക്കാമെന്ന വാഗ്ദാനം നല്‍കി അവളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. സോണിയയുടെ ഇറ്റലിയിലെ ഭവനത്തിലേക്ക് അവളെ കൊണ്ടുപോയി. അവിടത്തെ ചാപ്പലില്‍ രണ്ടുപേരുംകൂടി പ്രാര്‍ഥിച്ചു. അവള്‍ ഗര്‍ഭിണി ആയപ്പോള്‍ അബോര്‍ഷന്‍ ചെയ്യാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. അതിന് തയ്യാറല്ലാതിരുന്ന പെണ്‍കുട്ടി രാഹുലിനെ ഉപേക്ഷിച്ചുപോയി. പിന്നീടവള്‍ ഒരു ഈജിപ്തുകാരനെ വിവാഹം ചോയ്തു.
വെറോണിക്കയുമായുള്ള ബന്ധം പിന്നീടാണ് ഉണ്ടാകുന്നത്. അവള്‍ ഇന്‍ഡ്യിലും വന്നിരുന്നു. ആന്‍ഡമാനിലെ ഹോട്ടലില്‍ മുറയെടുത്തപ്പോള്‍ അവള്‍ ജുവാന്റിയ വിന്‍സി എന്നപേരിലാണ് താമസിച്ചത്. അവര്‍ രണ്ടുപേരും ഒരുമുറിയാലാണ് താമസിച്ചതെന്നും പറയുന്നു. പിന്നീട് കേരളത്തിലെ കുമരകത്ത് വന്നപ്പോഴും അതുപോലെതന്നെ. അവിവാഹിതരായ രണ്ടുപേര്‍ ഒന്നിച്ചുതാമസിയത് അവിഹിതമാണന്ന് കാണിച്ച് ജോണ്‍ എം ഇട്ടിയെന്ന പത്രപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പോലീസിന് നല്‍കി. പിന്നീട് അതേപറ്റി ഒന്നുംകേട്ടില്ല.
വിദേശരാജ്യങ്ങളില്‍ രാഹുല്‍ പലപേരുകളിലാണ് അറിയപ്പെട്ടിരുന്നത്. രാഹുല്‍ ഗിണ്ടി, രാഹുല്‍ വിന്‍സി , റൗള്‍ വിന്‍സി ഇങ്ങനെ സൗകര്യപൂര്‍വ്വം പലപേരുകള്‍. വിന്‍സി എന്നത് കാര്‍ട്ടെല്ലി കുടുംബത്തിന്റെ പേരാണ്. സ്‌പെയിനില്‍ റൗള്‍ വിന്‍സിയെന്നപേരിലാണ് രാഹുല്‍ താമസിച്ചിരുന്നത്. അവിടെ ഒരു ടീ വി സീരിയല്‍ നടിയുമായി (നെതാലിയ റാമോസ് ) അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. രാഹുലിന്റെ തനിനിറം മനസിലായതുകൊണ്ടായിരിക്കും അവള്‍ അധികംതാമസിയാതെ അയാളെ വിട്ടുപോയി.
വെറോണിക്കയില്‍ രാഹുലിന് രണ്ടുമക്കള്‍ പിറന്നു. നായക് വിന്‍സിയും (19) മിനിക് വിന്‍സിയും (15) എത്ര രഹസ്യമാക്കി വെച്ചാലും സ്വന്തം മക്കളെകാണാതിരിക്കാന്‍ ഒരു പിതാവിന് ആകില്ല. അതുകൊണ്ടാണ് രാഹുല്‍ ഇടക്കിടെ ഇന്‍ഡ്യയില്‍നിന്ന് മുങ്ങുന്നത്. എന്തിനിത് രഹസ്യമാക്കി വച്ചിരിക്കുന്നു എന്നാണ് മനസിലാകാത്തത്. പരസ്യമായി അവരെ ഇന്‍ഡ്യയിലേക്ക് കൊണ്ടുവരിക. വെറോണിക്കയെ വിവാഹം കഴിക്കുക. അവര്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വംനല്‍കാന്‍ മോദി തയ്യാറാകും. സോണിയക്കുശേഷം അവളെ കൊണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടാക്കാം. അല്ലെങ്കില്‍ വയനാട്ടില്‍ സാഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് എം പിയുമാക്കാം. വയനാട്ടുകാര്‍ സന്തോഷപൂര്‍വ്വം വെറോണിക്കയെ തെരഞ്ഞെടുക്കുമെന്നതില്‍ സംശയമില്ല.