കഴിഞ്ഞ ദിവസമായിരുന്നു നടൻ സുധീഷിനെതിരെ ലൈം ഗികാധിക്ഷേപത്തിനേ പോലീസ് കേസെടുത്തത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ നടക്കാവ് പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്.
354 (എ) വകുപ്പ് പ്രകാരമാണു കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തനിയ്ക്കെതിരെ ഉയരുന്ന ലൈം ഗിക അതിക്രമ കേസില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. എന്റെ ഒരു അഭിപ്രായത്തില്‍ എന്നെ അറിയുന്നവരെല്ലാം അടുത്തിടെ നടന്ന വിഷയത്തില്‍ എന്റെ കൂടെ തന്നെയുണ്ട്. ബാക്കിയുള്ള പൊതുജനങ്ങളെ കുറിച്ച് എനിക്ക് അറിയില്ല. കാരണം എന്നെ അറിയാത്ത ഞാൻ എന്താണ് ഏതാണെന്ന് അറിയാത്ത ആളുകളുണ്ടാകാം.
പക്ഷെ ഒരു വാക്ക് എങ്കിലും എന്നോട് സംസാരിച്ച് പരിചയപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളും എന്റെ കൂടെയുണ്ട്. കാരണം ഞാൻ എന്താണെന്ന് അവർക്കെല്ലാം അറിയാം. അതുകൊണ്ട് ആ സപ്പോർട്ട് എന്റെ കൂടെയുണ്ട്. പിന്നെ എനിക്കൊരു ആത്മവിശ്വാസമുണ്ടാകുമല്ലോ…. അത് എനിക്ക് തീർച്ചയായുമുണ്ട്. ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ല. ഒരാളോടും എന്നാണ് സുധീഷ് പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റാണ് നടൻ സുധീഷിനെതിരെ ആരോപണവുമായി എത്തിയത്.കോഴിക്കോട് സ്വദേശിയാണ് യുവതി. കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമാരംഗത്തെ ലൈം ഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു.
ഒരുമിച്ച് യാത്ര ചെയ്യാം. ടൂർ പോവാം. ഭാര്യ അടുത്തുള്ളപ്പോള്‍ പതിയെ പറയാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ ജുബിത നടനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കിട്ട് പറഞ്ഞത്. സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി രംഗത്തെത്തിയതോടെ താരങ്ങള്‍ക്കെതിരെ കേസ് എടുത്തു.