Image

കാവ്യയ്ക്ക് വേണ്ടി മോഡലായി മീനാക്ഷി, ലൈക്ക് ചെയ്ത് മഞ്ജു

Published on 01 September, 2024
കാവ്യയ്ക്ക് വേണ്ടി മോഡലായി മീനാക്ഷി, ലൈക്ക് ചെയ്ത് മഞ്ജു

മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകള്‍ മീനാക്ഷി ഗോപാലകൃഷ്ണന്‍ എന്ന മീനൂട്ടി  ഡോക്ടര്‍ ഡിഗ്രിയെടുത്തത് അടുത്ത നാളിലാണ്. ദിലീപാണ് ആ സന്തോഷവാർത്ത പങ്കുവെച്ചത്.കാവ്യ മാധവനും  മീനാക്ഷിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.എന്നാൽ മഞ്ജു വാര്യർ  മകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചത്. എന്നാൽ ഇതിന് പിന്നാലെ മഞ്ജു മീനാക്ഷിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തത് വലിയ ചർച്ച ആവുകയും ചെയ്തു.  ഗ്രാജുവേഷന്‍ ചടങ്ങില്‍ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ഫോട്ടോകള്‍ പുറത്തുവന്നിരിയ്ക്കുന്നു. ഒരു റോസാപ്പൂവിന്റെ ഇമോജിയ്‌ക്കൊപ്പം മീനാക്ഷി പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മുന്‍പൊന്നും ഇല്ലാത്ത വിധം അതി സുന്ദരിയായി ചിത്രത്തില്‍ മീനാക്ഷിയെ കാണാം. നിറഞ്ഞ ചിരിയും പ്രസന്നതയും. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ രെജി ഭാസ്‌കറാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.

കാവ്യാ മാധവന്റെ ലക്ഷ്യയുടെ മോഡൽ ആയാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് മ‍ഞ്ജു വാര്യരും ലൈക്ക് ചെയ്തിട്ടുണ്ട്. മഞ്ജു വാര്യരുടെ ലൈക്ക് തന്നെയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിലെ ചർ‌ച്ച. കാവ്യയുടെ സ്ഥാപനത്തിന്റെ മോഡലായി മീനൂട്ടി എത്തിയപ്പോൾ മ‍ഞ്ജു അതാെന്നും നോക്കാതെ ലൈക്കടിച്ചല്ലോ എന്നാണ്  ആരാധകർ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക