വെണ്മേഘത്തിനു കീഴെ
മറ്റൊരു വെണ്മേഘ പ്രസാദം -
നിന്റെ മുറ്റത്തെ മന്ദാരം!
2
കരിമരത്തിന്റെ
കവരത്തിൽ കൂടൊരുക്കുന്ന
ഇണക്കിളി അറിയേണ്ട
ഇന്നലെ ഉടമ മരക്കാരനിൽ നിന്നും
അച്ചാരം വാങ്ങിയ കാര്യം.
3
പൊട്ടക്കുളത്തിലേക്ക്
സെൻഋഷികവി ബാഷോ
ഒരു വെളളാരങ്കല്ലിട്ടപ്പോൾ
നീറ്റിൽ വിരിഞ്ഞതൊരു
ആമ്പൽപ്പൂവൊ
കുറുങ്കവിതയൊ!
"കൊളത്തിലേക്ക്
ചാട്ണില്യ."
മറുകരയിലെ തവള
പേക്രോൻ ഭാഷയിൽ
പറഞ്ഞു:
" ഞാൻ ചാട്യാല് ങ്ങക്ക് മാഷെ
ഹൈക്കു കുറിക്കാം
പേരെടുക്കാം
എനിക്കെന്തൂട്ടാ നേട്ടം?"
4
കുഴച്ചു പരത്താനൊരാൾ
തിന്നാനൊരാൾ
റൊട്ടി എറിഞ്ഞു കളിക്കാനൊരാൾ
കാത്തിരിക്കാൻ ദശകോടികൾ
ഗരീബി ഹഠാവോ
ഹായ്....... കൂ...!
ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ടും
ഉണ്ടവന് പാ കിട്ടാഞ്ഞിട്ടും
സ്വർണ്ണപ്പായുള്ളവന്
ഉറക്കം വരാഞ്ഞിട്ടും!
5
ജയിച്ചാൽ മന്ത്രി
തോറ്റാൽ ഗവർണർ
റിട്ടയറായാൽ വൈസ് ചാൻസലർ
മരിച്ചാൽ..........?
ഹായ്...... കൂ.......!
6
പുറത്തു നിൽപ്പവന് തൊലി
അകത്തു കയറിപ്പറ്റിയവന് എല്ല്
അകത്തും പുറത്തുമല്ലാതെ
ഉമ്മറപ്പടിയിൽ
ഒരു മാർജ്ജാരനെപ്പോലെ
ചുമ്മായിരിപ്പവന് നല്ല മജ്ജ
ഈശോ ഇതെവിടത്തെ ന്യായം !
7
ശാസ്ത്രം വളരുന്നു
മരണനിരക്ക്
ചില്ലറയായി കുറയും
ശാസ്ത്രം വളരുന്നു
യുദ്ധങ്ങളിൽ, മരണനിരക്ക്
മൊത്തമായ് കൂടും
ഹായ്...... കൂ.......!
പഴയ ആത്മീയശസ്ത്രവിദ്യ
കൊണ്ട് നേരിടാം
പുതിയ ശാസ്ത്രത്തെ.
8
"പെരുവെള്ളത്തിലെ
തുള്ളിയാകണൊ?"
"വേണ്ട"
"തുള്ളിക്കകത്തെ
പെരുവെള്ളമാകണൊ?"
"വേണ്ട"
"എന്നാൽ നിരർത്ഥകവും ദുരിതപൂർണ്ണവുമായ ജീവിതത്തിൽ
വെള്ളം ചേർക്കാതെ വാട്ടീസടിച്ചടിച്ച്
മിസ് ലിവർ സീറോസിസ്സിനെ
പുണർന്ന്.........."
ഹായ്...... കൂ.......!