Image

താരസംഘടന 'അമ്മ'യുടെ ഓഫീസ് ഒഎൽഎക്സിൽ വിൽപനയ്ക്ക്!

Published on 31 August, 2024
താരസംഘടന 'അമ്മ'യുടെ ഓഫീസ് ഒഎൽഎക്സിൽ വിൽപനയ്ക്ക്!

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസ് ഓൺലൈനിൽ വിൽപനയ്ക്ക് വച്ച് അജ്ഞാതർ. ഹേമ കമ്മിറ്റി റിപ്പാർട്ട് പുറത്തുവന്നതിന് പിന്നാലെ  ‘അമ്മ’യിലെ ഭാരവാഹികൾക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ ഭരണസമിതി അംഗങ്ങൾ ഉൾപെടെ എല്ലാവരും കൂട്ടമായി രാജി വെച്ചിരുന്നു.

അതേസമയം ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിലാണ് 20,000 രൂപയ്ക്ക് അർജന്‍റ് സെയിൽ എന്ന തലക്കെട്ടോടെ ഓഫീസിന്‍റെ ചിത്രം സഹിതം പങ്ക്‌വെച്ചത്. 20,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണെന്നുമായിരുന്നു തലക്കെട്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും വിവരണത്തിൽ നൽകിയിട്ടുണ്ട്. ആരാണ് പരസ‍്യം നൽകിയതെന്ന കാര‍്യം വ‍്യക്തമല്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക