Image

ഫോമാ ന്യൂയോർക്ക് മേട്രോ റീജിയനിൽ നിന്നും വിജയിച്ചവർക്ക് അനുമോദന യോഗം ഞായറാഴ്ച വൈകിട്ട് 5:30-ന്

മാത്യുക്കുട്ടി ഈശോ Published on 25 August, 2024
ഫോമാ ന്യൂയോർക്ക് മേട്രോ റീജിയനിൽ നിന്നും വിജയിച്ചവർക്ക് അനുമോദന യോഗം  ഞായറാഴ്ച വൈകിട്ട് 5:30-ന്

ന്യൂയോർക്ക്:  ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ  വച്ച് നടന്ന ഫോമാ ദ്വൈവാർഷിക യോഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ  ന്യൂയോർക്ക് മെട്രോ റീജിയണിൽ നിന്നും വിജയികളായവരെ അനുമോദിക്കുന്നതിനായി മെട്രോ റീജിയണിലെ പത്ത് അംഗ സംഘടനകൾ ഒത്തു ചേരുന്നു. 25-ന്  ഞായറാഴ്ച (ഇന്ന്) വൈകിട്ട് 5:30-ന് ഫ്ലോറൽപാർക്കിലുള്ള ദിൽ ബാർ റെസ്റ്റോറന്റിൽ  വച്ചാണ് അനുമോദന യോഗം സംഘടിപ്പിക്കുന്നത്.

ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പോൾ പി. ജോസ്, മെട്രോ റീജിയൺ വൈസ് പ്രസിഡൻറ്  (ആർ.വി.പി) മാത്യു ജോഷ്വാ , മെട്രോ റീജിയനിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്,  ജോസ് വർഗ്ഗീസ് എന്നിവരെയാണ് അനുമോദിക്കുന്നത്‌.  

അനുമോദന യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരെല്ലാവരും ഞായറാഴ്ച 5:30-ന്  ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ റെസ്റ്റോറന്റിൽ  (248-08 Union Turnpike, Queens, NY -11426)  എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക